twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍

    |

    ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് മൗനരാഗം. ഊമയായ കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായാണ് പരമ്പര മുന്നേറുന്നത്. സരയു കണ്‍സ്ട്രക്ഷന്‍ ഉടമയായ കിരണുമായി പ്രണയത്തിലായിരുന്നു കല്യാണി. ചെയ്യുന്ന ജോലിയിലെ ആത്മാര്‍ത്ഥതയും കല്യാണിയുടെ സ്വഭാവവുമായിരുന്നു കിരണിനെ ആകര്‍ഷിച്ചത്.

    കല്യാണിയുടെ സഹോദരനായ വിക്രമായിരുന്നു കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം ചെയ്തത്. മൂത്ത മകളേയും ഇളയ മകളേയും ജീവനുതുല്യം സ്‌നേഹിക്കുന്നയാളാണ് കല്യാണിയുടെ പിതാവ്. അച്ഛനും മുത്തശ്ശിയും കല്യാണിയെ പരിഗണിക്കാറേയില്ല. കല്യാണിയെ വീട്ടില്‍ നിന്നൊഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ബൈജുവുമായി വിവാഹം തീരുമാനിച്ചത്. കിരണിനെ വിവാഹം ചെയ്യാനായുള്ള ശ്രമത്തിലാണ് മുറപ്പെണ്ണായ സരയു. കുട്ടിക്കാലത്തേ പറഞ്ഞുവെച്ച ബന്ധമാണെങ്കിലും സരയുവിനെ കിരണിന് ഇഷ്ടമല്ല.

    കല്യാണിയും കിരണും ഒന്നിക്കുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ബൈജുവുമായി വിവാഹം ഉറപ്പിച്ചത്. ഈ വിവാഹം എങ്ങനെയെങ്കിലും തടയുമെന്നായിരുന്നു കിരണിന്റെ കസിനായ പാറുക്കുട്ടി പറഞ്ഞത്. ആശുപത്രിയിലായിരുന്നുവെങ്കിലും പോലീസായ അച്ഛന്റെ സഹായത്തോടെ ബൈജുവിനെ ലോക്കപ്പിലേക്ക് വിടുകയായിരുന്നു പാറുക്കുട്ടി. ഞായറാഴ്ചയായിരുന്നു മൗനരാഗം പരമ്പരയുടെ മഹാഎപ്പിസോഡ് സംപ്രേഷണം ചെയ്തത്.

    Mounaragam

    ആരായിരിക്കും കല്യാണിയെ വിവാഹം ചെയ്യുന്നതെന്നുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും. വിവാഹം മുടങ്ങുമോയെന്നുള്ള ചോദ്യങ്ങളുമായാണ് ആരാധകരെത്തിയത്. ബൈജു പോയതോടെയായിരുന്നു രാജപ്പന്റെ വരവ്. പ്രായക്കൂടുതലൊന്നും പ്രശ്‌നമില്ലെന്നും, പെണ്ണിനെ നോക്കാനുള്ള കഴിവുണ്ട് രാജപ്പനെന്നുമായിരുന്നു കല്യാണിയുടെ അച്ഛന്റെ കമന്റ്.

    വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി കിരണും പാറുവും എത്തുന്നുവെന്നുള്ള പ്രമോ വീഡിയോയും പുറത്തുവന്നിരുന്നു. അപ്രതീക്ഷിത സംഭവവികാസങ്ങളാണ് നടക്കുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. രാജപ്പനായിരിക്കുമോ കല്യാണിയുടെ കൈപിടിക്കുന്നതെന്നറിയാനായിി കാത്തിരിക്കുകയാണ് എല്ലാവരും. ഇതിനകം തന്നെ പരമ്പരയുടെ പ്രമോ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    Read more about: സീരിയല്‍
    English summary
    Asianet's Mounaragam Maha Episode Update: Big Twist And Turns Are Waiting In The Last Minute
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X