ഭർത്താവിന് ഉഗ്രൻ പിറന്നാൾ സർപ്രൈസ് നൽകി കുടുംബവിളക്കിലെ വേദിക, സൂപ്പറെന്ന് ആരാധകർ, നന്ദി പറഞ്ഞ് മനേഷും

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യ ആനന്ദ്. നർത്തകfയായ ശരണ്യ സിനിമയിലൂടെയാണ് അഭിനയത്തിൽ എത്തുന്നത്. വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ 2 എന്ന ചിത്രത്തിലൂടെയാണ് ശരണ്യ ആനന്ദ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ മുഖം കാണിക്കാൻ കഴിഞ്ഞില്ലെങ്കിലും ശരണ്യയുടെ കഥാപാത്രം ഏറെ ചർച്ചയായിരുന്നു. ചുടല യക്ഷിയായിട്ടാണ് ശരണ്യ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.

ആകാശഗംഗ 2 ന് ശേഷമാണ് നടി പരമ്പരയായ കുടുംബവിളക്കിൽ എത്തുന്നത്. വില്ലത്തി റോളിലൂടെയായിരുന്നു തുടക്കം. നടി അമേയയ്ക്ക് പകരക്കാരിയായിട്ടാണ് സീരിയലിൽ എത്തിയത്. കുടുംബവിളക്ക് പരമ്പരയിലെ നായികയായ സുമിത്രയെ പോലെ തന്നെ പ്രേക്ഷക ശ്രദ്ധലഭിച്ച കഥാപാത്രമാണ് വില്ലത്തിയായ വേദികയുടേതും. . നെഗറ്റീവ് കഥാപാത്രമാണെങ്കിലും മികച്ച പ്രേക്ഷകാഭിപ്രായമാണ് ശരണ്യയ്ക്ക് ലഭിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് ശരണ്യ ആനന്ദ്.

പിറന്നാൾ

കുടുംബ ജീവിതവും കരിയറും ഒന്നിച്ച് കൊണ്ട് പോകുകയാണ് ശരണ്യ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടിക്ക് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശരണ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഭർത്താവിന് ഉഗ്രൻ പിറന്നാൾ സർപ്രൈസ് നൽകിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിലൂടെ താരം വീഡിയേ പങ്കുവെച്ചിട്ടുണ്ട്.കൂടാതെ ഒരു ഹൃദയസ്പർശിയായ പിറന്നാൾ ആശംസയും നേർന്നിട്ടുണ്ട്.

കൊവിഡ് കാലത്തെ വിവാഹം

ശരണ്യയുടെ പിറന്നാൾ സർപ്രൈസിന് നന്ദി പറഞ്ഞ് കൊണ്ട് ഭർത്താവും എത്തിയിട്ടുണ്ട്. ശരണ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ സർപ്രൈസിന് നന്ദി അറിയിച്ചിരിക്കുന്നത്. മനേഷ് രാജൻ നാരായണനാണ് ശരണ്യയുടെ ഭർത്താവ്. അ ആരാധകരും സുഹൃത്തുക്കളും മനേഷിന് പിറന്നാൾ ആശംസയുമായി എത്തിയിട്ടുണ്ട്. ശരണ്യയ്ക്കൊപ്പമുള്ള മനേഷിന്റെ ആദ്യത്തെ പിറന്നാളാണിത്. 2020 നവംബർ 4 നായിരുന്നു ശരണ്യയും മനേഷും വിവാഹിതരാകുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന് ശേഷവും നടി സീരിയലിൽ സജീവമാകുകയായിരുന്നു. വേദികയായി എത്തിയ അധികം നാൾ കഴിയും മുമ്പായിരുന്നു ശരണ്യയുടേയും മനേഷിന്റെ വിവാഹം.

സീരിയലിൽ തുടരാൻ കാരണം

തന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയതിന് ശേഷമായിരുന്നു വിവാഹത്തിനായി നടി അവധി എടുത്തത്. വിവാഹ ശേഷവും സീരിയലിലേയ്ക്ക് മടങ്ങി എത്തിയ ശരണ്യയെ പ്രേക്ഷകർ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇൻസ്റ്റഗ്രാം ക്യു എ സെക്ഷനിൽ വിവാഹത്തിന് ശേഷവും അഭിനയത്തിൽ തുടരാനുള്ള കാരണം നടി വ്യക്തമാക്കിയിരുന്നു. ആരാധകരുടെ ചോദ്യത്തിനായിരുന്നു പരമ്പരയിൽ തുടരാനുള്ള കാരണം ശരണ്യ വ്യക്തമാക്കിയത്. പ്രേക്ഷകർക്കൊപ്പം ഭർത്താവുമാണ് തന്റെ പ്രചോദനം എന്നാണ് നടി പറഞ്ഞത്. ഇനിയും എല്ലാവരുടേയും പ്രാർഥനയും പിന്തുണയും കൂടെവേണമെന്ന് ശരണ്യ പറഞ്ഞിരുന്നു.

സുമിത്ര വേദിക പ്രശ്നം

ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതോടെ വീണ്ടു കുടുംബവിളക്കിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. പഴയ സമയമായ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8 മണിക്കാവും സീരിയൽ സംപ്രേക്ഷണം ചെയ്യുക. ഇത് പ്രേക്ഷകരെ ഏറെ സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്. വളരെ നല്ല സമയമാണെന്നാണ് കുടുംബവിളക്ക് സീരിയൽ ആരാധകർ പറയുന്നത്. ആദ്യത്തെ പോലെ സംഭവഹബഹുലമായിട്ടാണ് സീരിയൽ മുന്നോട്ട് പോകുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് കുടുംബവിളക്കിന് ലഭിക്കുന്നത്. സുമിത്ര വേദിക യുദ്ധം മുറുകുകയാണ്.

വീഡിയോ കാണാം

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X