പരസ്പരം സീരിയലില്‍ എന്താണ് സംഭവിച്ചത്? ഫേസ്ബുക്കില്‍ ട്രോളോട് ട്രോള്‍

By Sruthi K M

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം സീരിയലിനെക്കുറിച്ച് അറിയാത്തവര്‍ അധികമാരും ഉണ്ടാകില്ല. കുടുംബപ്രേക്ഷകരുടെ ഇഷ്ട സീരിയല്‍ കൂടിയാണ് പരസ്പരം. ദീപ്തി ഐപിഎസ് എന്ന ഗായത്രിയെ കാണാനെങ്കിലും ഒന്‍പത് മണിയാകുമ്പോള്‍ പരസ്പരം സീരിയല്‍ വെക്കുന്നവരുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം പരസ്പരം സീരിയലില്‍ എന്താണ് സംഭവിച്ചത്?

പറയാനും കാരണമുണ്ട്, ഫേസ്ബുക്കില്‍ അത്രമാത്രം ട്രോളുകളാണ് നിറഞ്ഞുനില്‍ക്കുന്നത്. പരസ്പരം സീരിയലിനെ ട്രോളര്‍മാരെടുത്ത് അമ്മാനമാടി എന്നു തന്നെ പറയാം. സീരിയലില്‍ ദീപ്തിയുടെ വീരസാഹസങ്ങള്‍ പറഞ്ഞ് സാഷ്യല്‍ മീഡിയകള്‍ ഇതിനുമുന്‍പും പരിഹസിച്ചിട്ടുണ്ട്. ഇത്തവണ ഒരു ഹൈജാക്കിങ് കഥയാണ് പരസ്പരം സീരിയലിനെ ട്രോളര്‍മാരുടെ കൈകളിലെത്തിച്ചത്. ഫേസ്ബുക്കില്‍ എത്തിയ ട്രോളുകള്‍ കണ്ടാല്‍ സംഭവം എന്താണെന്ന് നിങ്ങള്‍ക്കും മനസിലാകും....

ഹൈജാക്കിങ് ഫേസ്ബുക്കില്‍ സൂപ്പര്‍ഹിറ്റ്

പരസ്പരം സീരിയലില്‍ എന്താണ് സംഭവിച്ചത്? ഫേസ്ബുക്കില്‍ ട്രോളോട് ട്രോള്‍

പരസ്പരം സീരിയല്‍ ആരാധകര്‍ രണ്ടുമൂന്നു ദിവസം ആകാംഷയുടെ മുള്‍മുനയിലായിരുന്നു. കാരണം, കഥയിലെ നായകന്‍ സൂരജും കുടുംബവും ദുബായിലേക്ക് പോകുകയാണ്. അതിനിടിയില്‍ എന്തോ സംഭവിക്കുന്നുവെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. സൂരജും കുടുംബവും കയറുന്ന ഫ്‌ളൈറ്റ് ഹൈജാക്ക് ചെയ്യാനായിരുന്നു ഹൈജാക്കന്മാരുടെ പദ്ധതി. ഇതിനിടയില്‍ ദീപ്തിയും പോലീസുകാരും തട്ടിപ്പ് സംഘങ്ങളെ പിടികൂടാന്‍ പരക്കം പായുകയുമായിരുന്നു.

ട്രോളര്‍മാര്‍ വിട്ടുകൊടുക്കുമോ?

പരസ്പരം സീരിയലില്‍ എന്താണ് സംഭവിച്ചത്? ഫേസ്ബുക്കില്‍ ട്രോളോട് ട്രോള്‍

രണ്ടു മൂന്നു എപ്പിസോഡ് പരസ്പരം സീരിയല്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി കടന്നു പോകുകയായിരുന്നു. എന്നാല്‍, ട്രോളര്‍മാര്‍ വിട്ടു കൊടുക്കുമോ. ഐസിസ് തീവ്രവാദികളെക്കാള്‍ വെല്ലുന്ന ഓപ്പറേഷനായിരുന്നുവെന്നുള്ള പരിഹാസങ്ങളുമായാണ് ട്രോളെത്തിയത്.

