ബിഗ് ബോസ് മൂന്നാം സീസണിന് ദിവസങ്ങള്‍ മാത്രം? മല്‍സരാര്‍ത്ഥികളെ അറിയാന്‍ ആകാംക്ഷയോടെ പ്രേക്ഷകര്‍
ബിഗ് ബോസ് മലയാളം മൂന്നാം സീസണിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അടുത്തിടെയാണ് ബിഗ് ബോസ് പുതിയ പതിപ്പ് ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ച് പ്രൊമോ വീഡിയോ വന്നത്. മോഹന്‍ലാല്‍ തന്നെ അവതാരകനായ ഷോയില്‍ മല്‍സരാര്‍ത്ഥികളായി ആരൊക്കെയാവും എത്തുകയെന്ന ആകാംക്ഷയിലാണ് എല്ലാവരും. വിവിധ മേഖലകളില്‍ നിന്നുളള നിരവധി സെലിബ്രിറ്റികളുടെ പേരുകള്‍ ബിഗ് ബോസ് 3യുടെതായി പറഞ്ഞുകേട്ടിരുന്നു.
എന്നാല്‍ മല്‍സരാര്‍ത്ഥികളുടെ വിവരം ഷോയുടെ തുടക്കത്തില്‍ മാത്രമാണ് ബിഗ് ബോസ് ടീം പുറത്തുവിടുക. ഇത്തവണ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായ ചില സെലിബ്രിറ്റികളെ ബിഗ് ബോസില്‍ മിക്കവരും പ്രതീക്ഷിക്കുന്നുണ്ട്. ദി ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന ടാഗ്ലൈനിലാണ് ഇത്തവണ ബിഗ് ബോസ് മലയാളം എത്തുന്നത്.

ആദ്യ രണ്ട് സീസണുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ബിഗ് ബോസ് ആദ്യ സീസണില്‍ സാബുമോനാണ് വിജയി ആയത്. പേളി മാണി, ഷിയാസ് കരീം തുടങ്ങിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. രണ്ടാം സീസണ്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ആര്യ, ഫുക്രു, എലീന പടിക്കല്‍, അലക്‌സാന്‍ഡ്ര ജോണ്‍സണ്‍, അമൃത സുരേഷ്, അഭിരാമി സുരേഷ്, പാഷാണം ഷാജി, ആര്‍ജെ രഘു, സുജോ മാത്യൂ തുടങ്ങിയവരാണ് അവസാന സ്ഥാനങ്ങളില്‍ എത്തിയത്.

അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണുകളിലും അരങ്ങേറിയത്. വ്യത്യസ്തമാര്‍ന്ന ടാസ്‌ക്കുകളും ഗെയിമുകളുമെല്ലാം മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയിരുന്നു. അതേസമയം ഇത്തവണയും ബിഗ് ബോസിലെ സംഭവ വികാസങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് ഈ മാസം പകുതിയോടെ തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

എഷ്യാനെറ്റ് ന്യൂസില്‍ തന്നെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. മറ്റ് ഭാഷകളില്‍ വലിയ വിജയമായതിന് ശേഷമായിരുന്നു ബിഗ് ബോസ് ഷോ മലയാളത്തിലേക്കും എത്തിയത്. ബിഗ് ബോസിന്റെ ഹിന്ദി പതിപ്പ് പത്തിലധികം സീസണുകള്‍ പിന്നിട്ടാണ് ജൈത്രയാത്ര തുടരുന്നത്. കൂടാതെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബിഗ് ബോസ് സീസണുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു.

ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് ബിഗ് ബോസ് ഷോയുടെ സ്ഥിരം അവതാരകന്‍. തമിഴില്‍ കമല്‍ഹാസന്‍, മലയാളത്തില്‍ മോഹന്‍ലാല്‍, കന്നഡത്തില്‍ കിച്ച സൂദീപ്, തെലുങ്കില്‍ നാനി, നാഗാര്‍ജുന എന്നീ താരങ്ങളാണ് പരിപാടി അവതരിപ്പിച്ചത്. മലയാളത്തില്‍ ബിഗ് ബോസ് ആദ്യ സീസണിനേക്കാള്‍ വലിയ സ്വീകാര്യത രണ്ടാം സീസണിനാണ് ലഭിച്ചത്. മിക്ക മല്‍സരാര്‍ത്ഥികളുടെയും പേരില്‍ ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കൂട്ടത്തില്‍ ഡോ രജിത്ത് കുമാറിനാണ് കൂടുതല്‍ ആരാധക പിന്തുണ ലഭിച്ചത്. ഫൈനലിസ്റ്റായി പലരും പ്രവചിച്ച ഡിആര്‍കെ അവസാനത്തോട് അടുക്കുമ്പോള്‍ പുറത്തായി.
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications