ദേവ മടങ്ങി വന്നതിന് പിന്നാലെ മറ്റൊരു സന്തോഷവുമായി പാടാത്ത പൈങ്കിളി, പരമ്പരയ്ക്ക് പുതിയ നേട്ടം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. 2020ൽ എഷ്യനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നേറുകയാണ്. സാധാരണ കണ്ടു വന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് പാടാത്ത പൈങ്കിളി കഥ പറയുന്നത്. കുടുംബ പ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും നല്ല ആരാധകർ പരമ്പരയ്ക്കുണ്ട്

കൺമണി എന്ന പെൺക്കുട്ടിയുടേയും ദേവ എന്ന യുവാവിന്റേയും ജീവിതത്തുലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. കൺമണിയെ പുതുമുഖ താരം മനീഷയാണ് അവതാരിപ്പിക്കുന്നത്. സൂരജ് സൺ ആയിരുന്നു ആദ്യം ദേവയായി എത്തിയത്. ഇപ്പോൾ അദ്ദേഹം സീരിയലിൽ നിന്ന് പിൻമാറിയിട്ടുണ്ട്. ലക്ജിത്ത് സൈനിയാണ് ഇപ്പോൾ ദേവയായി എത്തുന്നത്. ദിവസങ്ങൾക്ക് മുൻപായിരുന്നു ലക്കിയുടെ ദേവയായി എത്തിയത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് നടന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിത ഒരു സന്തോഷം പങ്കുവെച്ച് പാടാത്ത പൈങ്കിളി ടീം രംഗത്ത് എത്തിയിരിക്കുകയാണ്.

പാടാത്ത  പൈങ്കിളി

കഴിഞ്ഞ കുറച്ച് നാളുകളായി ദേവ എന്ന കഥാപാത്രം പരമ്പരയിൽ ഉണ്ടായിരുന്നില്ല. ദിവസങ്ങൾക്ക് മുൻപാണ് പുതിയ ദേവ പരമ്പരയിൽ എത്തുന്നത്. സൂരജിനോട് രൂപ സാദ്യശ്യമള്ള ലക്കിയെ പ്രേക്ഷകർ ഇരു കൈകൾ നീട്ടി സ്വീകരിക്കുകയായിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് നടന് ലഭിച്ചിരിക്കുന്നത്. സൂരജിനെ പോലെ ആകില്ലെങ്കിലും ലക്കിയും സൂപ്പർ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. മോശമല്ലാത്ത പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.

പുതിയ ദേവ

പുതിയ ദേവ എത്തിയതിന് പിന്നാലെ മറ്റൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പാടാത്ത പൈങ്കിളി ടീം. കൺമണിയും ദേവയുടേയും പ്രണയം ആരംഭിച്ചിട്ട് 200 എപ്പിസോഡുകൾ ആവുകയാണ്. പാടാത്തെ പൈങ്കിളിയുടെ 200ാം മത്തെ എപ്പിസോഡാണ് ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്. കൺമണിയുടേയും ദേവയുടേയും അപൂർവ്വ പ്രണയകാവ്യം. സൂപ്പർ ഹിറ്റ് പരമ്പര പാടാത് പൈങ്കിളി 200ാം എപ്പിസോഡിലേയ്ക്ക് എന്ന് കുറിച്ച് കൊണ്ടാണ് ഈ സന്തോഷ വാർത്ത അണിയറ പ്രവർത്തകർ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

സൂരജിനെ  ഒതുക്കി

200 ന്റെ നിറവിൽ എത്തി നിൽക്കുന്ന പാടാത്ത പൈങ്കിളിയിൽ സൂരാജ് ഇല്ലാത്തതിന്റ വിഷമം പ്രേക്ഷകർ പങ്കുവെയ്ക്കുന്നുണ്ട്. 198 എപ്പിസോഡ് വരെ സൂരജ് ഏട്ടൻ ഉണ്ടായിരുന്നല്ലോ. പുതിയ ദേവ വന്നിട്ട് രണ്ട് എപ്പിസോഡ് അല്ലേ ആയിട്ടുള്ളൂ. നിങ്ങൾക്ക് സൂരജ് ഏട്ടനെ എഡിറ്റ് ചെയ്യാമായിരുന്നു. നൈസ് ആയിട്ട് ഒഴിവാക്കി കളഞ്ഞല്ലോ, ഈ സീരിയൽ ഇവിടെ വരെ എത്താനുള്ള കാരണം സൂരജ് സൺ എന്ന നട കൂടിയാണ് എന്നാണ് ആരാധകർ പറയുന്നത്. ടൈറ്റിൽ സോഗ് മറ്റിയതിനെ കുറിച്ചും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. എന്തിനാണ് ടൈറ്റിൽ സോഗ് മാത്രമായി മാറ്റം വരുത്തുന്നേ. ഹോട്ട്സ്റ്റാറിലും യുട്യൂബിലിലുമുള്ള പഴയ എപ്പിസോഡ് ഫുൾ എഡിറ്റ് ചെയ്തു പുതിയ ഹീറോയെ കൊണ്ട് വന്ന സൂരജിനെ മൊത്തത്തിൽ കൊല്ലാൻ പാടില്ലാരുന്നോ... കഷ്ടം എന്നാണ് ഒരു ആരാധിക കമന്റ് ചെയ്തിരിക്കുന്നത്.

Recommended Video

Fathima Thahliya criticize Mammootty in Lakshadweep issue | FIlmiBeat Malayalam
കൺമണിയുടേയും ദേവയുടേയും   കഥ

കണ്‍മണിയെന്ന പെണ്‍കുട്ടിയുടെ ജീവിതകഥയിലൂടെ കഥ മുന്നോട്ട് പോകുന്നത്. ബിസിനസുകാരനായ ദേവയെ വിവാഹം ചെയ്യുന്നതോടെ കൺമണിയിടെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമായിട്ടാണ് പരമ്പര മുന്നേറുന്നത്. അംബിക മോഹൻ, അർച്ച സുശീലൻ, നവീൻ, അനുമോൾ, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X