സിദ്ധാര്‍ത്ഥ് പറഞ്ഞതാണ് ശരി, അനി തന്നെ അടയ്ക്കണം, കുടുംബവിളക്ക് വീഡിയോയ്ക്ക് പിന്നാലെ ആരാധകര്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നാണ് കുടുബവിളക്ക്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര ഇപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയാണ് മുന്നേറുന്നത്. റേറ്റിംഗില്‍ അടുത്തിടെ കുടുംബവിളക്ക് നേട്ടമുണ്ടാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പര ബംഗാളി സീരിയലായ ശ്രീമോയിയുടെ റീമേക്ക് കൂടിയാണ്. മീര വാസുദേവിനൊപ്പം കൃഷ്ണ കുമാര്‍ മേനോന്‍, ശരണ്യ ആനന്ദ് ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു. അതേസമയം മൂന്നുറിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് കുടുംബവിളക്ക് ജെെത്ര യാത്ര തുടരുന്നത്.

Kudumbavilakku

അതേസമയം കുടുംബവിളക്കിന്‌റെതായി വന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. ബാധ്യതകളില്‍ നട്ടംതിരിഞ്ഞ് സിദ്ധാര്‍ത്ഥന്‍, ലോണിന്‌റെ പേരില്‍ ഈ അച്ഛനും മകനും തമ്മില്‍ തെറ്റുമോ എന്ന പേരിലാണ് വീഡിയോ വന്നത്. ലോണിന്‌റെ അടവ് മുടങ്ങിയത് അനിരുദ്ധ് സിദ്ധാര്‍ത്ഥിനെ അറിയിക്കുന്നതും എന്ത് ചെയ്യണമെന്നറിയാതെ സിദ്ധാര്‍ത്ഥന്‍ ടെന്‍ഷന്‍ അടിക്കുന്നതുമാണ് കാണിച്ചത്.

തുടര്‍ന്ന് അനിരുദ്ധ് ഡോക്ടറായില്ലെ ഇനി അവനല്ലെ അടക്കേണ്ടത് എന്ന് വേദിക സിദ്ധാര്‍ത്ഥിനോട് പറഞ്ഞുകൊടുക്കുന്നു. അനിരുദ്ധിന്‌റെ ഭാര്യ വീട്ടുകാരും അവനെ സഹായിക്കും എന്നും വേദിക പറഞ്ഞു. ഇതിന് പിന്നാലെ നീ തന്നെ ലോണ്‍ അടയ്ക്കണമെന്ന് അനിരുദ്ധിനോട് പറയുകയാണ് സിദ്ധാര്‍ഥ്. അതേസമയം കുടുംബവിളക്ക് വീഡിയോയ്ക്ക് പിന്നാലെ വേദിക പറഞ്ഞത് ശരിവെച്ചാണ് മിക്കവരും എത്തിയത്. 'സിദ്ധാര്‍ഥ് പറയുന്നത് കാര്യമാണ്. പഠിച്ചു ജോലി കിട്ടിയിട്ട് അവനല്ലേ അത് അടക്കേണ്ടത്. അല്ലാതെ അച്ഛന്റെ അടുത്തുപോയി കൈനീട്ടാന്‍ നാണമില്ലേ എന്നാണ് ഒരാള്‍ കമന്റിട്ടത്.

റായി ലക്ഷ്മിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

'അനിക്ക് ഇങ്ങനെ തന്നെ വേണം, അച്ഛന്റെ വാക്ക് മാത്രം കേള്‍ക്കുന്ന അച്ഛന്റെ മകനായ അനിരുദ്ധ് മൊത്തത്തില്‍ പെട്ടു എന്ന് മറ്റൊരാളും കുറിച്ചു. 'ഒരു ജോലി ആയി സാലറി ഇണ്ട്. പിന്നെ അച്ഛന്റെ മുന്നില്‍ കൈ നീട്ടുന്നതെന്തിനാ എന്ന് ഒരു ആരാധകനും കുറിച്ചു. വേദിക പറഞ്ഞതില്‍ എന്താണ് തെറ്റ്, അനിരുദ്ധിന് ജോലി ആയില്ലെ, ഇനി സ്വന്തം കാര്യങ്ങള്‍ നോക്കണ്ടേ എന്നും കമന്റ് വന്നു.

Read more about: serial asianet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X