For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയറിയാതെ സീരിയലില്‍ പുതിയ ട്വിസ്റ്റ്; പ്രൊമോ വീഡിയോ കണ്ടപ്പോള്‍ തന്നെ ആകാംഷ പങ്കുവെച്ച് ആരാധകരും

  |

  ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരകളിലൊന്നാണ് അമ്മയറിയാതെ. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ സീരിയല്‍ പുതിയ ട്വിസ്റ്റിലൂടെ കടന്ന് പോവുകയാണ്. കഥയിൽ വരുത്തിയ മാറ്റം ആരാധകരെ അമ്പരിപ്പിച്ചു എന്ന് ഒറ്റ വാക്കിൽ പറയാം. ഏറ്റവും പുതിയതായി സീരിയലില്‍ നിന്നും പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

  അലീന എന്ന നായിക കഥാപാത്രത്തെ കുറിച്ചും അവരുടെ അമ്മയെ കുറിച്ചുമൊക്കെയുള്ള രസകരമായ കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. മലയാള ടെലിവിഷൻ ചരിത്രത്തിൽ ഇതുപോലൊരു സീരിയൽ കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകർക്ക് പറയാനുള്ളത്. അതിനുള്ള കാരണവും ഓരോരുത്തരും വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വായിക്കാം...

  'ഒരിക്കലും അലീനയുടെ അമ്മ അറിയരുത് ഈ ദുരന്തം. സ്വന്തം അമ്മ തന്നെ മകളോട് പറയുന്ന ആ അപൂര്‍വ്വ മൂഹുര്‍ത്തം. മോള്‍ക്ക് ഇനി എന്ത് സംഭവിച്ചാലും നടന്നതൊന്നും ആ അമ്മ അറിയരുത്. ആ മൂന്ന് പേരെ ഇനി ഞാന്‍ എന്ത് ചെയ്യണമെന്ന് അലീന അമ്മയോട് തന്നെ ചോദിക്കുന്നു. ഇനി അമ്മയോടുള്ള കടമ നിറവേറ്റുകയാണ്. അച്ഛനെന്ന പദത്തിന്റെ അര്‍ഥം കാറ്റില്‍ പറത്തി അവനോടൊപ്പം അങ്കത്തിനിറങ്ങുമ്പോള്‍ ഇതുവരെ ടെലിവിഷനില്‍ കാണാത്ത കഥാ മുഹൂര്‍ത്തങ്ങള്‍. എന്നുമാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

  തന്നെ ഉപേക്ഷിച്ച് പോയ അമ്മയോട് പ്രതികാരം ചെയ്യാനെത്തുന്ന അലീനയുടെ കഥ മറ്റൊരു വഴിത്തിരിവിലേക്ക് മാറിയിരുന്നു. പ്രതികാരം ചെയ്യാനെത്തിയ മകള്‍ അമ്മയ്ക്ക് സംഭവിച്ച ദുരന്തങ്ങളറിഞ്ഞതോടെയാണ് ആദ്യം കഥയില്‍ ട്വിസ്റ്റ് നടക്കുന്നത്. പിന്നാലെ അമ്മയെ ഉപദ്രവിച്ചവരോട് പ്രതികാരം ചെയ്യാനിറങ്ങുകയാണ് അലീന. പ്രേക്ഷകര്‍ വിചാരിക്കുന്നതിന് മുന്‍പ് പുത്തന്‍ ട്വിസ്റ്റുകളുമായി സീരിയല്‍ കൈയടി വാങ്ങിക്കുകയാണ്. അമ്മയോടുള്ള കടമ നിറവേറ്റുന്ന അലീനയ്ക്കാണ് കൈയടി. കലക്കന്‍ പ്രൊമോ ആണിത്. ഇനി അമ്മ അറിയാതെ തന്നെ അമ്മയ്ക്ക് നീതി ലഭിക്കാനുള്ള മകളുടെ പോരാട്ടമാണ്.

  വ്യത്യസ്തമായ കഥസന്ദര്‍ഭത്തിലൂടെ സഞ്ചരിക്കുന്ന ഒരേ ഒരു സീരിയല്‍ അമ്മയറിതെ ആണ്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച പ്രൊമോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തുടങ്ങി സീരിയലിനെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി ആരാധകരും എത്തി കൊണ്ടിരിക്കുകയാണ്. അതേ സമയം ആദ്യം അലീനയായി വന്ന കുട്ടിയെ കുറിച്ചുള്ള കമന്റുകളും വരുന്നുണ്ട്. ഉള്ളില്‍ എരിയുന്ന കനലുമായി നടന്ന അലീനയെ തിരിച്ച് കൊണ്ട് വരണം. ബോള്‍ഡ് അലീനയെയാണ് ഞങ്ങള്‍ക്ക് കാണേണ്ടതെന്ന് കൂടുതല്‍ പേരും പറയുന്നു. ഇനിയുള്ള ത്രില്ലിംഗ് എപ്പിസോഡുകള്‍ക്ക് വേണ്ടിയാണ് കാത്തിരിപ്പെന്നും കമന്റുകളില്‍ പറയുന്നു.

  'അമ്മയറിയാതെ' മലയാള സീരിയലുകളിലെ ഒരു പുതു ചരിത്രം ആണ് ഇത്രയും നല്ല കഥ റീമേക്ക് അല്ലാതെ മലയാളത്തിന്റെ സ്വന്തം ആണെന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. ധൈര്യമായിട്ട് മറ്റു ഭാഷകളിലേക് റീമേക്ക് ചെയ്യാന്‍ കൊടുക്കാന്‍ യോഗ്യതയുള്ള സീരിയലാണിത് മലയാളികള്‍ക്ക് തല ഉയര്‍ത്തി നില്‍ക്കാന്‍ പാകത്തിനൊരു കംപ്ലീറ്റ് ഫാമിലി ആക്ഷന്‍ റൊമാന്റിക് ത്രില്ലറാണെന്നും പ്രേക്ഷകര്‍ പറയുന്നു.

  Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

  പ്രൊമോ വീഡിയോ കാണാം

  Read more about: serial സീരിയല്‍
  English summary
  Asianet's Ammayariyathe Serial Latest Promo Hints A New Twist
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X