For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പു ഗര്‍ഭിണിയാവുന്നു, അഞ്ജലിയുടെയും ശിവന്റെയും പിണക്കത്തിനിടയിൽ സാന്ത്വനത്തിലേക്ക് സന്തോഷ വാര്‍ത്ത

  |

  അഞ്ജലിയും ശിവനും അപ്പുവും കണ്ണനുമെല്ലാം ചേര്‍ന്ന് സാന്ത്വനം വീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. ശിവനും അഞ്ജലിയും തമ്മില്‍ ഇഷ്ടത്തിലായി വരുന്നതിനിടയിലാണ് പെട്ടെന്ന് ഒരു പിണക്കം കേറി വന്നത്. തെറ്റിദ്ധാരണയുടെ പുറത്ത് വലിയൊരു പിണക്കം സംഭവിച്ചെങ്കിലും ഇരുവരുടെയും സ്‌നേഹത്തിന് ഒരു മാറ്റവും സംഭവിക്കുകയില്ലെന്നാണ് പ്രേക്ഷകര്‍ക്ക് പറയാനുള്ളത്.

  വിവാഹത്തെ കുറിച്ച് സ്വപ്‌നം കണ്ടതൊക്കെ വേദനയായി;സ്ത്രീധനം ചോദിച്ച വിവാഹം മുടങ്ങിയതിനെ കുറിച്ച് സൂര്യ മേനോൻ- വായിക്കാം

  അതേ സമയം സാന്ത്വനം കുടുംബത്തിലേക്ക് വൈകാതെ പുതിയൊരു അതിഥി കൂടി എത്താന്‍ പോവുകയാണെന്നുള്ള സന്തോഷ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മൂന്ന് ദമ്പതിമാര്‍ ഉണ്ടെങ്കിലും അവരില്‍ ആര്‍ക്കാണ് ആദ്യം കണ്മണി ജനിക്കുന്നതെന്ന് കാത്തിരിക്കുമ്പോഴാണ് ഇത് നടക്കുന്നതെന്നാണ് പുത്തന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശദമായി വായിക്കാം...

  സാന്ത്വനം കുടുംബത്തിലേക്ക് പുതിയതായി കല്യാണം കഴിച്ച് വന്നവരാണ് അപ്പുവും അഞ്ജലിയും. തുടക്കത്തില്‍ ശത്രുക്കളെ പോലെ ആയിരുന്നെങ്കിലും പിന്നീട് അടുത്ത സുഹൃത്തുക്കളായി. ശിവനും അഞ്ജലിയും തമ്മില്‍ പ്രണയത്തിലേക്ക് എത്തുന്നു. അപ്പുവും ഹരിയും പരസ്പരം സ്‌നേഹിച്ച് തുടങ്ങുന്നു. അങ്ങനെ സാന്ത്വനം വീട്ടിലേക്ക് സന്തോഷത്തിന്റെ ദിവസങ്ങള്‍ കടന്ന് വരുന്നതിനിടെയാണ് എല്ലാം തകിടം മറിഞ്ഞത്. തുടക്കത്തില്‍ ശിവനോട് ഇഷ്ടക്കേട് ആയിരുന്നുവെന്നും പിന്നീടത് സ്‌നേഹമായി മാറിയെന്നും അഞ്ജലി വെളിപ്പെടുത്തി. അതില്‍ പകുതി മാത്രം കേട്ട ശിവന് സങ്കടം സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തി.

  അഞ്ജലിയോട് തന്റെ അതൃപ്തി പ്രകടിപ്പിച്ച് തുടങ്ങിയതോടെ തനിക്ക് വീട്ടില്‍ പോകണമെന്നായി അഞ്ജലി. ഒടുവില്‍ ശിവന്‍ തന്നെ അഞ്ജലിയെ വീട്ടില്‍ കൊണ്ട് ചെന്നാക്കി. ഇതോടെ എന്തോ പ്രശ്‌നം നടക്കുന്നതായി എല്ലാവര്‍ക്കും സംശയം തോന്നി തുടങ്ങിയിട്ടുണ്ട്. എന്തൊക്കെ ആയാലും അഞ്ജലിയും ശിവനും തമ്മിലുള്ള പിണക്കം നീട്ടി കൊണ്ട് പോവരുതെന്നും തെറ്റിദ്ധാരണ എത്രയും വേഗം മാറ്റണമെന്നുമാണ് ആരാധകരുടെ ആവശ്യം. അതുവരെ മറ്റൊരു സന്തോഷം കാണാനും താല്‍പര്യമില്ലെന്നാണ് കമന്റുകളിലൂടെ സാന്ത്വനത്തിന്റെ ആരാധകര്‍ പറയുന്നത്.

