കൺമണിയെ വിട്ട് മധുരിമയ്ക്കൊപ്പം ദേവ പോയോ, പാടാത്ത പൈങ്കിളിയിൽ വൻ ട്വിസ്റ്റ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. 2020 സെപ്റ്റംബർ 7 ന് ആരംഭിച്ച പരമ്പരയ്ക്ക് തുടക്കത്തിൽ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പുതുമുഖ താരങ്ങളായ സൂരജ് സണ്ണും മനീഷയുമായിരുന്നു പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പുതുമുഖ താരങ്ങളായി ഇവർ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുകയായിരുന്നു. റേറ്റിംഗിങ്ങിൽ മികച്ച സ്ഥാനം നേടി പരമ്പര മുന്നോട്ട് പോകവെയാണ് സീരിയലിൽ നിന്ന് സൂരജ് പിൻമാറുന്നത്. ഇത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. തിരികെ കൊണ്ട് വരണമെന്നുള്ള പ്രേക്ഷകരുടെ ആവശ്യം ശക്തമാകുമ്പോഴായിരുന്നു സീരിയലിലേയ്ക്ക് പുതിയ ദേവയായി ലക്ജിത് എത്തുന്നത്. പുതുമുഖ നടനായ ലക്കിയെ ദേവയായി അംഗീകരിക്കാൻ ഇപ്പോഴും പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല.

സൂരജ് മാറിയതോടെ പാടാത്ത പൈങ്കിളിയുടെ റേറ്റിംഗ് താഴ്ന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച കമന്റുകൾ ലഭിച്ചിരുന്ന പരമ്പരയ്ക്ക് നെഗറ്റീവ് കമന്റുകളാണ് ഇപ്പോൾ അധികവും ലഭിക്കുന്നത്. സൂരജിന് പകരം ദേവയായി എത്തിയ ലക്കിയ്ക്കെതിരെ ചെറിയ തരത്തിലുള്ള സൈബർ ആക്രമണവും നടന്നിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പാടാത്ത പൈങ്കിളിയുടെ പ്രെമോ വീഡിയോണ്.

പാടാത്ത പൈങ്കിളിയിലെ താരങ്ങൾ

പുതുമുഖ താരങ്ങളോടൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും പാടാത്ത പൈങ്കിളിയിൽ പ്രധാന കഥാപത്രങ്ങളായി എത്തുന്നുണ്ട്. ദേവയേയും കൺമണിയേയും പോലെ തന്നെ ഇവർക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. അംബിക മോഹൻ, അർച്ചന സുശീലൻ, അഞ്ജിത. അനുമോൾ, നവീൻ തുടങ്ങിയവരാണ് പരമ്പരയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഭവ ബഹുലമായിട്ടാണ് പാടാത്ത പൈങ്കിളി മുന്നോട്ട് പോകുന്നത്.

ദേവയ്ക്കെതിരെ അച്ഛൻ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് പാടാത്ത പൈങ്കിളിയുടെ പുതിയ എപ്പിസോഡാണ്. നാല് മക്കളിൽ ഏറ്റവും പ്രിയപ്പെട്ട മകനായ ദേവയെ, ആനന്ദ വർമ്മ തല്ലുന്നതാണ് പുതിയ പ്രെമോയിൽ കാണിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മധുരിമ വീണ്ടും മടങ്ങിയ വന്നതോടെ ദേവയുടേയും കൺമണിയുടേയും ജീവിതത്തിൽ വീണ്ടും പ്രതിസന്ധികൾ രൂക്ഷമാകുകയാണ്. മധുരമയുടെ ചതിക്കുഴിയിൽ അകപ്പെട്ടിരിക്കുകയാണ് ദേവയിപ്പോൾ. ഇന്നത്തെ എപ്പിസോഡിനായി പാടാത്ത പൈങ്കിളി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

 ആകാംക്ഷയോടെ പ്രേക്ഷകർ

പ്രെമോ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നെഗറ്റീവ് കമന്റുകളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നുണ്ട്. സൂരജ് പോയതോടെ പാടാത്ത പൈങ്കിളിക്ക് കഷ്ടകാലം തുടങ്ങി എന്നാണ് ആരാധകർ പറയുന്നത്. ആനന്ദ വർമ്മയുടെ കയ്യിൽ നിന്നും ദേവക്ക് കിട്ടുന്ന അടി കാണാൻ വെയ്റ്റിംഗ് ആണ്. ശ്യോ ഇവർക്ക് എന്നും പ്രശനത്തോടെ പ്രശ്നം ആണല്ലോ ഈശ്വരാ എന്നാണ് ഒരു ആരാധിക കുറിച്ചിരിക്കുന്നത്. അങ്ങനെ ഇന്ന് ആനന്ദവർമ്മയുടെ വക ദേവക്ക് ഒരു അടി കിട്ടുകയാണ് സുഹൃത്തുക്കളെ,ദേവ പെട്ടു തുടങ്ങിയ കമൻറുകളാണ് ലഭിക്കുന്നത്. നായകന് അടി കിട്ടുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

സൂരജ്  രക്ഷപ്പെട്ടു

സൂരജ് പിൻമാറി മാസങ്ങൾ കഴിഞ്ഞിട്ടും നടനെ പരമ്പരയിലേയ്ക്ക് തിരികെ കൊണ്ട് വരണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. സൂരജ് ഇല്ലാത്തിന്റെ കുറവ് പരമ്പരയിൽ കാണുന്നുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. സൂരജ് ആയിരുന്നെങ്കിൽ ഈ രംഗങ്ങളൊക്കെ മനോഹരമായി ചെയ്യുമായിരുന്നു എന്നും പ്രേക്ഷകർ പറയുന്നു. സൂരജേട്ടനെ ഇപ്പോൾ നന്നായി മിസ്സ്‌ ചെയ്യൂന്നു.... ദേവയായി ഇനി ആരൊക്കെ വന്നു അഭിനയിച്ചാലും ചേട്ടന്റെ തട്ട് താന്ന് തന്നെ കിടക്കും, ഇതിന്റ പ്രെമോ കാണുമ്പോൾ ഒരു കാര്യത്തിൽ സന്തോഷം ഉണ്ട് സൂരജേട്ടൻ ഇതിൽ നിന്ന് രക്ഷപെട്ടു.. അല്ല ദൈവം ചേട്ടനെ രക്ഷിച്ചു.. എന്നാണ പ്രേക്ഷകർ പറയുന്നത്.

വീഡിയോ കാണാം

More from Filmibeat

Read more about: asianet serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X