twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേവയും കൺമണിയും വീട്ടിൽ നിന്ന് പോകുമ്പോഴും പ്രേക്ഷകർക്ക് ഈ ഒരു ആവശ്യമേയുള്ളൂ...

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. 2020 സെപ്റ്റംബർ 7 നാണ് പരമ്പര ആരംഭിക്കുന്നത് . കൺമണി എന്ന പാവം പെൺകുട്ടിയുടേയും ദേവയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. പുതുമുഖ താരങ്ങളായ മനീഷയും സൂരജ് സണ്ണുമായിരുന്ന സീരിയലിൽ പ്രധാന വേഷത്തിലെത്തിയത്. തുടക്കത്തിൽ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു.

    ഐശ്വര്യ റായിയും സൽമാൻ ഖാനും പ്രണയിക്കുന്ന സമയത്തെ അപൂർവ്വ ഫോട്ടോസ്ഐശ്വര്യ റായിയും സൽമാൻ ഖാനും പ്രണയിക്കുന്ന സമയത്തെ അപൂർവ്വ ഫോട്ടോസ്

    റേറ്റിംങ്ങിൽ ആദ്യസ്ഥാനം നേടി പാടാത്ത പൈങ്കിളി മുന്നോട്ട് പോകുമ്പോഴായിരുന്നു സൂരജ് സീരിയലിൽ നിന്ന് പിൻമാറുന്നത്. ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് സീരിയൽ വിടുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. അധികം വൈകാതെ തന്നെ പുതുമുഖ താരം ലക്ജിത്ത് ദേവയായി എത്തുകയും ചെയ്തിരുന്നു. എന്നാൽ ലക്കിയെ പൂർണ്ണമായി അംഗീകരിക്കാൻ ഇതുവരെ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. സൂരജിനെ പരമ്പരയിലേയ്ക്ക് തിരികെ കൊണ്ട് വരണമെന്ന് ഇപ്പോഴും പ്രേക്ഷകർ സീരിയൽ അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്.

      പുതിയ പ്രെമോ

    സൂരജ് പോയതോടെ പാടാത്ത പൈങ്കിളി റേറ്റിംങ്ങിൽ നിന്ന് താഴേയ്ക്ക് പോകുകയായിരുന്നു. നിലവിൽ അഞ്ചാം സ്ഥാനമാണുള്ളത്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് സീരിയലിന്റെ ഏറ്റവും പുതിയ പ്രെമോയാണ്. ദേവയും കൺമണിയും വീട് വിട്ട് ഇറങ്ങുകയാണ്. മധുരിമയുടെ ചതിയിൽ കുരുങ്ങിയ ദേവയോട് അച്ഛൻ ആനന്ദ വർമ്മ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ദേവയും കൺമണിയും വീട് വിട്ട് ഇറങ്ങുന്നത്

    സങ്കടത്തോടെ  കൺമണി

    വീട് വിട്ട് പോകുന്നതിന് മുൻപ് അച്ഛന്റെ കയ്യിൽ നിന്ന് ഒരു ഭക്ഷണം കഴിക്കുന്ന ദേവയെയാണ് ഇന്നത്തെ പ്രെമോ വീഡിയോയിൽ കാണിക്കുന്നത്. ഏറെ വേദനയോടെയാണ് ആനന്ദ വർമ മകന് ഭക്ഷണം വാരി നൽകുന്നത്. ഇതെല്ലാം കണ്ട് നിൽക്കുന്ന കൺമണിയേയും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇന്നത്തെ എപ്പിസോഡിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

    ട്രോളുമായി പ്രേക്ഷകർ

    ഏറെ വൈകാരികമായ രംഗമാണെങ്കിലും ട്രോളുമായി പ്രേക്ഷകർ രംഗത്ത് എത്തിയിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇവരുടെ സങ്കടം കണ്ടിട്ട് വിഷമം തോനുന്നു!! അങ്ങനെ ആനന്ദ വർമ്മയുടെ കയ്യിൽ നിന്നും ഭക്ഷണം കഴിച്ചു രണ്ടുപേരും വീട്ടിൽ നിന്നും ഇറങ്ങാൻ പോകുകയാണ് സൂർത്തുക്കളെ,ഈ പൈങ്കിളി എങ്ങോട്ട് എന്നല്ലാതെ പറക്കാൻ തുടങ്ങിട്ടു കുറച്ചായി.. ഇതിനെ പിടിച്ചു കുട്ടിലടക്കാൻ ആരും ഇല്ലെ ഏഷ്യാനെറ്റിൽ,കേറിപോണേ.. നല്ല ഒരു കഥ കൊളമാക്കല്ലേ ചേട്ടാ,ആനന്ദ് വർമ്മ ദേവയ്ക് ഭക്ഷണം വാരി കൊടുക്കുന്നത് കണ്ട് ഭയങ്കര സങ്കടം വരുന്നു അച്ഛന്റെ ആ ഗ്രഹം പോലെ ദേവ ഉയരങ്ങളിൽ എത്തട്ടെ ദേവാ മണി ഉയിർ എന്നിങ്ങനെയുള്ള കമന്റുകളാണ് ഇപ്പോൾ ലഭിക്കുന്നത്

    Recommended Video

    Mohanlal appreciates amazing drawing by fan KP rohit
    സൂരജിനെ മിസ് ചെയ്യുന്നു

    പാടാത്തെ പൈങ്കിളിയെ ട്രോളുന്നതിനോടൊപ്പം തന്നെ സൂരജിനെ മിസ് ചെയ്യുന്നതായും പ്രേക്ഷകർ പറയുന്നുണ്ട്. സൂരജേട്ടൻ പോയതോടെ സീരിയൽ കാണൽ നി൪ത്തി എന്നാണ് ഒരു ആരാധിക പറയുന്നത്. സൂരജേട്ടൻ പോയതോടെ പാടാത്ത പൈങ്കിളിയുടെ കഥ ബോറായി തുടങ്ങി!!സൂരജേട്ടനേ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ എന്നും ചോദിക്കുന്നുണ്ട്.നിഖിലിനെ കൊണ്ട് വന്നത് പോലെ സൂരജിനേയും കൊണ്ട് വരാൻ പ്രേക്ഷകർ പറയുന്നുണ്ട്.

    Read more about: serial
    English summary
    Asianet Padatha Painkili Promo: Deva and Kanmani Leave The House, Netizens Hilariously Trolled
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X