ഇതാണ് എന്റെ മകൻ അർജുൻ അനൂപ്; കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് നടി ദർശന, കമന്റുമായി പാർവതിയും

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദർശന ദാസ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കറുത്തമുത്ത് എന്ന പരമ്പരയിലൂടെയാണ് ദർശ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. കറുത്തമുത്തിൽ വില്ലത്തി വേഷമായിരുന്നെങ്കിൽ കൂടിയും നടിയ്ക്ക് പ്രേക്ഷകരുടെ ഇടയിൽ ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞു. കറുത്തമുത്തിൽ വില്ലത്തി പ്രകടനം കാഴ്ചവെച്ചപ്പോൾ തന്നെ സുമംഗലീ ഭവയിൽ ഒരു പാവം പെൺകുട്ടിയായി ദർശന എത്തുകയായിരുന്നു. വില്ലത്തിയു പാവം കഥപാത്രവും അതിന്റേതായ രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കാൻ നടിക്ക് കഴിഞ്ഞിരുന്നു.

അതീവ ഗ്ലാമറസ് ലുക്കിൽ താരപുത്രിയുടെ ഫോട്ടോഷൂട്ട്, കാണൂ

2019 ലാണ് ദർശനയുടെ വിവാഹം കഴിയുന്നത്. സുമംഗലീ ഭവ പരമ്പരയുടെ സഹസംവിധാകൻ അനൂപാണ് നടിയുടെ ഭാർത്താവ്. ഇവർക്കൊരു മകനുണ്ട്. കുഞ്ഞ് ജനിച്ചതിനെ തുടർന്ന് ദർശന സീരിയലിൽ നിന്ന് ചെറിയ ഇടവേള എടുത്തിയിരിതക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ്. കുഞ്ഞിന്റെ ചിത്രമാണ് ദർശന പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞിന്റെ ചിത്രം

കഴിഞ്ഞ ജനുവരി 19 നാണ് ദർശന ആൺ കുഞ്ഞിന് ജന്മം നൽകുന്നത്. ഭർത്താവ് അനൂപാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. ആൺകുഞ്ഞാണെന്നും തങ്ങൾ സന്തോഷത്തിലാണെന്നും അനൂപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. അന്ന് താരങ്ങളെ അഭിനന്ദിച്ച് ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. കുഞ്ഞ് ജനിച്ച് മാസങ്ങൾക്ക് ശേഷമാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രവും വൈറലായിട്ടുണ്ട്.

 കുഞ്ഞിന്റെ പേര്

അർജുൻ എന്നാണ് കുഞ്ഞിന്റെ പേര്. ഭർത്താവ് അനൂപിന്റെ കൈകളിൽ ഇരിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് ദർശന പങ്കുവെച്ചിരിക്കുന്നത്. അച്ഛന്റെ കൈകളിൽ ഇരുന്ന് മനോഹരമായി ചിരിക്കുന്ന അർജുന്റെ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. എൻ മകൻ എന്ന് കുറിച്ചുകൊണ്ടാണ് കുട്ടിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരങ്ങളും ആരാധകരും ചിത്രം ഏറ്റെടുത്തിട്ടുണ്ട്. നടി പാർവതി ആർ കൃഷ്ണ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിക്കുന്നത്.

പ്രണയം

'സുമംഗലി ഭവ' എന്ന സീരിയലൂടെയാണ് അനൂപും ദർശനയും പ്രണയത്തിലാകുന്നത്. ആദ്യ രണ്ടു മൂന്നു മാസം ഞങ്ങൾ സംസാരിച്ചിട്ടില്ല.പിന്നെ എങ്ങനെയോ ഞങ്ങൾ തമ്മിൽ സൗഹൃദം ഉടലെടുത്തു. നല്ല സുഹൃത്തുക്കളായിരുന്ന ഞങ്ങൾക്ക് നല്ല പങ്കാളികൾ കൂടിയാകാൻ കഴിയും എന്ന് തോന്നിയപ്പോഴാണ് വിവാഹിതരാകാൻ തീരുമാനിച്ചത്; മുമ്പൊരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ദർശന പറഞ്ഞിരുന്നു.

Recommended Video

അന്ന് മോഹൻലാൽ തന്നോട് പിണങ്ങിയെന്ന് സംവിധായകന്‍ സാജന്‍
ജീവിതത്തിൽ  എടുത്ത നല്ല തീരുമാനം

ഒരുമിച്ച് ജീവിക്കുക എന്നത് തങ്ങൾ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു എന്നാണ് ദർശന അന്ന് പറഞ്ഞത്.
പരസ്പരം മനസിലാക്കുന്ന, എന്തും തുറന്നു പറയാനും തെറ്റുകൾ തിരുത്താനും സ്വാതന്ത്ര്യം നൽകുന്ന, അതോടൊപ്പം വ്യക്തിത്വത്തെ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദമ്പതികളാണ് ഞങ്ങൾ. അതിനാൽ തന്നെ വിവാഹജീവിതത്തിൽ ഏറെ സന്തുഷ്ടരുമാണ്. ഞങ്ങളുടെ മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷവും അതുതന്നെ.. പ്രണയകഥ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X