For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാത്തിരുന്നത് തന്നെ സംഭവിച്ചു; അപ്പു ഗര്‍ഭിണിയായ സന്തോഷത്തിൽ സാന്ത്വനം, ശിവാഞ്ജലി വീണ്ടും പ്രണയത്തിലേക്ക്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. തമിഴിലെ സീരിയല്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതാണെങ്കിലും കേരളത്തിലെ കഥയ്ക്ക് അനുസൃതമായി ഒരുക്കുന്നതാണ്. ബാലന്‍ എന്ന ചേട്ടനും മൂന്ന് അനിയന്മാരും അവരുടെ ഭാര്യമാരും അമ്മയും അടങ്ങുന്ന കുടുംബത്തിലെ സംഭവബഹുലമായ നിമിഷങ്ങളാണ് സീരിയലിലൂടെ കാണിക്കുന്നത്.

  യഥാര്‍ഥ ജീവിതത്തിലെ സഹോദരന്മാരുടെ ജീവിതം വരച്ച് കാണിക്കുന്നത് കൊണ്ട് സാന്ത്വനം യുവാക്കള്‍ക്കിടയിലും തരംഗമായി. ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരാന്‍ പോവുകയാണെന്നുള്ള സന്തോഷമാണ് പുറത്ത് വരുന്നത്. ഹരി-അപര്‍ണ ദമ്പതിമാര്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്ന അഭ്യൂഹം മുന്‍പ് ഉണ്ടായിരുന്നു. അത് സത്യമാണെന്നാണ് പുതിയ പ്രൊമോ വ്യക്തമാക്കുന്നത്.

  വീട്ടമ്മയായി കഴിയാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് ജോലിയ്ക്ക് പോവണമെന്ന അതിയായ ആഗ്രഹത്തിലായിരുന്നു അപ്പു എന്ന് വിളിക്കുന്ന അപര്‍ണ. ഒടുവില്‍ ആഗ്രഹിച്ചത് പോലെ ബാങ്കില്‍ ജോലി ശരിയാക്കുകയും ചെയ്തു. പക്ഷേ ആദ്യ ദിവസം തന്നെ ജോലി ചെയ്ത് മടുത്ത അപ്പു ബാങ്കിലേക്ക് പോവാന്‍ തന്നെ മടിയുള്ള ആളായി. രണ്ടാമത്തെ ദിവസം ചെയ്ത ജോലി ശരിയായില്ലെന്ന് പറഞ്ഞ് വഴക്ക് കൂടി കിട്ടിയതോടെ അപ്പുവിന് മടി കൂടി. ഇതിനിടയിലാണ് തലകറക്കം ഉണ്ടെന്ന് പറഞ്ഞ് അപ്പു ചേടത്തിയുടെ അടുത്ത് എത്തുന്നത്.

  ഗര്‍ഭകാലത്തിന്റെ ലക്ഷണങ്ങള്‍ അപ്പു സൂചിപ്പിച്ചതോടെ ദേവിയാണ് സംശയം പ്രകടിപ്പിച്ചത്. ഉടനെ ആശുപത്രിയില്‍ പോയി കണ്‍ഫോം ചെയ്യാനുള്ള നിര്‍ദ്ദേശം കൊടുത്തതോടെ ഹരിയും അപ്പും ആശുപത്രിയിലേക്ക് പോവുകയാണ്. സത്യമാണോ എന്ന് അറിയുന്നത് വരെ ഇക്കാര്യം ആരും അറിയേണ്ടെന്ന് ദേവി മുന്നറിയിപ്പും നല്‍കി. അങ്ങനെ ടാക്‌സി കാര്‍ വിളിച്ച് അപര്‍ണയും ഹരിയും ആശുപത്രിയിലേക്ക് പോവുന്നു. അതേ സമയം പ്രേക്ഷകരും സാന്ത്വനം കുടുംബവും കാത്തിരുന്നത് പോലെ അപര്‍ണ ഗര്‍ഭിണിയാവുമെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്.

  തമിഴിലെ പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം. പാണ്ഡ്യന്‍ സ്‌റ്റോര്‍സിലും ഇതേ കഥാപാത്രം ഗര്‍ഭിണിയാവുന്നുണ്ടെന്നാണ് ചില ആരാധകര്‍ പറയുന്നത്. ഇതോടെ അപര്‍ണയുടെ കുടുംബത്തിന്റെ പിണക്കം മാറുമെന്നാണ് കരുതുന്നത്. അപ്പുവിന്റെ വിശേഷം അറിയുമ്പോഴുള്ള ദേവിയുടെ സന്തോഷം കാണുമ്പോള്‍ കണ്ണ് നിറഞ്ഞു പോവും. അവര്‍ക്ക് കുഞ്ഞ് ഇല്ലാത്തത് കൊണ്ട് അനിയന്മാര്‍ക്കൊരു കണ്മണി വരുന്നതും കാത്തിരിക്കുകയായിരുന്നു.

  മോഹൻ ലാലോ മമ്മൂട്ടിയോ? ആരാണ് കൂടുതൽ സമ്പന്നൻ

  അതേ സമയം ശിവനും അഞ്ജലിയും പിണക്കത്തിലായതാണ് പ്രേക്ഷകരെ നിരാശപ്പെടുത്തുന്നത്. ചെറിയൊരു തെറ്റിദ്ധാരണയുടെ പുറത്ത് തുടങ്ങിയ പിണക്കമാണെങ്കിലും ഇനിയും മുന്നോട്ട് കൊണ്ട് പോകരുതെന്ന ആവശ്യമാണ് ആരാധകര്‍ മുന്നോട്ട് വെക്കുന്നത്. ശിവാഞ്ജലി സീന്‍ കാണാന്‍ വേണ്ടിയാണ് ഈ സീരിയല്‍ കാണാന്‍ തുടങ്ങിയത്. ഇപ്പോള്‍ അവര്‍ പിണക്കത്തിലായെങ്കില്‍ പിന്നെ സീരിയല്‍ കാണുന്നത് തന്നെ ഇഷ്ടമില്ലാതെ ആവുകയാണെന്ന് ആരാധകര്‍ പറയുന്നു. ശിവാഞ്ജലി യെ ഇഷ്ട്ടപെട്ടാണ് സീരിയല്‍ കാണുന്നത് പെട്ടന്ന് അവരുടെ കാര്യത്തില്‍ തീരുമാനം ആക്കണം. അതൂടി റെഡി ആയാല്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം സാന്ത്വനത്തിന് തന്നെയായിരിക്കുമെന്നാണ് എല്ലാവരും പറയുന്നത്. കഴിഞ്ഞ ആഴ്ച മുതലായിരുന്നു ശിവനും അഞ്ജലിയും പിണക്കത്തിലേക്ക് എത്തുന്നത്. തെറ്റിദ്ധാരണയുടെ പുറത്ത് തുടങ്ങിയ അകലൽച്ച ദിവസങ്ങൾ കഴിയുംതോറും തീവ്ര പ്രണയമായി മാറുകയാണ്. അധികം വൈകാതെ ശിവൻ അഞ്ജലിയെ കൂട്ടികൊണ്ട് വരുമെന്ന കാര്യത്തിൽ സംശയമില്ല. പരസ്പരം കാണാതിരിക്കാൻ ഇരുവർക്കും കഴിയാത്ത സാഹചര്യമാണ്. ഇനി പ്രേക്ഷകർ കാത്തിരിക്കുന്നതും അതിന് വേണ്ടിയാണ്.

  Read more about: serial
  English summary
  Asianet Santhwanam: Aparna Become Pregnant, Will Shivan And Anjali Reunite Again?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X