For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പുവാണ് മിടുക്കി, 10 പൈസ ഉണ്ടാക്കണമെന്ന് അഞ്ജലിയ്ക്ക് തോന്നിയില്ല; സ്വാന്തനത്തിലെ മരുമക്കളെ കുറിച്ച് ആരാധകർ

  |

  സ്വാന്തനം കുടുംബത്തില്‍ ഇത് സന്തോഷത്തിന്റെ നാളുകളാണ്. ശത്രുക്കളെ പോലെ കഴിഞ്ഞിരുന്ന അഞ്ജലിയും ശിവനും ഇണക്കുരുവികളെ പോലെ ആയിരിക്കുകയാണ്. ശിവാഞ്ജലി പ്രണയത്തിന്റെ പേരിലാണ് യുവാക്കളടക്കം സീരിയലിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചത്. എന്നാലിപ്പോള്‍ അപ്പുവിന് അഭിനന്ദനങ്ങളും അഞജ്‌ലിയ്ക്ക് വിമര്‍ശനങ്ങള്‍ വന്ന് നിറയുകയാണ്. ടിആര്‍പി റേറ്റിങ്ങിലും വമ്പന്‍ കുതിപ്പാണ് സീരിയലിന്.

  സ്വാന്തനം വീട്ടിലെ ഇളയമരുമക്കളാണ് അപര്‍ണ എന്ന അപ്പുവും അഞ്ജലിയും. ജോലിയ്ക്ക് പോകണമെന്ന അപ്പുവിന്റെ ആവശ്യമാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത്. എന്നാല്‍ തനിക്ക് വീട്ടമ്മയായി ഇരിക്കാനാണ് ഇഷ്ടമെന്നടക്കം അഞ്ജലി പറഞ്ഞ കാര്യങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചത്. കമന്റുകളില്‍ നിറയെ ഇതേ കുറിച്ചാണ് ഏവരും പറയുന്നത്.

  അപ്പുവാണ് പെണ്ണ്, ഉള്ളത് ഉള്ളതു പോലെ പറയും. കുറ്റങ്ങളും കുറവുകളുമുണ്ട്. സ്‌നേഹോം ആത്മാര്‍ത്ഥതയും ഉണ്ട്. ആത്മാഭിമാനമുണ്ട്, സ്വന്തം കാലില്‍ നില്‍ക്കണമെന്ന ഉറച്ച തീരുമാനമുണ്ട്. ഹസ്ബന്റിനും വൈഫിനും ജോലിയുണ്ടെങ്കിലേ ഇന്നത്തെ കാലത്ത് ജീവിക്കാന്‍ പറ്റു. അപ്പു പറഞ്ഞതിനോട് യോജിക്കുന്നുണ്ട്. ഈ സീരിയലിലെ യഥാര്‍ഥമായിട്ടുള്ള ഒരേയൊരു കഥാപാത്രം അപ്പുവിന്റേതാണ്. അഞ്ജുവും അങ്ങനെയാവണം. പിന്നെ ശിവേട്ടന്റെ റൊമാന്‍സ് ഒരു രക്ഷയുമില്ല. അത്രയും മനോഹരമാവുന്നുണ്ട്.

  അതേ സമയം അഞ്ജലിയ്ക്ക് നിറയെ വിമര്‍ശനങ്ങളാണ് കഴിഞ്ഞ എപ്പിസോഡിലൂടെ ലഭിച്ചത്. അഞ്ജലിയെ ഇത്രയും കഷ്ടപ്പെട്ട് പഠിപ്പിച്ചു ഒടുവില്‍ കെട്ടിച്ചും വിട്ടു വീട്ടുകാര്‍ ആകെ കടത്തിലാണ് ജോലിക്ക് പോയി അവരേ ഒന്ന് സഹായിച്ചു കൂടെ. പേഴ്‌സണല്‍ ചോയിസിന്റെ ഇടയ്ക്ക് വീട്ടുകാരെ കൂടി ഓര്‍ക്കണം കേട്ടോ ഉത്തമ മരുമകളെ. ജോലിക്ക് പോകുന്ന കാര്യം അപ്പു പറയുമ്പോള്‍ അഞ്ജുന്റെ റിയാക്ഷന്‍ കാണണം. എന്റെ പൊന്നോ. കഷ്ടപ്പെട്ടു പഠിപ്പിച്ച അച്ഛനമ്മമാര്‍ കടത്തിലായി വിഷമിക്കുമ്പോള്‍ അവരെ സാമ്പത്തികമായി സഹായിക്കാന്‍ എങ്കിലും ഒരു ജോലിക്ക് പോകാമെന്ന് ചിന്ത ഇല്ല. മിനിറ്റിനു മിനിറ്റിനു സാരി മാറ്റി മാറ്റി ഉടുത്തു വീട്ടിനകത്തൂടി തെക്ക് വടക്ക് നടക്കുവാണ്.

