ശിവനെ പോലൊരു മരുമകനാണ് വേണ്ടത്; അഞ്ജലിയുടെ വീട്ടുകാര്‍ക്ക് വേണ്ടി ശിവന്റെ മാസ് പ്രകടനവുമായി സാന്ത്വനം

ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാമത്തെതോ രണ്ടാമത്തെയോ സ്ഥാനങ്ങളിലായി തുടരുകയാണ് സാന്ത്വനം സീരിയല്‍. ശിവനും അഞ്ജലിയും തമ്മിലുള്ള റൊമാന്റിക് മുഹൂര്‍ത്തങ്ങള്‍ വീണ്ടും കാണിച്ച് തുടങ്ങിയതോടെ പ്രേക്ഷകരും ആവേശത്തിലായി. തങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയത് ജയന്തിയാണെന്ന് മനസിലാക്കിയ അഞ്ജലി ജയന്തിയെ വിളിച്ച് വരുത്തി വഴക്ക് പറഞ്ഞിരുന്നു. അപര്‍ണ കൂടി ചേര്‍ന്ന് ജയന്തിയ്ക്ക് നല്ല മറുപടി കൊടുത്തതോട് കൂടി ആ പ്രതികാരം ചെയ്ത് തീര്‍ക്കാനുള്ള ആവേശത്തിലാണ് ജയന്തി.

അഞ്ജലിയ്ക്കുള്ള പണിയായി തമ്പിയെ വിളിച്ച് അനാവശ്യങ്ങള്‍ പറഞ്ഞിരിക്കുകയാണ് ജയന്തി. ഇതോടെ സ്വന്തം വീട്ടില്‍ നിന്നും അഞ്ജലിയുടെ മാതാപിതാക്കളെ തമ്പി ഇറക്കി വിടുന്നുമുണ്ട്. പുതിയ പ്രൊമോ വീഡിയോയില്‍ ഇത്രയുമാണ് കാണിച്ചത്. എന്നാല്‍ അമ്മായിയച്ചനോട് അനീതി കാണിച്ച തമ്പിയ്‌ക്കെതിരെ ശക്തി ഉയര്‍ത്തി ശിവന്‍ വരുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്. പ്രേക്ഷകര്‍ മുന്‍പ് കണ്ടത് പോലെയുള്ള കിടിലന്‍ രംഗങ്ങള്‍ അടുത്ത എപ്പിസോഡിലുണ്ടാവുമെന്ന് അറിഞ്ഞ സന്തോഷ പലരും കമന്റുകളിലൂടെ പങ്കുവെക്കുന്നു.

ശിവേട്ടന്റെ താണ്ഡവം കാണാന്‍ കട്ട വെയ്റ്റിങ്ങ്

ശിവേട്ടന്റെ താണ്ഡവം കാണാന്‍ കട്ട വെയ്റ്റിങ്ങ്. ശങ്കരമാമ പേടിക്കണ്ട ശിവേട്ടന്‍ ചങ്കുറപ്പുള്ള, നട്ടെല്ലുള്ള മരുമകനാണ്. മനസിന് കുറച്ചു സങ്കടം ഒരുപാട് സന്തോഷവും ഒരുപാട് കുളിര്‍മയും തന്ന ഒരു കിട്ടില്ലന്‍ പ്രൊമോയാണ് ഇന്ന് സാന്ത്വനത്തില്‍ നിന്നും വന്നത്. അടുത്ത എപ്പിസോഡില്‍ നടക്കാന്‍ പോവുന്ന കാര്യങ്ങളൊക്കെ ഓര്‍ത്ത് കാത്തിരിപ്പിന് ശക്തി കൂടുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ആരുടെയോ വാക്ക് കേട്ട് ഇറങ്ങി തിരിച്ച തമ്പിക്ക് ഉള്ളത് നമ്മുടെ ശിവേട്ടന്‍ കൊടുത്തോളുമെന്നാണ് ഭൂരിഭാഗം കമന്റുകളിലും പറയുന്നത്.

