ചിലർക്ക് എന്നെ കാണുമ്പോൾ സന്തോഷമാണ്, ബൈജു എന്നാണ് വിളിക്കുന്നത്, മൗനരാഗത്തെ കുറിച്ച് കാർത്തിക്

ചെറിയ സമയം കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം പിടിച്ച പരമ്പരയാണ് മൗനരാഗം. കല്യാണി എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. സംഭവ ബഹുലമായ സംഭവങ്ങളിലൂടെയാണ് മൗനരാഗം മുന്നോട്ട് പോകുന്നത്. പരമ്പരയിൽ ഒരു പ്രധാന കഥാപാത്രമാണ് ബൈജു. മാനസിക വളർച്ച കുറഞ്ഞ കഥാപാത്രമാണിത്. പ്രേക്ഷകശ്രദ്ധ ലഭിച്ച ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ കാർത്തിക് ആണ്. മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായിട്ടുള്ള നടനാണ് ഇദ്ദേഹം.

കഴിഞ്ഞ ഇരുപതോളം വർഷമായിട്ട് മിനിസ്ക്രീനിലുണ്ടെങ്കിലും ഒരു ഐഡന്റിറ്റി തന്നത് മൗനരാഗമാണെന്ന് കാർത്തിക് പറയുന്നത്. പ്രേക്ഷകരുടെ മനസുകളിൽ ഇടംപിടിക്കാൻ മൗനരാഗത്തിലൂടെ കഴിഞ്ഞെന്ന് നടൻ പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈന് നൽകിയ അഭിമുഖത്തിലാണ് നടൻ പരമ്പരയെ കുറിച്ചും തന്റെ അഭിനയ ജീവിതത്തെ കുറിച്ചും പറഞ്ഞത്.

മൗനരാഗം

മൗനരാഗത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടതിന്റെ എല്ലാ ക്രെഡിറ്റും പരമ്പരയിലെ സംവിധായകൻ ഹരിസൺ സാറിനും തിരക്കഥാകൃത്ത് പ്രദീപേട്ടനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോസേട്ടനുമാണ്. കഴിഞ്ഞ ഓണത്തിന് പച്ചക്കറി വാങ്ങാന്‍പോയ സമയത്താണ് ജോസേട്ടന്‍ (ജോസ് പേരൂര്‍ക്കട) ആണ് മൗനരാഗത്തിലെ ഈ കഥാപാത്രത്തെ കുറിച്ച് പറയുന്നത്. അങ്ങനെയാണ് പരമ്പരയിൽ എത്തുന്നത്. ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതും മൗനരാഗത്തിലൂടെയാണ്. ഇപ്പോള്‍ പലരും ബൈജു എന്നാണ് വിളിക്കുന്നതുതന്നെ. കഥാപാത്രത്തിന്‍റെ അവസ്ഥയില്‍ അല്ലാത്ത ആളാണെന്നറിയുമ്പോള്‍ ചില പ്രായമായവര്‍ക്കൊക്കെ സന്തോഷമാണ്, അങ്ങനെയുള്ള ചില സ്‌നേഹമാണ് ഊർജ്ജമെന്നും നടൻ പറയുന്നു.

ഏറ്റവും പ്രിയപ്പെട്ട ഇടം

മൗനരാഗത്തിലെ സെറ്റിനെ കുറിച്ചും താരങ്ങളെ കുറിച്ചും കാർത്തിക് അഭിമുഖത്തിൽ പറയുന്നുണ്ട്. ഏറ്റവും പ്രിയപ്പെട്ട ഇടമാണ് മൗനരാഗത്തിന്റെ സെറ്റ് എന്നാണ് കാർത്തിക് പറയുന്നത്. ആര്‍ക്കുമാര്‍ക്കും പരസ്പര വൈരങ്ങളൊന്നുമില്ലാതെ മനോഹരമായൊരു കെമിസ്ട്രി വര്‍ക്കൗട്ട് ആവുന്ന സ്ഥലമാണ് സെറ്റ്. ബാലാജി, സേതുലക്ഷ്മിയമ്മ, സോന, നലീഫ് തുടങ്ങിയവരുടെയൊക്കെ ഡെഡിക്കേഷനെപ്പറ്റി പറഞ്ഞാല്‍ മതിയാകില്ല. ആകെ സെറ്റ് ഒരു ആഘോഷം തന്നെയാണ്. ശരിക്കുപറഞ്ഞാല്‍ ഇപ്പോള്‍ വീട്ടിലിരിക്കുന്നതിനേക്കാളിഷ്ടം സെറ്റിലെത്തുന്നതാണ്.

ശ്രദ്ധിക്കപ്പെട്ടത്

2006 ൽ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഉണ്ണിയാർച്ചയിലൂടെയാണ് മിനിസ്ക്രീനിലെത്തുന്നത്. ഉണ്ണിനമ്പൂതിര എന്ന കഥാപാത്രമായിരുന്നു അവതരിപ്പിച്ചത്. ഇത് ക്ലിക്കായതോടെ അത്തരം കഥാപാത്രങ്ങളായിരുന്നു നേടിയെത്തിയത്. നല്ല പരമ്പരകളുടെ ഭാഗമായതുപോലെ, ചില നല്ല സിനിമകളുടേയും ഭഗാമാകാൻ കഴിഞ്ഞിട്ടുണ്ടെന്നും നടൻ പറയുന്നു.
സിനിമയിലെ വേഷം എന്ന് പറയുമ്പോള്‍ മുഴുനീള കഥാപാത്രങ്ങളൊന്നുമല്ല. എന്നാലും നല്ല ടീമുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യം ഉണ്ടുതാനും. ഹാപ്പി ഹസ്ബന്‍റ്സ്, ഗുല്‍മോഹര്‍ എന്നീ ചിത്രങ്ങളിലും പരസ്പരം, ഭാര്യ തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരകളിലും അഭിനയിക്കാന്‍ കഴിഞ്ഞു.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്
 അഭിനയമോഹം

ചെറുപ്പം മുതൽ തന്നെ അഭിനയമോഹം മനസ്സിലുണ്ട്. എന്നാൽ എന്നാണ് ആരംഭിച്ചതെന്ന് കൃത്യമായ ഓർമയില്ല. എന്നാൽ ആദ്യമായി ഒരു ക്യാമറയ്ക്ക് മുന്നിൽ എത്തിയത് ഓർമയുണ്ട്. അതൊരു ടൂത്ത്പേസ്റ്റിന്‍റെ പരസ്യത്തിനുവേണ്ടിയുള്ള ഫോട്ടോ ആയിരുന്നു. ആ പേസ്റ്റൊന്നും ഇന്നില്ല. പക്ഷെ അതിലേക്കുള്ള എന്‍റെ എത്തിപ്പെടല്‍ ഇപ്പോഴും ഒരു റീലെന്ന പോലെ ഓര്‍മ്മയിലുണ്ട്. മാതൃഭൂമിയില്‍ അക്കൗണ്ടന്‍റ് ആയി പണിയെടുക്കുന്ന സമയത്തായിരുന്നു അത്തരമൊരു അവസരം വന്നത്. പണിക്കിടയിലെ ടീ ബ്രേക്കിന് ഓടിപ്പാഞ്ഞുപോയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പിറ്റേന്നത് പല പത്രങ്ങളിലും അത് അച്ചടിച്ചുവന്നപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നുവെന്നും കാർത്തിക് പറഞ്ഞു.

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X