twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സീരിയല്‍ അനുഗ്രഹമായി മാറിയ താരങ്ങള്‍; വെള്ളിത്തിരയില്‍ തിളങ്ങാതെ മിനിസ്‌ക്രീനിലെ മിന്നും താരമായവർ

    |

    സിനിമാ താരങ്ങളെ പോലെ തന്നെ വലിയ ആരാധക പിന്‍ബലമാണ് ടെലിവിഷന്‍ താരങ്ങള്‍ക്ക് ലഭിക്കാറുള്ളത്. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ചില താരങ്ങള്‍ക്ക് മിനിസ്‌ക്രീന്‍ വലിയ അനുഗ്രഹമായി മാറിയിട്ടുണ്ട്. ഉപ്പും മുളകിലെയും ബാലുവായിട്ടെത്തിയ ബിജു സോപാനം മുതല്‍ നടി വരദ വരെ ഇങ്ങനെ ചലച്ചിത്ര ലോകത്ത് നിന്നും ടെലിവിഷനിലെത്തിയവരാണ്.

    ഷോപ്പിങ്ങിന് ഇറങ്ങിയതാണോ,നടി കൃതി സനോനിൻ്റെ പുത്തൻ ഫോട്ടോസ് കാണാം

    വെള്ളിത്തിരയില്‍ കാര്യമായിട്ടുള്ള ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കിലും മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് ഏവരും. അത്തരത്തിലുള്ള ചില താരങ്ങളെ കുറിച്ചുള്ള രസകരമായ ചില റിപ്പോര്‍ട്ടുകള്‍ വായിച്ച് അറിയാം.

     ബിജു സോപാനം

    ബിജു സോപാനം

    ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയിലെ ഏറ്റവും മികച്ച താരമാണ് ബിജു സോപാനം. ഉപ്പും മുളകും എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് ബിജുവിനെ പുറംലോകം അറിയുന്നത്. ബാലു എന്ന കഥാപാത്രത്തിലൂടെ ജനകീയനായി തീര്‍ന്ന ബിജു രാജമാണിക്യം, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ് എന്നീ സിനിമകളില്‍ മുന്‍പ് അഭിനയിച്ചിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ കരിയര്‍ ടെലിവിഷനില്‍ എത്തിയതോടെയാണ് വിജയമായത്.

    മാളവിക

    മാളവിക

    നിവിന്‍ പോളി-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് മാളവിക വെയില്‍സ് സിനിമയിലെത്തുന്നത്. ചിത്രത്തില്‍ നടന്‍ ഭഗതിന്റെ നായികയായിട്ടെത്തുന്ന മാളവിക ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ മിനിസ്‌ക്രീനിലെ പൊന്നമ്പിളി എന്ന സീരിയലില്‍ നായികയായതോടെ മാളവികയുടെ കരിയര്‍ മാറി. നിലവില്‍ മഞ്ഞില്‍വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ അഭിനയിക്കുകയാണ് താരം.

     ശ്രീരാം രാമചന്ദ്രന്‍

    ശ്രീരാം രാമചന്ദ്രന്‍

    മാളവികയെ പോലെ തന്നെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് നടന്‍ ശ്രീരാം രാമചന്ദ്രനും അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ മാളവികയുടെ സഹോദരന്റെ വേഷമായിരുന്നു. ആറോളം സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങള്‍ കിട്ടിയെങ്കിലും ടെലിവിഷനിലായിരുന്നു ശ്രീരാമിന്റെ വിജയം. കസ്തൂരിമാന്‍ എന്നൊരറ്റ സീരിയലിലൂടെ തന്നെ നടന്‍ ശ്രദ്ധിക്കപ്പെട്ടു.

     സജിന്‍

    സജിന്‍

    ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പര സ്വാന്തനത്തിലെ ശിവന്‍ എന്ന കഥാപാത്രത്തിലൂടെയാണ് നടന്‍ സജിന്‍ ശ്രദ്ധേയനാവുന്നത്. ഒരൊറ്റ സീരിയലിലൂടെ തന്നെ സജിന്റെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങി. സജിനും സിനിമയിലൂടെയാണ് അഭിനയ ജീവിതം തുടങ്ങുന്നത്. പ്ലസ് ടു എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. അതേ സിനിമയില്‍ നായികയായിട്ടെത്തിയ ഷഫ്‌നയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഷഫ്‌ന വഴിയാണ് സജിന്‍ സീരിയലിലേക്ക് എത്തുന്നത്.

    Recommended Video

    താൻ ചെയ്തതിൽ ഏറ്റവും നല്ല പോലീസ് വേഷം ഏതെന്ന് പൃഥ്വി പറയുന്നു | FilmiBeat Malayalam
     വരദ

    വരദ

    പൃഥ്വിരാജ് നായകനായി അഭിനയിച്ച് 2006 ല്‍ റിലീസ് ചെയ്ത സിനിമയാണ് വാസ്തവം. കാവ്യ മാധവന്‍, സംവൃത സുനില്‍ എന്നിവരായിരുന്നു നായികമാര്‍. ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരി വേഷത്തില്‍ അഭിനയിച്ചാണ് വരദ അഭിനയ ജീവിതം തുടങ്ങുന്നത്. ചെറിയൊരു വേഷം ആയിരുന്നു. പിന്നീട് എട്ടൊന്‍പത് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയില്‍ തിളങ്ങാന്‍ സാധിച്ചില്ല. ഇപ്പോള്‍ മിനിസ്‌ക്രീനിലെ മിന്നും താരമായി വരദ മാറി. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പര പ്രണയത്തിലെ നായികയായിരുന്നു.

    Read more about: serial സീരിയല്‍
    English summary
    Asianet Santhwanam Fame Sajin To Varada: Malayalam TV Celebrities Who Flopped In Big Screens
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X