For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാശി കളഞ്ഞ് ഫോൺ വിളിച്ച് അഞ്ജലി, പക്ഷെ ശിവൻ എടുത്തില്ല, സാന്ത്വനം പുതിയ എപ്പിസോഡ്

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച സീരിയൽ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. തമിഴ് പരമ്പരയായ പാണ്ഡ്യ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം തമിഴ്, മലയാളം കൂടാതെ തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി എന്നീ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്. മലയാളത്തിൽ റേറ്റിംഗിൽ രണ്ടാം സ്ഥാനമാണ് സാന്ത്വനത്തിന്. കുടുംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് മികച്ച ആരാധകരാണുള്ളത്.

  ചിരിച്ചുമയക്കി ദുല്‍ഖറിന്റെ നായിക; ഋതുവിന്റെ പുതിയ ചിത്രങ്ങളിതാ

  സാമന്തയുടെ ഈ വാക്കുകൾ വിവാഹമോചനത്തിനുള്ള ഉത്തരമോ, പ്രതികരിക്കാതെ നാഗചൈതന്യ, മനസ്സിലാകാതെ പ്രേക്ഷകർ

  ഒരു പോസിറ്റീവ് സീരിയലാണ് സാന്ത്വനം. ഒരു കുട്ടു കുടുംബത്തിൽ നടക്കുന്ന കഥയാണ് സീരിയലിന്റേത്. ദേവിയുടേയും ബാലന്റേയും മൂന്ന് സഹോദരന്മാരുടേയും ജീവിതത്തിലൂലടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ദേവിയായി എത്തുന്നത് സിനിമ സീരിയൽ താരമായ ചിപ്പിയാണ്.നടി തന്നെയാണ് സീരിയൽ നിർമ്മിക്കുന്നത്. ദേവിയുടെ ഭർത്താവ് ആയി എത്തുന്നത് നടൻ രാജീവ് പരമേശ്വർ ആണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് രാജീവ്. വാനമ്പാടി എന്ന സൂപ്പർ ഹിറ്റ് പരമ്പരയ്ക്ക് ശേഷം സംവിധായകൻ ആദിത്യനാണ് സാന്ത്വനവും ഒരുക്കുന്നത്.

  മമ്മൂട്ടിയെ പോലെയല്ല സിനിമയുടെ കാര്യത്തിൽ മകൻ ദുൽഖർ സൽമാൻ, മെഗാസ്റ്റാർ ഇങ്ങനെ ശീലിച്ചു വന്ന ആളാണ്...

  സഹോദരന്മാർക്ക് വേണ്ടിയാണ് ദേവിയും ബാലനും ജീവിക്കുന്നത്. അനിയന്മാരെ നല്ല നിലയിൽ വളർത്താൻ വേണ്ടി കുഞ്ഞിനെ പോലും ഇവർ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സഹോദരന്മാർക്കും ഇവർ അച്ഛനും അമ്മയും ആയിരുന്നു. സന്തോഷത്തേടെ കഴിഞ്ഞിരുന്ന സാന്ത്വനം കുടുംബത്തിലേയ്ക്ക് സഹോദരന്മാരുടെ ഭാര്യമാർ വരുന്നതോട് കൂടിയണ് കഥ മാറുന്നത്. ചിപ്പിയേയും രാജീവ് പരമേശ്വറിനേയും കൂടാതെ ഗിരീഷ് നമ്പ്യാർ, സജിൻ, ഗോപിക, രക്ഷ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ , യതികുമാർ, ദിവ്യ ബിനു, അപ്സര, ബിജേഷ് ആവനൂർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ഗിരീഷ് നമ്പ്യാർ, സജിൻ , അച്ചു എന്നിവരാണ് ബാലന്റെ സഹോദരന്മാരായ ഹരി, ശിവൻ, കണ്ണൻ എന്നീമ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപിക, രക്ഷ എന്നിവരാണ് സഹോദരന്മാരുട ഭാര്യമാരായ അപർണ്ണ, അഞ്ജലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സാന്ത്വനം താരങ്ങൾക്ക് ലഭിക്കുന്നത്.

  എല്ലാവർക്കും തുല്യപ്രധാന്യം നൽകി കൊണ്ടാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. സന്ത്വനം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ശിവനും അഞ്ജലിയും. ശിവാഞ്ജലിമാർക്ക് ആരാധകർ ഏറെയാണ്. പരസ്പരം ഇഷ്ടമില്ലാതെ വിവാഹം കഴിച്ച ഇവർ പിന്നീട് പരസ്പരം അടുക്കുകയായിരുന്നു. സ്നേഹിച്ച് തുടങ്ങിയ ഇവർ തെറ്റിദ്ധാരണയുടെ പേരിൽ അകന്ന് ജീവിക്കുകയാണ്. അഞ്ജലിയുടേയും ശിവന്റേയും വേർപിരിയൽ പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ശിവന്റെ അകൽച്ചയിൽ മനംനൊന്ത് അഞ്ജലി സ്വന്തം വീട്ടിൽ പോയി നിൽക്കുകയാണ്. അഞ്ജലി മാറി നിൽക്കുന്നത് ശിവനേയും വേദനിപ്പിച്ചിട്ടുണ്ട്. ഇരുവരുംപിരിഞ്ഞ് താമസിക്കുന്നത് പ്രേക്ഷകരേയും നിരാശയിലാഴ്ത്തിയിട്ടുണ്ട്.

