ഞങ്ങൾ സഹോദരങ്ങളാണ്, ഒരു കുടുംബമാണ്, സ്നേഹബന്ധത്തെ കുറിച്ച് ആതിര മാധവും ഡയാനയും
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ആതിര മാധവും ഡയാനയും. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ആതിരയെ പ്രേക്ഷകർക്ക് സുപരിചിതം. സ്റ്റാർമാജിക് എന്ന ഷോയിലൂടെയാണ് ഡയാന മലയാളി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് ഡയാനയും ആതിരയും തമ്മിലുളള ബന്ധത്തെ കുറിച്ചാണ്. ഇവരുടെ മുഖത്തെ സാമ്യത പ്രേക്ഷകരുടെ ഇടയിൽ പല തവണ ചർച്ചായായിട്ടുണ്ട്. ഇപ്പോഴിത തങ്ങൾ തമ്മിലുള്ള ആ അടുത്ത ബന്ധം വെളിപ്പെടുത്തുകയാണ് താരങ്ങൾ. നടി അനു ജോസഫുമായുള്ള അഭിമുഖത്തിലാണ് ഡയാനയും ആതിരയും ഇക്കാര്യം വെളുപ്പെടുത്തിയത്.

തങ്ങൾ സഹോദരങ്ങളാണ്, സുഹൃത്തുക്കൾ ആണ്, ഒരു കുടുംബം ആണ് എന്നാണ് അതിര ഡയാനയെ കെട്ടിപ്പിടിച്ചു കൊണ്ട് പറയുന്നത്. കൂടാതെ അനുജത്തിയാണ് എന്ന് പലരും കരുതിയ സംഭവത്തെ കുറിച്ചുള്ള രസകരമായ സംഭവങ്ങളും താരങ്ങൾ അനുവിനോട് പങ്കുവെയ്ക്കുന്നുണ്ട്.
ഞങ്ങൾ തമ്മിൽ ചെറിയ കാലത്തെ ബന്ധമാണ് ഉള്ളത് . ഒരു നാല് വർഷത്തെ. ഫോളോ മീ എന്ന ചാനലിൽ വച്ചാണ് ഞങ്ങൾ കാണുന്നത്. ഡയാന ഇങ്ങോട്ട് വന്നു സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. അങ്ങനെ കണ്ടു പരിചയം ആയി. സീരിയൽ വരെ എത്തി നിൽക്കുന്നുണ്ട്. വേറെ ആരും ചെയ്യാത്ത ആ സഹായം ആണ് അവൾ ചെയ്തത്. കുറെ നല്ല ഗുണങ്ങൾ പഠിച്ചതും ഡയാനയിൽ നിന്നുമാണ് എന്നും ആതിര പറയുന്നു. കൂടാതെ
ഒരു വർഷം ഞങ്ങൾ സെയിം ക്യാംപസിൽ ഉണ്ടായിരുന്നു. എന്നാൽ അന്നൊന്നും ഞങ്ങൾ തമ്മിൽ പരിചയമില്ലായിരുന്നു.
Recommended Video
കൂടത്തായി പരമ്പരയുടെ സമയത്ത് നമ്മൾ ഒരുമിച്ച് പോകുമ്പോൾ, അനുജത്തിയാണോ? നിങ്ങൾ തമ്മിൽ എന്താണ് ബന്ധമെന്ന് ആളുകൾ ചോദിക്കുമായിരുന്നു. അതിന് നൽകിയിരുന്ന രസകരമായ മറുപടിയെ കുറിച്ചും നടിമാർ പറഞ്ഞിരുന്നു, ഞങ്ങളുടെ അമ്മൂമ്മമാർ കല്യാണം കഴിച്ചപ്പോൾ മാറി പോയതാണ്, ഒരാൾ ഹിന്ദുവിലേക്കും മറ്റെയാൾ മുസ്ലിം കുടുംബത്തിലേക്കുമാണ് പോയത്. അതുകൊണ്ടാണ് പേര് ആതിരയെന്നും ഡയാനയെന്നും ആയതെന്നും ഇരുവരും ചിരിച്ചുകൊണ്ട് പറയുണ്ട്.


Click it and Unblock the Notifications