For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിഖിൽ വന്നതോടെ അമ്മയറിയാതെയുടെ സമയം തെളിഞ്ഞു, സൂരജ് പോയത് വൻ തിരിച്ചടിയായി...

  |

  വ്യത്യസ്തമായ റിയാലിറ്റി ഷോകൾ ചാനലുകളിൽ സജീവമാണെങ്കിലും പരമ്പരകൾക്ക് ഇന്നും മികച്ച പ്രേക്ഷകരാണുള്ളത്. പ്രമേയത്തെ കുറിച്ചുള്ള വിമർശനങ്ങൾ കടുക്കുമ്പോഴും ഇപ്പോഴും റേറ്റിംങ്ങിൽ ആദ്യ സ്ഥാനം സീരിയലുകൾ തന്നെയാണ്. മിന്സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലുകളിൽ ഒന്നാണ് ഏഷ്യനെറ്റ്. ചാനലിലെ മിക്ക പരമ്പരകൾക്കും മികച്ച കാഴ്ചക്കാരുണ്ട്. കുടുംബവിളക്ക്, പാടാത്ത പൈങ്കിളി, അമ്മയറിയാതെ, സാന്ത്വനം തുടങ്ങിയ പരമ്പരകൾക്ക് യൂത്തിനിടയിലും ആരാധകരേറെയാണ്. സാധാരണ കണ്ടു വന്നിരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള കഥാപാശ്ചാത്തലത്തിലൂടെയാണ് ഇവ കഥ പറയുന്നത് .

  ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ചിത്രങ്ങളുമായി ജാന്‍വി കപൂര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  സീരിയലുകളെ നെഞ്ചിലേറ്റുന്നത് പോലെ പരമ്പരകളിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് കാണുന്നത്. ജനപ്രിയപരമ്പരകളിൽ നിന്ന് താരങ്ങൾ മാറുന്നത് സീരിയലിനെ നെഗറ്റീവായി ബാധിക്കാറുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ പാടാത്ത പൈങ്കിളിയിൽ നിന്ന് സൂരജ് മാറിയതോടെ ഷോയുടെ റേറ്റിംങ്ങ് ഇടിഞ്ഞിട്ടുണ്ട്. അമ്മ അറിയാതെ പരമ്പരയിലേയ്ക്ക് അമ്പാടിയായി നിഖിൽ നായർ തിരികെ വന്നതോടെ റേറ്റിംഗിൽ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പരമ്പര. പോയവാരം സുമിത്രയ്ക്കും ചെറിയ താളപ്പിഴവ് സംഭവിച്ചിട്ടുണ്ട്.

  പോയവാരത്തെ റേറ്റിംഗ് റിപ്പോർട്ട് പുറത്തു വരുമ്പോൾ അമ്മ അറിയാതെയാണ് ആദ്യ സ്ഥാനത്തുള്ളത്. 2020 ൽ ആണ് പരമ്പര ആരംഭിക്കുന്നതെങ്കിലും ഇതാദ്യമായിട്ടാണ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. അമ്പാടി എന്ന കഥാപാത്രത്തിലേയ്ക്ക് നിഖിൽ നായർ തിരികെ എത്തിയതോടെയാണ് റേറ്റിംഗിൽ ആദ്യസ്ഥാനം നേടിയിരിക്കുകയാണ് അമ്മ അറിയാതെ. അടുത്ത സമയത്ത് നിഖിൽപരമ്പരയിൽ നിന്ന് പിൻമാറിയിരുന്നു. നടനെ തിരികെ കൊണ്ട് വരമമെന്നുള്ള ആവശ്യം ഉന്നയിച്ച് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് വീണ്ടും അമ്പാടിയായി നിഖിലിനെ കൊണ്ടു വരുകയായിരുന്നു. നിഖിലെത്തിയതോടെയാണ് അമ്മ അറിയാതെ റേറ്റിംഗിൽ ആദ്യ സ്ഥാനത്ത് എത്തുകയായിരുന്നു.

  രണ്ടാം സ്ഥാനത്ത് കുടുംബവിളക്കാണ്. റേറ്റിംഗിൽ ആദ്യ സ്ഥാനത്ത് നിന്നിരുന്ന പരമ്പരയായിരുന്നുകുടുംബവിളക്ക്. അമ്മ അറിയാതെ ഒന്നാം സ്ഥാനം സ്വന്തമാക്കിയതോടെ കുടുംബവിളക്ക് രണ്ടാം സ്ഥാനത്തിലേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. വേദികയുടേയും സിദ്ധാർഥിന്റേയും ഹിണിമൂണിനെ കുറിച്ചാണ് ഇപ്പോൾ പരമ്പയിൽ കാണിക്കുന്നത്.

  റേറ്റിംങ്ങിൽ ഏറ്റവും ഇടവ് സംഭവിച്ചിരിക്കുന്നത് പാടാത്ത പൈങ്കിളിക്കാണ്. ആദ്യസ്ഥാനത്ത് നിന്നിരുന്ന പരമ്പരയായിരുന്നു ഇത്. എന്നാൽ സൂരജ് മാറിയതോടെ റേറ്റിംങ്ങിൽ നിന്നും താഴേയ്ക്ക് പോയിരിക്കുകയാണ്. ആരോഗ്യപ്രശ്നത്തെ തുടർന്നാണ സൂരജ് സീരിയലിൽ നിന്ന് പൻമാറിയത്. ദേവയായി പുതുമുഖ താരം ലക്ജിത്ത് എത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ സൂരജിന് കിട്ടിയ സ്വീകാര്യത ലക്കിയ്ക്ക് ലഭിച്ചിട്ടില്ല. ദേവയായി സൂരജിനെ തിരികെ കൊണ്ട് വരണമെന്നുള്ള ആവശ്യ പ്രേക്ഷകരുടെ ഇടയിൽ രൂക്ഷമാകുകയാണ്.

  കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

  മൗനരാഗവും കൂടെവിടെയുമാണ് മറ്റ് സ്ഥാനങ്ങളിലുള്ളത്. കൂടാതെ പുതിയ പരമ്പര സസ്നേഹത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ജൂൺ 8 നാണ് പരമ്പരയുടെ സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നത്. രേഖ രതീഷ് , അഞ്ജന, മിഥുൻ എന്നിവരാണ് മറ്റ് താരങ്ങൾ. പരസ്പരത്തിന് ശേഷം രേഖ ഏഷ്യനെറ്റിൽ അഭിനിക്കുന്ന പരമ്പരയാണിത്. നടിയുടെ മിനിസ്ക്രീൻ കരിയറിലെ മികച്ച കഥാപാത്രമായിരുന്നു പരസ്പരത്തിലെ പടിപ്പുരയ്ക്കൽ പത്മാവതി.

  Read more about: serial
  English summary
  Asianet's Ammayariyathe Secured First Place, Kudumbavilakku Slips To Second In The Latest Barc Rating
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X