  ഇതിനിടെ എന്തിനാണ് അഞ്ജലിയുടെ അച്ഛനും അമ്മയും ശിവനോട് നന്ദി കാണിക്കേണ്ടത് എന്ന് കൂടി ആരാധകര്‍ ചോദിക്കുന്നു? ഇതിപ്പോ കുറെ പ്രാവിശ്യമായാല്ലോ പറയുന്നു. ശിവന്‍ എന്താ വല്ല പുണ്യകര്മവും ചെയ്‌തോ? കല്യാണം മുടങ്ങി പോയ പെണ്‍കുട്ടിയുടെ മാനം രക്ഷിച്ചതാണോ. അത് സ്വന്തം ഇഷ്ടപ്രകാരം അല്ലല്ലോ. ഏട്ടത്തി പറഞ്ഞിട്ട്. ഏട്ടനും ഏടത്തിയും പറഞ്ഞാല്‍ പിന്നെ സ്വന്തം തല അറുത്തു വരെ മേശയില്‍ വെക്കും. അത്രയ്ക്ക് അനുസരണ ആണ്. അങ്ങനെ ഒരു ഭര്‍ത്താവിനെ കിട്ടിയത് അഞ്ജലിയുടെ ഭാഗ്യം. അപ്പൊ പിന്നെ അഞ്ജലിയുടെ അച്ഛനും അമ്മയും എന്നും ശിവനോടും, സാന്ത്വനം കുടുംബത്തോടും കടപ്പെട്ടവര്‍ ആയിരിക്കണം.

  ബിഗ് ബോസിൽ അനൂപ് പറഞ്ഞത് പോലെ ഫിനാലെയിൽ സംഭവിച്ചു

  എന്തൊക്കെ പറഞ്ഞാലും ഇന്നത്തെ എപ്പിസോഡ് ശരിക്കും നിരാശപെടുത്തി എന്നാണ് മറ്റ് ചില പ്രേക്ഷകര്‍ പറയുന്നത്. അഞ്ജലിക്ക് ഹൗസ് വൈഫ് ആവാന്‍ ആണ് തീരുമാനം എങ്കില്‍ അത് പേര്‍സണല്‍ ചോയിസ് ആയി കണ്ട് റെസ്പെക്ട് ചെയ്യുന്നു. പക്ഷേ അതിനെ ന്യായീകരിക്കാന്‍ വേണ്ടി പറഞ്ഞ ഡയലോഗ് ശരിക്കും റിഗ്രെസ്സിവ് ആയിരുന്നു. എല്ലാ ഭാര്യമാരും ജോബ് നേടണം എന്ന് വിചാരിച്ചാല്‍ എന്താ പ്രശ്‌നം അതുകൊണ്ട് അവള്‍ക്കും അവളുടെ ഫാമിലിക്കും ഉപകാരം അല്ലേ ഉണ്ടാവു. ഡിഗ്രി കാര്‍ക്ക് തന്നെ ജോലി കൊടുക്കാന്‍ ഇല്ലാത്തെ സര്‍ക്കാര്‍ നട്ടം തിരിയുവാണ്. സര്‍ക്കാര്‍ ജോബ് മാത്രം അല്ലല്ലോ പ്രൈവറ്റ് സെക്ടറിലും ഒരുപാട് ജോബ് ഉണ്ടല്ലോ.. ദയവു ചെയ്തു ഇതുപോലുള്ള ഡയലോഗ്‌സ് ഒഴിവാക്കുക എന്നുമാണ് ആരാധകര്‍ പറയുന്നത്.

  Read more about: serial
  English summary
  Asianet Santhwanam New Promo: Netizens Strong Message To Anjali Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X