  അഞ്ജലി സങ്കടത്തില്‍ മുങ്ങിയപ്പോള്‍ അപ്പുവിന്റെ ജീവിതത്തില്‍ സന്തോഷം മാത്രമാണ്. ജോലി വേണമെന്ന് ആഗ്രഹിച്ച അപ്പുവിന് ബാങ്കില്‍ തന്നെ ജോലി ശരിയാക്കി കിട്ടിയിരുന്നു. എന്നാല്‍ ലേശം കടുപ്പുമുള്ള ജോലി ആയതോട് കൂടി അവിടെ തുടരാന്‍ അപ്പുവിന് ചെറിയ മടി തോന്നി തുടങ്ങി. ജോലി ഒഴിവാക്കാനുള്ള അപ്പുവിന്റെ അടവുകള്‍ പൊളിച്ചു. എല്ലാവരും ഇപ്പോള്‍ അപ്പൂവിന് നല്ല സപ്പോര്‍ട്ട് ആണ്. നേരത്തെ വിമര്‍ശിച്ച് കൊണ്ടിരുന്ന അമ്മ പോലും അപ്പുവിനെ പിന്തുണയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ സ്വാന്തനത്തില്‍ അപ്പുവാണ് സ്‌കോര്‍ ചെയ്യുന്നത്. ചിരിക്കാനുള്ള വക അപ്പുവിന്റെ സീനുകളില്‍ ഉണ്ടാവുമെന്നാണ് ചിലരുടെ അഭിപ്രായം.

  എന്തായാലു ജോലിയ്ക്ക് പോകാന്‍ മടി കാണിച്ചിരിക്കുന്ന സമയത്താണ് അപ്പുവിനെ തേടി ആ സന്തോഷ വാര്‍ത്ത എത്തുന്നത്. നേരത്തെ കാനഡയിലുള്ള അപ്പച്ചി വന്ന് പോയതിന് ശേഷം ഇരുവരും ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചതിനാല്‍ അപ്പുവിന്റെ വീട്ടുകാര്‍ക്കുള്ള എതിര്‍പ്പ് മാറണമെങ്കില്‍ ഒരു കുഞ്ഞ് ജനിക്കണം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ഏകദേശം സത്യമായെന്നും അപ്പു ഗര്‍ഭിണിയാണെന്നുള്ള സന്തോഷം അടുത്ത എപ്പിസോഡില്‍ കാണാന്‍ പോവുകയാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

  എന്നാല്‍ ശിവാഞ്ജലിയുടെ പിണക്കം മാറി അഞ്ജലി സാന്ത്വനം വീട്ടിലേക്ക് വരുന്നത് കാണാനാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. അതിനിടയില്‍ അപ്പുവിന്റെ പ്രെഗ്നസി വെച്ചത് ശരിയായില്ലെന്നും എത്രയൊക്കെ ശ്രമിച്ചാലും ശിവാഞ്ജലിയേ പിരിക്കാന്‍ ജയന്തിയേ കൊണ്ടാവില്ലെന്നും പ്രേക്ഷകര്‍ പറയുന്നു. അകന്നിരിക്കുമ്പോഴും ശിവന്റെയും, അഞ്ജുവിന്റെയും സ്‌നേഹം കൂടുകയേയുള്ളൂ എന്നുമാണ് പൊതു അഭിപ്രായം.

  സൽമാൻ ഖാൻ്റെ സഹോദരിയെ ആണ് ആദ്യം സ്‌നേഹിച്ചത്; അത് തകർന്നപ്പോൾ കൂടെ നിന്നത് സൽമാനെന്ന് അർജുൻ കപൂർ

  Read more about: serial
  English summary
  Asianet Santhwanam New Promo: Appu And Hari Expecting Their First Child
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X