twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്പാടിയുടെ തിരിച്ചുവരവ് നേട്ടമായി, റേറ്റിംഗില്‍ മുന്നിലായി അമ്മയറിയാതെ, പാടാത്ത പൈങ്കിളി അഞ്ചാമത്‌

    By Midhun Raj
    |

    ജനപ്രിയ പരമ്പരകളുടെ ഓരോ എപ്പിസോഡുകള്‍ക്കായും ആകാംക്ഷകളോടെ കുടുംബ പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. നിരവധി സീരിയലുകളാണ് ദിനംപ്രതി ഓരോ ചാനലുകളിലൂടെയും സംപ്രേക്ഷണം ചെയ്യാറുളളത്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യാറുളള പരമ്പരകളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. സാന്ത്വനം, കുടുംബവിളക്ക്, പാടാത്ത പൈങ്കിളി ഉള്‍പ്പെടെയുളള പരമ്പരകളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് എല്ലാവരുടെയും ഇഷ്ട സീരിയലുകളായത്. കൂടാതെ റേറ്റിംഗിലും ഈ പരമ്പരകളെല്ലാം വലിയ നേട്ടമുണ്ടാക്കിയിരുന്നു.

    അനന്യ പാണ്ഡെയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

    ലോക്ഡൗണ്‍ കാരണം ചില പരമ്പരകള്‍ നിര്‍ത്തിവെക്കേണ്ടി വന്നത് പ്രേക്ഷകരെ ഒന്നടങ്കം നിരാശരാക്കി. ഇതില്‍ എറ്റവും കൂടുതല്‍ പേര്‍ മിസ് ചെയ്തത് സാന്ത്വനം തന്നെയാണ്. അതേസമയം കഴിഞ്ഞ വാരത്തില്‍ റേറ്റിംഗില്‍ നേട്ടമുണ്ടാക്കിയ സീരിയലുകളെ കുറിച്ചുളള റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുകയാണ്.

    ഇതില്‍ അമ്മയറിയാതെ എന്ന പരമ്പരയാണ്

    ഇതില്‍ അമ്മയറിയാതെ പരമ്പരയാണ് വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നത്. മുന്‍പ് സാന്ത്വനം, കുടുംബവിളക്ക് പോലുളള സീരിയലുകള്‍ക്ക് പിന്നിലായിരുന്നു അമ്മയറിയാതെ സീരിയലിന്റെ സ്ഥാനം. എന്നാല്‍ ഇത്തവണ റേറ്റിംഗില്‍ ഒരു കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് പരമ്പര. പോയ വാരത്തെ പരമ്പരകളുടെ റേറ്റിംഗില്‍ എറ്റവും മുന്നിലാണ് അമ്മയറിയാതെ സീരിയലിന്‌റെ സ്ഥാനം. അമ്പാടിയായി നിഖില്‍ നായര്‍ തിരിച്ചെത്തിയതോടെയാണ് അമ്മയറിയാതെയ്ക്ക് കൂടുതല്‍ കാഴ്ചക്കാരുണ്ടായത്.

    കുടുംബ വിളക്കാണ് അമ്മയറിയാതെ

    കുടുംബ വിളക്കാണ് അമ്മയറിയാതെ സീരിയലിന് പിന്നിലായി രണ്ടാം സ്ഥാനത്തുളളത്. തന്മാത്ര താരം മീരാ വാസുദേവ് കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പരയ്ക്ക് തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കുടുംബവിളക്ക് സംപ്രേക്ഷണം ആരംഭിച്ചത്. മാസങ്ങളോളം റേറ്റിംഗില്‍ മുന്നിലുളള പരമ്പരയായിരുന്നു കുടുംബ വിളക്ക്. ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ് പരമ്പര എത്തിയത്.

    മൗനരാഗം റേറ്റിംഗില്‍ മൂന്നാമതായി

    മൗനരാഗം റേറ്റിംഗില്‍ മൂന്നാമതായി എത്തിയിരിക്കുന്നു. മൂന്നുറിലധികം എപ്പിസോഡുകള്‍ പിന്നിട്ട് എഷ്യാനെറ്റില്‍ മുന്നേറുന്ന പരമ്പരയാണ് മൗനരാഗം. തെലുങ്ക് സീരിയല്‍ മൗനരാഗത്തിന്‌റെ റീമേക്കായാണ് പരമ്പര എഷ്യാനെറ്റില്‍ വന്നത്. റേറ്റിംഗില്‍ പുതിയ പരമ്പരയായ സസ്‌നേഹം നാലാം സ്ഥാനത്തും പാടാത്ത പൈങ്കിളി അഞ്ചാമതുമാണ് എത്തിയത്.

    കൂടെവിടെ പരമ്പര

    കൂടെവിടെ പരമ്പര ആറാം സ്ഥാനത്തും റേറ്റിംഗില്‍ എത്തി. സൂരജ് സണിന്‌റെ പിന്മാറ്റത്തോടെ പാടാത്ത പൈങ്കിളിക്ക് കാഴ്ചക്കാര്‍ കുറഞ്ഞതായാണ് പുതിയ റേറ്റിങ്ങില്‍ നിന്നും വ്യക്തമാവുന്നത്. സുരജിന് പകരം ദേവയായി ലക്ജിത്ത് എന്ന പുതിയ താരമാണ് പാടാത്ത പൈങ്കിളിയില്‍ എത്തിയത്. കണ്‍മണിയായി മനീഷ പരമ്പരയില്‍ എത്തുന്നു.

    Recommended Video

    കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam
    അതേസമയം സാന്ത്വനം വീണ്ടും എത്തുമ്പോള്‍

    അതേസമയം സാന്ത്വനം വീണ്ടും എത്തുമ്പോള്‍ റേറ്റിംഗില്‍ ഇനി മാറ്റങ്ങളുണ്ടാവുമെന്ന് പലരും പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സാന്ത്വനം എഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചത്. തമിഴിലെ ജനപ്രിയ പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോര്‍സിന്‌റെ റീമേക്കായാണ് സാന്ത്വനം മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ചിപ്പി, രാജീവ് പരമേശ്വര്‍, സജിന്‍, ബിജേഷ് അവന്നൂര്‍, ഗോപിക അനില്‍, രക്ഷ രാജ്, അച്ചു സുഗന്ദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

    Read more about: serial asianet
    English summary
    asianet's ammayariyathe serial comes first in latest tv rating, padatha painkili in fifth position
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X