പ്രണയം മാത്രം കാണിച്ചാല്‍ പോരെ, ആവശ്യമില്ലാത്ത കാര്യങ്ങള്‍ കുത്തി നിറച്ചു; സാന്ത്വനം സീരിയലിനെ കുറിച്ച് ആരാധകർ
കുടുംബവിളക്കിനെ പിന്തള്ളി വീണ്ടും റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചെടുത്തിരിക്കുകയാണ് സാന്ത്വനം. തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയിലും സാന്ത്വനം മുന്നിട്ട് നില്‍ക്കുകയാണ്. സീരിയലില്‍ അപര്‍ണ ഗര്‍ഭിണിയാവുന്നതും ശിവനും അഞ്ജലിയും തമ്മിലുള്ള പിണക്കം മാറുന്നതുമൊക്കെയാണ് സാന്ത്വനത്തെ റേറ്റിങ്ങില്‍ ഒന്നാമത് എത്തിച്ചത്. അതേ സമയം ശിവാഞ്ജലി പ്രണയനിമിഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് ഇന്നത്തെ എപ്പിസോഡിലും നിരാശ മാത്രമേ ഉള്ളു. സീരിയലില്‍ നിന്നും പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ ഇത് വ്യക്തമാണ്.
വീണ്ടും ബിക്കിനി ഫോട്ടോഷൂട്ടുമായി നടി അമല പോൾ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
അപ്രതീക്ഷിതമായി സാന്ത്വനം വീട്ടിലേക്ക് വന്ന അപര്‍ണയുടെ അമ്മയെയാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത്. ഇവര്‍ക്കിടയിലേക്ക് ജയന്തി കൂടി വരുന്നതാണ് പുതിയ എപ്പിസോഡിലെ പ്രത്യേകത. അപ്പുവിന്റെ അമ്മയുമായി ഇടപഴകാന്‍ നിന്നാല്‍ ഇറക്കി വിടുമെന്ന് അഞ്ജലി ജയന്തിയെ താക്കീത് ചെയ്യുന്നുണ്ട്. എന്നാല്‍ അതിനെ മറി കടന്ന് ഏഷണിയും കുത്തിരിപ്പും തന്നെയാണ് ജയന്തി ഉണ്ടാക്കുന്നത്. അതേ സമയം അനാവശ്യ കാര്യങ്ങള്‍ കുത്തി നിറഞ്ഞ് ശിവാഞ്ജലി പ്രണയകഥ കാണിക്കാത്തതിന്റെ നിരാശയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്.

അല്ലെങ്കിലും സാന്ത്വനം കുടുംബത്തില്‍ എന്തെങ്കിലും സന്തോഷം ഉണ്ടെങ്കില്‍ അപ്പോളെത്തും ഒരു ജയന്തി ഏട്ടത്തി. സാന്ത്വനം ഒന്ന് നന്നായി വന്നതായിരുന്നു. അപ്പോളേക്കും പുതിയ പ്രശ്‌നങ്ങളും വരുവാണല്ലോന്ന് ചോദിച്ച് എത്തുകയാണ് ആരാധകര്‍. ശിവാഞ്ജലി പിണക്കത്തിന് ശേഷം അവരുടെ ഇണക്കങ്ങള്‍ക്ക് വേണ്ടി കാത്തിരുന്ന പ്രേക്ഷകരെ നിരാശയാക്കി കളയുകയാണ്. ഇന്നും ജയന്തിയുടെ പ്രകടനം മാത്രമേ എപ്പിസോഡില്‍ കാണിക്കുകയുള്ളു എന്ന നിരാശ കൂടി പലരും പങ്കുവെക്കുന്നു. നാളെയും ജയന്തിയുടെ ഷോ തന്നെ ആയിരിക്കും കാണിക്കുക. തമിഴില്‍ സെയിം എപ്പിസോഡില്‍ നല്ല റൊമാന്‍സ് നടക്കുമ്പോള്‍ ആണ് ഇവിടെ റൊമാന്‍സ് എവിടെയോ കൊണ്ട് നിര്‍ത്തിയിട്ട് ജയന്തി പുരാണം കാണിക്കുന്നത്. തമിഴില്‍ ഈ കഥാപാത്രം ഇത്രക്ക് കുത്തിത്തിരിപ്പും പാര പണിയാലും ഇല്ല. യാഥാര്‍ത്ഥത്തില്‍ വലിച്ചു നീട്ടുന്നത് ഇപ്പോഴാണെന്നാണ് ചിലര്‍ അഭിപ്രായപ്പെുന്നത്.

