ലക്ജിത് ഒറ്റദിവസം കൊണ്ട് സെൻസേഷണൽ താരമായി, ഇത് അംഗീകരിക്കാനാവാതെ ഒരു വിഭാഗം പ്രേക്ഷകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. ഏഷ്യനെറ്റിൽ സംപ്രേക്ഷണം തുടരുന്ന പരമ്പര സംഭവബഹുലമായി മുന്നോട്ട് പോകുകയാണ്. കൺമണിയുടേയും ദേവയുടേയും ജീവിതത്തിലൂടെയാണ് പാടാത്ത പൈങ്കിളി പരമ്പര സഞ്ചരിക്കുന്നത്. ഒരു റൊമന്റിക് ഫാമിലി സ്റ്റോറിയാണ് പാടാത്ത പൈങ്കിളി.

അതീവ ഗ്ലാമറസ് ലുക്കിൽ ശ്രിയ ശരൺ , ചിത്രം കാണൂ

പുതുമുഖ താരങ്ങളായ മനീഷയും സൂരജുമായിരുന്നു പാടാത്ത പൈങ്കിളിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആരോഗ്യ പ്രശ്നത്തെ തുടർന്ന് സൂരജ് പരമ്പരയിൽ നിന്ന് പിൻമാറുകയായിരുന്നു. ഇത് പരമ്പരയുടെ പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. ഈ അടുത്ത കാലത്താണ് സൂരജിന് പകരക്കാരനായി പുതിയ ദേവ എത്തിയത്. കാസർഗോഡ് സ്വദേശി ലക്ജിത്താണ് ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലക്കിയുടെ ദേവയെ പ്രേക്ഷകർ പൂർണ്ണമായും അംഗീകരിച്ചിട്ടില്ല.

സൂരാജ് പിൻമാറി

ആരോഗ്യപ്രശ്നത്തെ തുടർന്നാണ് സൂരജ് പരമ്പരയിൽ നിന്ന് പിൻമാറിയത്. എന്നാൽ സൂരജിനെ തന്നെ പരമ്പരയിലേയ്ക്ക് കൊണ്ട് വരണം എന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. പാടത്ത പൈങ്കിളി ടീമിനോടും ഒടുവിൽ സൂരജിനോടും ഇക്കാര്യം പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നം കാരണമാണ് പിൻമാറിയതെന്നും തുടരാൻ പറ്റില്ലെന്നായിരുന്നു സൂരജ് തന്നെ പിന്നീട് പറഞ്ഞിരുന്നു. സൂരജിനെ പരമ്പരയിൽ നിന്ന് ഒഴിവാക്കിയത് അല്ലായെന്നായിരുന്നു സീരിയൽ അധൃകൃതരുടെ വിശദീകരണം

മാസ് എൻട്രി

മാസ് എൻട്രിയായിട്ടായിരുന്നു ലക്കിയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചത്. ലക്കിയ്ക്ക് സൂരജുമായുള്ള രൂപസാദൃശ്യം പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ഇത് താരത്തിന് പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തിരുന്നു. താരത്തെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. എന്നിരുന്നാലും സൂരജിനോളം തൃപ്തിപ്പെടുത്താൻ ലക്കിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രേക്ഷകരിൽ ചിലർ പറയുന്നത്. ലക്കി മികച്ച നടനാണെന്നും എന്നാൽ സൂരജിനെ പോലെ ആകില്ലെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

സെന്‍സേഷണല്‍

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലക്ജിത്തിനെ കുറിച്ചുള്ള സീരിയലിന്റെ അണിയറ പ്രവർത്തകരുടെ വാക്കുകളാണ്. പകരക്കാരനായി വന്ന് ഏറ്റവും കുറഞ്ഞ കാലയളവില്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണെന്നാണ് ലക്കിയെ കുറിച്ച് സീരിയൽ അണിയറപ്രവർത്തകർ പറയുന്നത്. ഒറ്റ എപ്പിസോഡില്‍ തന്നെ സെന്‍സേഷണല്‍ ഹിറ്റായി മാറിയിരിക്കുകയാണ് ലക്ജിത് സൈനി. പാടാത്ത പൈങ്കിളി അണിയറ പ്രവർത്തകരുടെ വാക്കുകൾ വൈറലായിട്ടുണ്ട്.

Recommended Video

സത്യമേതാ-കള്ളമേതാ? ഭ്രാന്തായി സിനിമാതാരങ്ങളും | FilmiBeat Malayalam
 പ്രേക്ഷകരുടെ അഭിപ്രായം

നിലവിൽ കണ്‍മണിയും ദേവയും തമ്മിലുള്ള പ്രണയനിമിഷങ്ങളാണ് പരമ്പയിൽ കാണിക്കുന്നത്. പ്രശ്നങ്ങൾ തീർന്ന് പുതിയൊരു ജീവിതം ആരംഭിക്കാൻ പോകുകയാണ് ദേവയും കൺമണിയും. ഇവരുടെ റൊമാൻസ് പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം നെഗറ്റീവ് കമന്റുകളും ഉയരുന്നുണ്ട്. ഞങ്ങളുടെ മനസ്സില്‍ ദേവയായി സൂരജേട്ടന്‍ മാത്രമാണ്. ആ സ്ഥാനത്തേക്ക് ആര് വന്നിട്ടും കാര്യമില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ സീരിയല്‍ കാണുന്ന 65 ശതമാനം ആളുകളും പുതിയ ദേവയെ അംഗീകരിച്ചുവെന്ന് പരമ്പരയുടെ അണിയറ പ്രവർത്തകർ അവകാശം ഉന്നയിക്കുന്നുണ്ട്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X