സജിനെ താലികെട്ടി അച്ചു, ഷഫ്‌ന ചേച്ചി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് താരം, വൈറല്‍ വീഡിയോ

By Midhun Raj

നടി ചിപ്പിയുടെതായി അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയായിരുന്നു സാന്ത്വനം. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കി എഷ്യാനെറ്റില്‍ വന്ന പരമ്പരയ്ക്ക് ആദ്യം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാന്ത്വനം ആരംഭിച്ച് കുറച്ചുനാളുകള്‍ മാത്രമേ ആയിട്ടുളളൂവെങ്കിലും റേറ്റിംഗ് ചാര്‍ട്ടുകളിലെല്ലാം ഇടംപിടിച്ചിരുന്നു പരമ്പര. സാന്ത്വനത്തില്‍ കൂടപിറപ്പുകള്‍ക്ക് അമ്മയായി ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് ചിപ്പി സ്‌ക്രീനിലെത്തുന്നത്.

രാജീവ് പരമേശ്വരനാണ് പരമ്പരയില്‍ ചിപ്പിയുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്നത്. സാന്ത്വനം ലൊക്കേഷനില്‍ നിന്നുളള വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. അടുത്തിടെ സഹതാരങ്ങള്‍ക്കൊപ്പം നടി ചിപ്പി പങ്കുവെച്ച ചിത്രങ്ങളെല്ലാം വൈറലായിരുന്നു. സാന്ത്വനത്തില്‍ കുറച്ചുദിവസങ്ങളായി പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന എപ്പിസോഡുകളാണ് സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്.

പരമ്പരയില്‍ ഇപ്പോള്‍

പരമ്പരയില്‍ ഇപ്പോള്‍ അഞ്ജലിയും ഹരിയും തമ്മിലുളള വിവാഹം നടക്കുമോയെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതിനിടെ സാന്ത്വനം താരം അച്ചു സുഗന്ദ് പങ്കുവെച്ച പുതിയൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. രസകരമായ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കണ്ണന്‍ എത്തിയത്.

കഥയില്‍ ഒരു ട്വിസ്റ്റ്

കഥയില്‍ ഒരു ട്വിസ്റ്റ് ഷഫ്‌ന ചേച്ചി ഞങ്ങളെ അനുഗ്രഹിക്കണം എന്ന് കുറിച്ചുകൊണ്ടാണ് സാന്ത്വനത്തിലെ ശിവയായ സജിനൊപ്പമുളള വീഡിയോ അച്ചു പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ സജിന്‌റെ കഴുത്തില്‍ തമാശയായി താലികെട്ടുകയാണ് അച്ചു. ചിരി പടര്‍ത്തുന്ന വീഡിയോയ്ക്ക് പിന്നാലെ അച്ഛുവിന്‌റെ പോസ്റ്റിന് താഴെ സജിന്‌റെ കമന്റും വന്നിരുന്നു.

ചതിച്ചു അല്ലെ നീ

ചതിച്ചു അല്ലെ നീ എന്നാണ് അച്ചുവിനോട് കമന്റിലൂടെ സജിന്‍ ചോദിക്കുന്നത്. ഷഫ്‌നയെയും സജിനെയും ടാഗ് ചെയ്തുകൊണ്ടാണ് അച്ചു ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.പിന്നാലെ കമന്റുകളുമായി ആരാധകരും എത്തി. ട്വിസ്റ്റ് പൊളിച്ചു, അച്ചുവേട്ടന്റെ കല്യാണം കഴിഞ്ഞു, എന്നാലും എന്റെ അച്ചുവേട്ടാ ഒരു വാക്ക് പറഞ്ഞില്ലാലോ, എല്ലാം കണ്ണന്റെ ലീലാ വിലാസങ്ങള്‍, ഒരു കളളകണ്ണന്‍ തന്നെയാണ്, ചതിയന്‍ ചന്തു എന്നിങ്ങനെയാണ് അച്ചു പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റുകള്‍ വന്നത്.

അതേസമയം

അതേസമയം വാനമ്പാടിക്ക് ശേഷം ചിപ്പിയുടെതായി വന്ന സീരിയലാണ് സാന്ത്വനം. ചിപ്പിക്കൊപ്പം രാജീവ്, ഗിരീഷ് നമ്പ്യാര്‍, സജിന്‍, അംബിക, അപ്‌സര തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സെപ്റ്റംബറില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പര തിങ്കള്‍ മുതല്‍ ശനി വരെ രാത്രി ഏഴ് മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണയോടെയാണ് സാന്ത്വനം ഇപ്പോഴും വിജയകരമായി സംപ്രേക്ഷണം തുടരുന്നത്.

വിവിധ ചാനലുകളിലായി

വിവിധ ചാനലുകളിലായി നിരവധി പരമ്പരകളില്‍ അഭിനയിച്ച താരമാണ് നടി ചിപ്പി. .2001ലാണ് നിര്‍മ്മാതാവ് രഞ്ജിത്തുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സൂര്യ ടിവിയിലെ സ്ത്രീജന്മം എന്ന പരമ്പരയിലൂടെയാണ് നടി തിരിച്ചെത്തിയത്. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും പരമ്പരകളില്‍ എത്തിയിരുന്നു താരം.

Recommended Video

Silk smitha is different in real life says Bhadran | FilmiBeat Malayalam

വീഡിയോ

More from Filmibeat

Read more about: actress serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X