For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയവും സ്‌ന്തോഷവുമൊക്കെ ഇവിടെ അവസാനിക്കുകയാണോ? സാന്ത്വനം കുടുംബത്തിലേക്ക് പുതിയ പ്രശ്‌നങ്ങള്‍ കടന്ന് വരുന്നു

  |

  അഞ്ജലിയും ശിവനും അപ്പുവും ഹരിയുമെല്ലാം ചേര്‍ന്ന് സന്തോഷത്തിന്റെ നാളുകളാണ് സാന്ത്വനം കുടുംബത്തില്‍. ബാലനും ദേവിയ്ക്കും ഒരു കുഞ്ഞ് വേണമെന്ന ആവശ്യം ശക്തമാവുകയാണ്. ഒപ്പം അഞ്ജലിയും ശിവനും പ്രണയത്തിന്റെ തീവ്രതയിലേക്ക് ഇറങ്ങി ചെല്ലുന്നു. മമ്മിയെ കാണാനായി തമ്പിയുടെ വീട്ടിലേക്ക് പോയിരിക്കുകയാണ് അപ്പു. ഇങ്ങനെ ഒരോരുത്തര്‍ക്കും ഓരോ കഥയാണ് സീരിയലില്‍ കാണിക്കുന്നത്.

  appu-anjaly-

  ഇതുവരെ പ്രേക്ഷകര്‍ ആഗ്രഹിച്ചത് പോലെ കഥ പറഞ്ഞ് പോയ സാന്ത്വനം ചില ട്വിസ്റ്റുകള്‍ ഉടനെ കൊണ്ട് വരികയാണ്. പ്രതീക്ഷിക്കാത്ത ചില സംഭവമൂഹുര്‍ത്തങ്ങളായിരിക്കും ഇനി സീരിയലില്‍ ഉണ്ടാവാന്‍ പോവുന്നതെന്നാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്. എന്നാല്‍ സീരിയലിന്റെ ഹൈലൈറ്റ് എന്താണെന്ന് ആരാധകര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

  സാന്ത്വനം സീരിയല്‍ ഇഷ്ടം എന്താണെന്ന് വെച്ചാല്‍ എന്ത് പ്രശ്‌നമുണ്ടെങ്കിലും പെട്ടെന്നു തന്നെ അത് സോള്‍വ് ആകും. മറ്റു സീരിയലുകളും പോലെ ഒരുപാട് വലിച്ചു നീട്ടി കൊണ്ട് പോകില്ല. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പുതിയ കഥാപാത്രങ്ങള്‍ വന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ അവര്‍ തിരിച്ച് പോയി. കഥയില്‍ വലിയ പ്രധാന്യമുള്ള റോളാണെന്ന് കാണിച്ചെങ്കിലും പെട്ടെന്ന് തന്നെ സാന്ത്വനം കുടുംബം പഴയരീതിയിലേക്ക് തന്നെ എത്തി. ഇതാണ് ഈ സീരിയലിന്റെ ഏറ്റവും വിശേഷപ്പെട്ട കാര്യമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

  മാസ് അല്ല, വിധേയനിലേത് പോലൊരു പ്രകടനം മമ്മൂക്കയില്‍ നിന്നും പുഴുവില്‍ പ്രതീക്ഷിക്കാം: ജേക്‌സ് ബിജോയ്

  അമ്മയെ കാണാന്‍ വേണ്ടി സ്വന്തം വീട്ടിലേക്ക് ആരും അറിയാതെ പോയിരിക്കുകയാണ് അപ്പു. നേരത്തെ ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ അമ്മയും മകളും തമ്മില്‍ സ്‌നേഹം പങ്കുവെച്ചിരുന്നു. വീണ്ടും കണ്ടപ്പോള്‍ അപ്പുവും അമ്മയും എന്തൊരു സ്‌നേഹമാണെന്ന് മനസിലാവും. മനസ്സ് നിറഞ്ഞ അവസ്ഥയായി. അമ്മമാര്‍ക്ക് അല്ലെഹ്കിലും മക്കളെ സ്‌നേഹിക്കാന്‍ അല്ലേ കഴിയൂ. തമ്പി കൂടി നേരെ ആവന്‍ ഉണ്ട്. ഡാഡി അപ്പുവിനെ ഇപ്പോള്‍ മകളായി അംഗീകരിക്കുന്നില്ലെങ്കിലും, മമ്മിയുടെ ഇന്നത്തെ അപ്പുവിനോടുള്ള സ്‌നേഹം കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായി.

