പുതിയ ട്വിസ്റ്റുമായി പാടാത്ത പൈങ്കിളി; കഥ ഇല്ലെങ്കിൽ നിർത്തിയിട്ട് പോകു, അഭ്യർഥനയുമായി പ്രേക്ഷകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. 2020 സെപ്റ്റംബർ 7 നാണ് പരമ്പര ആരംഭിക്കുന്നത്. വാനമ്പാടി അവസാനിച്ചതിന് പിന്നാലെയായിരുന്നു പാടത്ത പൈങ്കിളി ആരംഭിക്കുന്നത്. പുതുമുഖ താരങ്ങളായിരുന്നു സീരിയലിൽ നായകനും നായികയുമായി എത്തിയത്. കൂടാതെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലിന്റെ ഭാഗമായിരുന്നു.

സ്റ്റൈലൻ ലുക്കിൽ ഋതു, നടിയുടെ ലേറ്റസ്റ്റ് ചിത്രം വൈറലാകുന്നു

കൺമണിയുടേയും ദേവയുടേയും ജീവിതത്തിലൂടെയാണ് പാടാത്ത പൈങ്കിളി സഞ്ചരിക്കുന്നത്. ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളാണ് പരമ്പരയുടെ ഇതിവൃത്തം. ദേവയായി എത്തിയത് പുതുമുഖ താരം സൂരജും കൺമണിയായത് മനീഷയുമായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി പരമ്പര മുന്നേറുമ്പോഴായിരുന്നു സൂരജ് സീരിയലിൽ നിന്ന് പിൻമാറിയത് . ഇത് സീരിയലിനെ ആകെ ബാധിച്ചിട്ടുണ്ട്.

പുതിയ  ദേവ

ആരോഗ്യപ്രശ്നത്തെ തുടർന്നായിരുന്നു നടൻ സീരിയൽ വിട്ടത്. സൂരജ് തന്നെയാണ് ഇക്കാര്യം ആരാധകരോട് പറഞ്ഞത്. എന്നാൽ ഇത് അംഗീകരിക്കാൻ പ്രേക്ഷകർ തയ്യാറായിട്ടില്ല. നടന് പകരം പുതിയ ദേവ എത്തിയിട്ടും. എന്നിട്ടും സൂരജിനെ മടക്കി കൊണ്ട് വരണമെന്നുള്ള ആവശ്യം ശക്തമാകുകയാണ് . പുതുമുഖ താരം ലക്ജിത് സൈനിയാണ് പുതിയ ദേവയായി എത്തിയിരിക്കുന്നത്. ലക്കിയ്ക്കെതിരെ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. സൂരജ് പോയതോടെ റേറ്റിങ്ങിൽ വലിയ ഇടവും സംഭവിച്ചിട്ടുണ്ട്.

പുതിയ പ്രെമോ

രൂക്ഷ വിമർശനമാണ് സീരിയലിന് ലഭിക്കുന്നത്. പ്രത്യേകിച്ച് കഥയില്ലാതെ മുന്നോട്ട് പോകുകയാണെന്നാണ് പ്രേക്ഷകരുടെ വിമർശനം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പരമ്പരയുടെ പുതിയ പ്രെമോ വീഡിയോയാണ്. ഇത്രയേറെ ദേവയെ സ്നേഹിക്കുന്ന കണ്മണിയ്ക്ക് ഇവൻ പറയുന്നത് ഉൾക്കൊള്ളാനാകുമോ? എന്ന ആകാംക്ഷ ജനിപ്പിക്കുന്ന ക്യാപ്ഷനോടെയാണ് പ്രെമോ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പോസിറ്റീവ് കമന്റുകളെക്കാൾ നെഗറ്റീവ് കമന്റാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

വിമർശനവുമായി  ആരാധകർ

സീരിയൽ ആണെങ്കിലും ഇത് ഇത്തിരി ഓവർ അല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതിന്റെ കഥ എഴിതിയവർകും അറിയില്ല, കാണുന്നവർക്കും അറിയില്ല... ഒരു കഥയും ഇല്ലാത്ത ഒരു സീരിയൽ, ദേവയെ ഇത്രയും സ്നേഹിക്കുന്ന കണ്മണിക്ക് ഇത് എന്തായാലും ഉൾകൊള്ളാൻ പറ്റില്ലെന്ന് ഉറപ്പല്ലേ , ഇപ്പോൾ വെറും കൊഞ്ചൽ മാത്രമേ ഉള്ളോ ഇതാണ് പൈങ്കിളി, കോമാളിത്തരത്തിന് കുറവൊന്നും ഇല്ല കഥ ഇല്ലെകിൽ നിർത്തിട്ട് പോ, ഈ പണ്ടാരം ഒന്ന് നിർത്തുമോ. വേറെ നല്ല സീരിയൽ വെയ്ക്കു. ഒരു കൺമണയും അവൾടെ ഒരു കൊഞ്ചലും എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

മിസ് ചെയ്യുന്നു

സൂരജിനെ കുറിച്ചും ആരാധകർ പറയുന്നുണ്ട്. ഞങ്ങൾ സൂരജ് സണ്ണിനെ വേണം, ഇതൊക്കെ സൂരജേട്ടൻ ആണെങ്കിൽ എന്തു രാസമായേനെ, മിസ് ചെയ്യുന്നു എന്നാണ് ആരാധിക പറയുന്നത്. ഓര പ്രെമോയും സൂരജ് ഇല്ലാത്തതിന്റെ കുറവ് അറിയിച്ചു കൊണ്ടിരിക്കുന്നു, ഉള്ള റേറ്റിംഗ് കൂടി പോകും, സൂരജേട്ടനെ കൊണ്ടു വാ എന്നും ആരാധകർ പറയുന്നുണ്ട്. നടൻ സൂരജ് സണ്ണിനെ തിരികെ കൊണ്ട് വരാനും ആരാധകർ അഭ്യർഥിക്കുന്നുണ്ട്.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale

പുതിയ പ്രെമോ വീഡിയോ

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X