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡാണ്. അഞ്ജലിയുടെ വീട്ടിലേയ്ക്കുള വരവ് അച്ഛനും അമ്മയ്ക്കും സംശയം സൃഷ്ടിച്ചിട്ടുണ്ട്. അച്ഛൻ അഞ്ജലിയോട് ശിവനെ വിളിക്കാൻ പറയുകയാണ്. അച്ഛന്റെ വാക്ക് കേട്ട് അഞ്ജലി ശിവനെ ഫോൺ വിളിക്കുന്നു. എന്നാൽ ശിവൻ അഞ്ജലിയുടെ ഫോൺ കാണുന്നില്ല. ഇത് അഞ്ജലിയെ വീണ്ടും സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. എന്നാൽ അധികം വൈകാതെ തന്നെ ശിവനും അഞ്ജലിയും പിണക്കങ്ങൾ മാറി ഒന്നാകും. ശിവന്റേയും അഞ്ജലിയുടേയും പ്രശ്നങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ ജോലിക്ക് പോകാതിരിക്കാനുള്ള ശ്രമങ്ങൾ നോക്കുകയാണ് അപ്പു, എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  Devi Ajith's daughter Nandhana's wedding visuals

  ശിവന്റേയും അഞ്ജലിയുടേയും പിണക്കം പ്രേക്ഷകരെ ആകെ ചൊടിപ്പിച്ചിട്ടുണ്ട് . വേഗം ഇവരെ ഒന്നാക്കാനാണ് പ്രേക്ഷകർ പറയുന്നത് . ശിവജ്ഞലിയുടെ പിണക്കം കാരണം ഒരു മൂഡില്ല സീരിയൽ കാണാൻ. എത്രയും പെട്ടെന്ന് ഇവരുടെ പിണക്കം മാറ്റി സീരിയൽ ഉഷാറാക്കണം എന്നാണ് പ്രേക്ഷകർ, നല്ലൊരു സീരിയൽ ആയിരുന്നു ,ഇപ്പോൾ കഥ വലിച്ചു നീട്ടി കാണാനേ തോന്നുന്നില്ല, ഇല്ല,ശിവന്റെയും അഞ്ജലിയുടെയും തെറ്റിദ്ധാരണയും പിണക്കവും പെട്ടന്ന് മാറിയാൽ മതിയായിരുന്നു."ആണെന്നോ പെണ്ണെന്നോയെന്നുള്ള വ്യത്യാസമില്ലാതെ സ്വന്തം വിട്ട് വീഴ്ചക്ക് തയ്യാറാവണം, രണ്ട് പേരും വാശി പിടിച്ചിരുന്നാൽ ആരും ജയിക്കില്ല,രണ്ടുപേരും തോറ്റ്കൊണ്ടേയിരിക്കും.."ശങ്കരമാമൻ പറഞ്ഞതാണ് ശരിയാണെന്നും പ്രേക്ഷകർ പറയുന്നു. അവർക്കിടയിലുള്ള പിണക്കം മറ്റാരെയും അറിയിക്കാതെ ഉള്ള രണ്ടുപേരുടെയും സംസാരം കൊള്ളാം. സാന്ത്വനത്തിൽ ഇപ്പോൾ കാണാൻ രസമുള്ളത് കണ്ണന്റെയും,അപ്പു ഏട്ടത്തിയുടെയും കോംബോ ആണ്. നമ്മൾ പറയുന്നു ഇത് വലിച്ചു നീട്ടി കൊളമാക്കി എന്ന്. ബട്ട്‌ ഒരു സീരിയൽ ആവുമ്പോൾ മൂവി പോലെ പെട്ടന്ന് കഴിയുന്ന ഒന്നല്ല അതിൽ കഥയും കഥാപാത്രങ്ങളും ഒരുപാട് ഉണ്ടാകും. അപ്പൊ ഇങ്ങനെയൊക്കെ ഉണ്ടാകും. എപ്പോഴും റൊമാൻസ് മാത്രം ഉൾകൊള്ളിച്ചാൽ ഒരു ജീവിതമാകുമോ അതിൽ എല്ലാ വേഷങ്ങളും ഉണ്ടാകും. അത് ഇവിടെ അവതരിപ്പിക്കുന്നു ഇവർ അത്രേ തന്നെ എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

  Read more about: serial
  English summary
  Asianet Serial Santhwanam Anjali called Sivan Latest episode went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X