 ജീവിതത്തിലും ഇതുപോലെ നല്ല മരുമകന്‍ ഉണ്ടാവണം


ജീവിതത്തിലും ഇതുപോലെ നല്ല മരുമകന്‍ ഉണ്ടായിരുന്നു എന്ന് ആഗ്രഹിക്കുന്ന നിരവധി പേര്‍ക്ക് വേണ്ടി നാളത്തെ ശിവേട്ടന്‍ ഇറങ്ങുകയാണ്. അച്ഛനെയും അമ്മയെയും ഓര്‍ത്ത് അഞ്ജലി സങ്കടപ്പെടുന്നത് കൂടി കണ്ടാല്‍ പിന്നെ ശിവേട്ടന്‍ തമ്പിയെ ഒതുക്കുമെന്ന കാര്യത്തിന് സംശയം വരില്ല. ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണി ശിവരാമകൃഷ്ണന്‍. എന്തായാലും ശിവേട്ടന്റെ മാസ് പെര്‍ഫോമന്‍സ് സീരിയലില്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയം വരില്ലെന്നാണ് എല്ലാവരും പറയുന്നത്.

 ജയന്തി ആണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം

ജയന്തി ആണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് സാവിത്രി അറിയണം. എന്നിട്ട് അവര്‍ തമ്മില്‍ പിരിയണം. തമ്പി ഇറക്കി വിട്ട സ്ഥിതിയ്ക്ക് ശങ്കരമാമയും സാവിത്രിയും കൂടി സാന്ത്വനം വീട്ടിലേക്ക് വരണം. കുറച്ച് ദിവസമെങ്കിലും അവിടെ താമസിച്ച് അവിടുത്തെ സ്‌നേഹം മനസിലാക്കിയിട്ട് വേണം തിരികെ പോവാന്‍. മകള്‍ അഞ്ജലിയോടുള്ള അവരുടെ സ്‌നേഹം സാവിത്രി തിരിച്ചറിയണം. മകളും മരുമകനും സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് നേരില്‍ കണ്ട് ബോധ്യപ്പെടുകയും വേണം. ഇതോടെ ജയന്തിയ്ക്ക് ലഭിക്കാവുന്നതിലും വെച്ച് ഏറ്റവും വലിയ തിരിച്ചടിയായി ഈ സംഭവം മാറും.

Recommended Video

എംജി ശ്രീകുമാർ മതം മാറിയോ?മറുപടി ഇങ്ങനെ | FilmiBeat Malayalam
വീണ്ടും ശിവനും അഞ്ജുവും പ്രണയത്തിലേക്ക്

ശിവന്റെ സമ്മാനമായി കൊടുത്ത കമ്മലുകള്‍ കണ്ടപ്പോള്‍ ഉള്ള അഞ്ജലിയുടെ സന്തോഷം ഒന്നു കണണ്ടത് തന്നെയാണ്. ജിമിക്കി അഞ്ജലിക്ക് ഇഷ്ടപ്പെട്ടു. അത് തിരിച്ചറിഞ്ഞ ശിവന്റെ മുഖത്ത് വന്ന സന്തോഷവും ഒന്ന് പറയേണ്ടത് തന്നെയാണ്. ഇത്രയും നാള്‍ കാത്തിരുന്നത് അഞ്ജലിയും ശിവനും തമ്മിലുള്ള ഇത്തരം രംഗങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇനിയുള്ള എപ്പിസോഡുകളിലും ഒരു സീനെങ്കിലും ശിവനും അഞ്‌ലിയും ആയിരുന്നെങ്കില്‍ റേറ്റിങ്ങിന്റെ കാര്യം നന്നായി തന്നെ പോവുമെന്നാണ് ചിലര്‍ സൂചിപ്പിക്കുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X