  കുരുതി മതത്തെ കുറിച്ചല്ല സംസാരിക്കുന്നത്, കഥയ്ക്ക് പശ്ചാത്തലമാകുന്ന ഒരു ഘടകം മാത്രം, പൃഥ്വി പറയുന്നു

  തമ്പിയും വൈകാതെ മകളുടെ സ്‌നേഹം അംഗീകരിക്കുമെന്ന് തന്നെയാണ് ആരാധകര്‍ക്ക് പറയാനുള്ളത്. മകളോട് അത്രയും സ്‌നേഹമുള്ളത് കൊണ്ടാണ് അദ്ദേഹം വഴക്കുമായി പിന്നാലെ കൂടുന്നത്. അപ്പുവിനെ കുറിച്ചുള്ള ഓരോ കാര്യങ്ങള്‍ മറ്റാരും പറയാതെ അറിയാനുള്ള തമ്പിയുടെ നീക്കമാണ്. അപ്പു വീട്ടിലെത്തിയത് കണ്ടതിന്റെ പേരില്‍ വലിയ വഴക്ക് ഉണ്ടാക്കാന്‍ സാധ്യതയുണ്ടെങ്കിലും ഇത്തവണ അപ്പുവും പഴയ സ്‌നേഹം പ്രകടിപ്പിക്കുമെന്നാണ് കരുതുന്നത്.

  ഇങ്ങനെയൊക്കയായി സാന്ത്വനം കുടുംബത്തില്‍ സന്തോഷത്തിന്റെ നാളുകള്‍ ഇവിടെ അവസാനിക്കുകയാണെന്നാണ് പുത്തന്‍ പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. ശിവജ്ഞലിയുടെ പ്രണയമായിരുന്നു ഈ ദിവസങ്ങളിലെ ഹൈലൈറ്റ്. എന്നാല്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ അവിടെ നടക്കുകയാണ്. ഇരുവരും തമ്മില്‍ പിണങ്ങുന്നതും അഞ്ജലി കരയുന്ന അവസ്ഥയിലെത്തുന്നത് വരെ ഉണ്ടാവും. ശിവാഞ്ജലിയുടെ അടിപൊളി സീന്‍ കാണാന്‍ വേണ്ടി കാത്തിരുന്ന ഞങ്ങള്‍ ഇനി കാണുന്നത് രണ്ടുപേരും അടിച്ചു പിരിയുന്ന പോലെ ഉള്ള സീന്‍ ആണോന്ന് ചിലര്‍ ചോദിക്കുന്നു.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  ശിവജ്ഞലി കുറച്ചു ദിവസം ആണെങ്കിലും പിരിഞ്ഞു നിന്നാല്‍ പിന്നെ എന്ത് രസമാണ് ഇണ്ടാവുക. ഇത്രയും കാലം പോയത് പോലെയല്ല. ഇനിയാണ് സാന്ത്വനം വീടിന്റെ സമാധാനം നഷ്ടമാകുന്നത്. സാവിത്രിയമ്മായിക്കും ജയന്തി ഏട്ടത്തിക്കും പുറകെ ശത്രുനിര സാന്ത്വനം കുടുംബത്തിനെതിരായി ഒരുങ്ങുകയാണ്. കഥ കൊഴുക്കുന്നു. ഒപ്പം കഥാ മുഹൂര്‍ത്തങ്ങളും...

  Read more about: serial
  English summary
  Asianet Santhwanam New Promo Hints The Serial Is Shifting Its Gear To Serious Mode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X