തോർത്ത് അഴിച്ചിട്ട് കളിച്ചാൽ പൊളിക്കും; ഡാൻസ് വീഡിയോയ്ക്ക് മോശം കമന്റിട്ടവന് ചുട്ടമറുപടിയുമായി നടി ആതിര മാധവ്
മലയാള ടെലിവിഷനില്‍ വലിയ വിജയമായി മാറി കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. സുമിത്രയും വേദികയും സിദ്ധാര്‍ഥുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തത് പോലെ അതിലെ മറ്റ് താരങ്ങളും ശ്രദ്ധേയരാണ്. അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നടി ആതിര മാധവും ശീതളായി നടി അമൃത നായരുമൊക്കെ നിറഞ്ഞ് നില്‍ക്കുന്നു.
സിംപിൾ ലുക്കിൽ സുന്ദരിയായി മെഹ്റിൻ പിർസദ, ചിത്രങ്ങൾ കാണാം
സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള നടിമാര്‍ അടുത്തിടെ ഒരു ഡാന്‍സ് വീഡിയോയുമായി എത്തിയിരുന്നു. കുടുക്ക് എന്ന പാട്ടുമായിട്ടാണ് ഡാന്‍സ്. ആതിരയുടെ വീഡിയോ കണ്ട് പ്രചോദനം ഉള്‍കൊണ്ട് മറ്റ് പലരും ഈ ഡാന്‍സ് വീഡിയോയുമായി വന്നു. അതും നടി സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്ന കുടുക്ക് സിനിമയിലെ ആരാന്റെ കണ്ടത്തില്‍ എന്ന പാട്ടിന് ചുവട് വെച്ചാണ് നടിമാര്‍ എത്തിയത്. മനോഹരമായ ഡാന്‍സ് അതിവേഗം ശ്രദ്ധിക്കപ്പെട്ടു. തോര്‍ത്തും മുണ്ടുമൊക്കെ ഉടുത്ത് പഴയൊരു ഗെറ്റപ്പിലാണ് എല്ലാവരും ഈ ഡാന്‍സ് കളിക്കുന്നത്. ഇതിനിടെ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ടവന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് ആതിര നല്‍കിയിരിക്കുന്നത്. നടിയുടെ ആ കമന്റിന് കൈയ്യടിക്കുകയാണ് ആരാധകരിപ്പോള്‍.

'തോര്‍ത്ത് അഴിച്ചിട്ട് കളിച്ചാല്‍ പൊളിക്കും' എന്നായിരുന്നു ഒരാള്‍ കമന്റുമായി എത്തിയത്. 'അയ്യോ സഹോദര, തോര്‍ത്ത് മാറ്റി കാണിക്കാന്‍ അമ്മയോട് പറഞ്ഞാല്‍ മതി. നിങ്ങളുടെ വീട്ടിലെ ആല്‍ക്കാര്‍ കളിക്കുന്ന കളി അല്ല ഇതെന്നും' ആയിരുന്നു ആതിരയുടെ മറുപടി. ടിപ്പിക്കല്‍ ഞരമ്പ്, പിറ്റി എന്നീ ഹാഷ് ടാഗുകള്‍ കൂടി ആതിര കൊടുത്തിരുന്നു. ആതിര മാത്രമല്ല കുടുംബവിളക്കിലെ ശീതളിനെ അവതരിപ്പിക്കുന്ന നടി അമൃതയും ഇതേ കമന്റിന് മറുപടി കൊടുത്തിരുന്നു.

റംഷാദ് ഇക്ക, ചേട്ടന്റെ വീട്ടില്‍ ഉള്ളവര്‍ കളിക്കുന്നത് പോലെ ബാക്കി ഉള്ളവര്‍ക്കും പറ്റുമോ എന്നായിരുന്നു അമൃത ചോദിച്ചത്. നമ്മുടെ ചേട്ടന്മാരുടെ ഒരു കാര്യം എന്ന് പറഞ്ഞ് ആതിര ഇതിന്റെ സ്‌ക്രീന്‍ഷോട്ടും പരസ്യമാക്കിയിരുന്നു. ഇതുപോലെ വിമര്‍ശിക്കാന്‍ എത്തുന്നവരെ കണ്ടം വഴി ഓടിക്കുന്ന നടിമാര്‍ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

മലയാളത്തിലെ ടെലിവിഷന്‍ സീരിയലുകളില്‍ റേറ്റിങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലില്‍ നിരവധി താരങ്ങളുണ്ട്. ഇവരെല്ലാവരും തന്നെ പ്രേക്ഷകരുമായി സംവദിക്കാറുണ്ട്.


Click it and Unblock the Notifications