സൂരജിനുവേണ്ടി പ്രാര്‍ത്ഥിക്കൂ..

പരസ്പരം സീരിയലില്‍ എന്താണ് സംഭവിച്ചത്? ഫേസ്ബുക്കില്‍ ട്രോളോട് ട്രോള്‍

സൂരജിന് എന്തെങ്കിലും പറ്റുമോ, തട്ടിക്കൊണ്ടു പോകുമോ എന്നുള്ള ടെന്‍ഷനായിരുന്നു സീരിയല്‍ ആരാധകര്‍ക്ക്. ട്രോളര്‍മാര്‍ അവരുടെ വികാരത്തെ ഇങ്ങനെ പരിഹസിച്ചു. എല്ലാവരും പ്രൊഫൈല്‍ ചിത്രം മാറ്റി സഹകരിക്കണം...

ഫ്‌ളൈറ്റ് ഹൈജാക്ക് കാണുന്ന ഐസിസ് ഭീകരന്‍

പരസ്പരം സീരിയലില്‍ എന്താണ് സംഭവിച്ചത്? ഫേസ്ബുക്കില്‍ ട്രോളോട് ട്രോള്‍

പരസ്പരം സീരിയലില്‍ ഫ്‌ളൈറ്റ് ഹൈജാക്ക് കാണുന്ന ഐസിസ് ഭീകരന്റെ വികാരം ഇങ്ങനെയായിരിക്കുമെന്നും ട്രോളര്‍മാര്‍ കാണിച്ചു തരുന്നു.

മറ്റൊരു ട്രോള്‍

പരസ്പരം സീരിയലില്‍ എന്താണ് സംഭവിച്ചത്? ഫേസ്ബുക്കില്‍ ട്രോളോട് ട്രോള്‍

ഐസിസ് തീവ്രവാദികളുടെ അടുത്ത ലക്ഷ്യം ദീപ്തിയുടെ കുടുംബമാണത്രേ..

ട്രോളര്‍മാരും പരസ്പരം സീരിയല്‍ കാണുന്നുണ്ടോ?

പരസ്പരം സീരിയലില്‍ എന്താണ് സംഭവിച്ചത്? ഫേസ്ബുക്കില്‍ ട്രോളോട് ട്രോള്‍

ട്രോളര്‍മാരും പരസ്പരം സീരിയല്‍ കാണുന്നുണ്ടോ? ഇതറിയുന്ന പരസ്പരം സീരിയലിന്റെ സംവിധായകന്റെ വികാരം ഇങ്ങനെയായിരിക്കും എന്നാണ് ഒരാള്‍ പോസ്റ്റ് ചെയ്തത്.

തീവ്രവാദികള്‍ ഇവരെ പിടികൂടി

പരസ്പരം സീരിയലില്‍ എന്താണ് സംഭവിച്ചത്? ഫേസ്ബുക്കില്‍ ട്രോളോട് ട്രോള്‍

നായകന്‍ സൂരജും സംഘവും ഇപ്പോള്‍ തീവ്രവാദികളുടെ കൈകളിലാണ്. തീവ്രവാദികള്‍ കൂടുതല്‍ ഫോട്ടോസ് പുറത്തുവിട്ടുവെന്നു പറഞ്ഞു കൊണ്ടാണ് അടുത്ത ട്രോള്‍.

ബസ് ഹൈജാക്ക് ചെയ്തിരിക്കുന്നു

പരസ്പരം സീരിയലില്‍ എന്താണ് സംഭവിച്ചത്? ഫേസ്ബുക്കില്‍ ട്രോളോട് ട്രോള്‍

ബസ് ഹൈജാക്ക് ചെയ്താല്‍ എന്താ, നായകന് അവസാനം ഒന്നും പറ്റില്ലല്ലോ. വീട്ടമ്മമാരുടെ പ്രാര്‍ത്ഥനയുണ്ടല്ലോ..എന്നാല്‍, വീട്ടിലെ മറ്റുള്ളവര്‍ തീവ്രവാദികള്‍ക്കൊപ്പമായിരിക്കുമെന്നും ട്രോളര്‍മാര്‍ പരിഹസിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X