സിദ്ധുവിനും വേദികയ്ക്കുമിടയിൽ പുതിയ പ്രശ്നം, സുമിത്രയെ തകർക്കാൻ പുതിയ വഴിയുമായി വേദിക
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 20 ന് ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നറുകയാണ്. നടി മീര വാസുദേവാണ് കുടുംബവിളക്കിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന പാവം വീട്ടമ്മയെ ആണ് നടി അവതരിപ്പിക്കുന്നത്. സുമിത്രയ്ക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലിൽ അണിനിരക്കുന്നുണ്ട്. സുമിത്രയുടെ ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ശക്തമായ ഒരു സ്ത്രീകഥാപാത്രമാണ് കുടുംബവിളിക്കിലെ സുമിത്ര. സാധാരണ കണ്ടു വരുന്ന കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമാണ് കുടുംബവിളക്ക്.

കുടുംബവിളക്കിലെ മറ്റൊരു മികച്ച കഥപാത്രമാണ് ശരണ്യ ആനന്ദ് അവതരിപ്പിക്കുന്ന വേദിക. നെഗറ്റീവ് കഥാപാത്രമാണെങ്കിലുംവ വേദികയായി മികച്ച പ്രകടനമാണ് നടി കാഴ്ച വെയ്ക്കുന്നത്. ശക്തമായ നെഗറ്റീവ് വേഷമാണ് ശരണ്യ അവതരിപ്പിക്കുന്നത്. സുമിത്രയെ പോലെ തന്നെ വേദികയ്ക്കും നിരവധി ആരാധകരുണ്ട്. വേദികയുടേയും സുമിത്രയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡ് ആണ്. സിദ്ധാർഥിന്റേയും വേദികയുടേയും ജീവിതത്തിൽ ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ ഉടലെടുക്കുകയാണ്. ഇവരുടെ ഇടയിൽ പ്രശ്നങ്ങൾ രൂക്ഷമാകുമ്പോഴും സുമിത്രയെ തകർക്കനായി വേദിക കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. മകന്റെ ജീവിതം നാശത്തിലേയ്ക്ക് നീങ്ങുകയാണെന്നുള്ള തിരിച്ചറിവ് ഇല്ലാതെ സിദ്ധാർഥിന്റെ അമ്മയും വേദികയുടെ ഒപ്പം നിന്ന് സുമിത്രയെ തകർക്കാനുളള മാർഗം നോക്കുകയാണ്. എന്നാൽ ഇവരുടെ അടവുകൾക്ക് മുന്നിൽ സുമിത്രയ്ക്ക് പിടിച്ചു നിൽക്കാൻ കഴിയുമോ എന്ന് കണ്ട് തന്നെ അറിയേണ്ടി വരും.
Recommended Video
റോറ്റിങ്ങിൽ ആദ്യത്ത് സ്ഥാനത്ത് നിൽക്കുന്ന പരമ്പയാണ് കുടുംബവിളക്ക്. ലോക്ക് ഡൗണിന് ശേഷം നിയന്ത്രണങ്ങളോടെ പരമ്പരകളുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. വളരെ കുറച്ച് താരങ്ങളെ മാത്രം ഉൾപ്പെടുത്തിയാണ് സീരിയൽ ചിത്രീകരണങ്ങൾ തുടങ്ങിയിരിക്കുന്നത്. അടുത്ത ആഴ്ച മുതൽ എല്ലാ സീരിയലുകളും ആരംഭിക്കുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. സീരിയൽ ചിത്രീകരണം നിർത്തിവെച്ചപ്പോൾ പരമ്പരകളുടെ സമയം ചുരുക്കിയിരുന്നു.


Click it and Unblock the Notifications