തമിഴിലെ പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന സീരിയലിന്റെ മലയാളം വേര്‍ഷനാണ് സാന്ത്വനം. ഇവിടുത്തെ ശിവനും അഞ്ജലിയും അവിടെ കതിരനും മുല്ലയുമാണ്. പിണക്കത്തിന് ശേഷം കതിരിന്റെയും മുല്ലയുടെയും ജീവിതത്തില്‍ സന്തോഷവും പ്രണയവും മാത്രമേ ഉള്ളൂ. എന്നാല്‍ ജീവയുടെയും മീനയുടെയും ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്നുമുണ്ട്. ഇവിടെ നേരെ തിരിച്ചാണ് എന്ന് തോന്നുന്നു. ശിവനും അഞ്ജലിയും ഒരു വഴക്ക് കഴിഞ്ഞ് ഒന്ന് ഒരുമിക്കുകയായിരുന്നു. അത് കാണാന്‍ വേണ്ടി മാത്രം ഇരുന്നപ്പോഴെക്കുമാണ് അപര്‍ണയുടെ മമ്മി വരുന്നതും കഥ മൊത്തം മാറ്റി മറിച്ചതും.

അതേ സമയം സാന്ത്വാനത്തില്‍ വേണ്ടാത്ത കുറേ സീനുകള്‍ കൂട്ടി ചേര്‍ക്കുന്നുണ്ടെന്ന് പറയുകയാണ് ആരാധകര്‍. ആവശ്യമുള്ളത് എടുത്ത് കളഞ്ഞാണ് ആവശ്യമില്ലാത്ത രംഗങ്ങളുമായി വരുന്നത്. കരച്ചില്‍, അസൂയ, കുശുമ്പ്, തമ്മില്‍ അടി, അവിഹിതം, പാരവെപ്പ് ഇതൊക്കെ വളരെ കുറവ് എന്നുള്ളതാണ് ഈ സീരിയലില്‍ ഉണ്ടായിരുന്ന ഏക പ്രത്യേകത. അത് തിരുത്തി ക്ലീഷേ സീരിയല്‍ ആക്കാന്‍ ശ്രമിക്കുന്നോണ്ടോ? എന്നൊരു സംശയം ഉണ്ട്. ജയന്തി എന്ന കഥാപാത്രത്തെ ഇത്രയും നെഗറ്റീവ് ആക്കണോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്.
Recommended Video

സാന്ത്വനം മറ്റുള്ള സീരിയല്‍ പോലെ അല്ല. ഒരു സാധാരണ നല്ല കുടുംബ സീരിയല്‍ ആണ്. സാധാരണക്കാര്‍ക്ക് ബന്ധപ്പെടുത്താവുന്ന സീനുകള്‍ ആണ് ഇതില്‍ കാണിക്കാറുള്ളതും. മറ്റുള്ള സീരിയല്‍ പോലെ പ്രത്യേകിച്ചൊരു കഥ ഇല്ലാത്തോണ്ട് എല്ലാത്തരത്തിലുള്ള മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലും ഇതില്‍ പറ്റും. ഡയറക്ടര്‍ ഒന്ന് മനസ് വച്ചാല്‍ കേരളത്തിലെ തന്നെ ഏറ്റവും നല്ല ഒരു സീരിയല്‍ ആക്കി സാന്ത്വനത്തെ മാറ്റാന്‍ പറ്റും. കാരണം ഇതുവരെ ഒരു സീരിയലിനും ലഭിക്കാത്ത സ്വീകരിതയും, ഫാന്‍സും ആണ് ഇതിനുള്ളതെന്നും തുടങ്ങി നിരവധി കമന്റുകളാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ വരുന്നത്.


Click it and Unblock the Notifications