വേദികയ്ക്കും സിദ്ധാർത്ഥിനും അപ്രതീക്ഷിത തിരിച്ചടി, കോടതിയിൽ പണി കൊടുത്ത് സമ്പത്ത്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിത്തിലൂടെയാണ് കുടുംബവിളക്ക് മുന്നോട്ട് പോകുന്നത്. സുമിത്രയായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ മീര വാസുദേവ് ആണ്.

സിനിമയിലേത് പോലെ തന്നെ സീരിയലിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. കുടുംബത്തിന് വേണ്ടി ജീവിക്കുകയും എന്നാൽ വീട്ടിൽ നിന്ന് വേണ്ടവിധം പരിഗണന ലഭിക്കാത്ത സുമിത്ര എന്ന വീട്ടമ്മയുടെ ചെറുത്ത് നിൽപ്പിന്റെ കഥയാണ് കുടുംബവിളക്ക്. വേദനയുള്ളിൽ ഒതുക്കി കരയാൻ മാത്രമല്ല പ്രതിരോധിക്കാനും അറിയാമെന്ന് സുമിത്ര തന്റെ ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. തന്നെ ഉപേക്ഷിച്ച ഭർത്താവിന് മുന്നിൽ തല ഉയത്തി പിടിച്ച് ജീവിക്കുകയാണ് സുമിത്രയിപ്പോൾ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുടുംബവിളക്കിന്റെ പുതിയ പ്രെമോ വീഡിയോയണ്. വിവാഹമോചനത്തിനായി നടക്കുന്ന വേദികയ്ക്കും സിദ്ധാർഥിനും വൻ തിരിച്ചടിയാണ് ലഭിക്കുന്നത്. വേദികയുമായുള്ള ഡിവോഴ്‌സിൽ നിന്ന് പിന്മാറിയിരിക്കുകയാണ് സമ്പത്ത്. കോടതിക്ക് മുന്നിൽ ഡിവോഴ്സിന് യോജിക്കുന്നില്ലെന്ന് പറയുകയായിരുന്നു. ഡിവോഴ്സിനായി വേദികയ്ക്ക് മുന്നിൽ ഒരു നിബന്ധനയും വെച്ചിട്ടുണ്ടെന്നാണ് പ്രെമോ വീഡിയോ നൽകുന്ന സൂചന. വീഡിയോ വൈറലായിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച കമന്റുകളാണ് ലഭിക്കുന്നത്. സുമിത്ര കുറച്ച് കൂടി ബോൾഡ് ആകണമെന്നും വേദികയ്ക്ക് ഉഗ്രൻ പണി വരാൻ പോകുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്. കൂടാതെ വേദികയാ്കക് അങ്ങനെ ഡിവേഴ്സ് കൊടുക്കരുതെന്നും പ്രേക്ഷകർ പറയുന്നത്. തിങ്കൾ മുതൽ ശനി വരെ രാത്രി എട്ട് മണിക്കാണ് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നത്


Click it and Unblock the Notifications