For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശിവനും അഞ്ജലിയ്ക്കും ഇനി പ്രണയത്തിന്റെ നാളുകള്‍, ഇച്ചേച്ചി വന്നതോടെ മുറിയിൽ നിന്നും ശിവൻ പുറത്തായി

  |

  സാന്ത്വാനം കുടുംബത്തിലേക്ക് കാനഡയില്‍ നിന്നും അപ്പച്ചിയും അവരുടെ മകള്‍ കല്ലുവും എത്തിയിരിക്കുകയാണ്. ഇരുവരുടെയും വരവ് വലിയ ആഘോഷമാക്കിയിരുന്നു. ഒരു ദിവസം നിന്നിട്ട് അപ്പച്ചിയും കല്ലുവും തിരിച്ച് പോകാന്‍ ഒരുങ്ങുകയാണ്. ഒരാഴ്ച എങ്കിലും ഉണ്ടാവുമെന്ന് കരുതിയെങ്കിലും ഇരുവരും പോവുമെന്ന് പറയുകയാണ്. അതേ സമയം ശിവനും അഞ്ജലിയ്ക്കും ഉറക്കമില്ലാത്ത രാത്രി കൂടി വന്നിരിക്കുകയാണ്.

  വിവാഹം കഴിക്കുന്നതിന് മുന്‍പ് അപ്പച്ചി വന്നാല്‍ ശിവന്റെ മുറിയിലായിരുന്നു കഴിഞ്ഞത്. ഇത്തവണയും ശിവന്റെ മുറിയില്‍ തന്നെ ഉറങ്ങാനാണ് തീരുമാനിച്ചത്. അഞ്ജലിയും കല്ലുവും കട്ടിലിലും അപ്പച്ചി ശിവന്‍ കിടക്കാറുള്ള നിലത്തും കിടന്നു. എന്നാല്‍ ഭാര്യ അടുത്തില്ലാതെ ശിവനും ഭര്‍ത്താവിനെ കാണാതെ അഞ്ജലിയ്ക്കും ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് സംഭവിച്ചത്. ഇതേ കുറിച്ച് പറഞ്ഞ് ആരാധകരും എത്തിയിരിക്കുകയാണ്.

  ശിവാഞ്ജലി സീന്‍ കുറച്ചുകൂടി കൂടുതലായി കൊടുത്തിരുന്നേല്‍ നന്നായനെ. പിന്നെ ശിവേട്ടേ, ഒന്ന് വീതം നാല് നേരം എന്റെ വല്യേട്ടത്തിക്ക് വേണ്ടി ജീവന്‍ കൊടുക്കും എന്ന് പറയുന്നേണ്ടേലും 80 രൂപേടെ ഒരു മോതിരം പോലും ദേവേച്ചി പറഞ്ഞിട്ട് അന്ന് കൊടുക്കാഞ്ഞേ എന്താണ്. കല്യാണത്തിന്റെ അന്ന് ഏട്ടത്തി പറഞ്ഞാല്‍ എന്തും ഞാന്‍ അനുസരിക്കും പറഞ്ഞ ശിവന്‍ ആണ് മോതിരത്തിന്റെ കാര്യം വന്നപ്പോള്‍ തനി സ്വഭാവം കാണിച്ചത്. ഏട്ടത്തി പറഞ്ഞിട്ടും കണ്ണന് മോതിരം ശിവന്‍ കൊടുത്തില്ല.

  ഇനി നാളെ കുഞ്ഞ് ജനിച്ച് കഴിയുമ്പോള്‍ അഞ്ജലിയോടുള്ള ഇഷ്ടം പോലെ കുഞ്ഞിനോടും ഇഷ്ടം വരും. അന്നേരം കുഞ്ഞിനെ പിരിഞ്ഞിരിക്കാന്‍ ഇരുവര്‍ക്കും സാധിക്കുമോന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വല്യേടത്തി ചോദിച്ചാല്‍ എന്റെ ജീവന്‍ വരെ കൊടുക്കും എന്ന് ശിവന്‍ ഇടയ്ക്കിടെ പറയുന്നത് ബോറാവുന്നുണ്ടെന്നാണ് മറ്റ് ചിലര്‍ക്ക് പറയാനുള്ളത്. അതിന് മാത്രം ഈ ഏട്ടത്തി എന്താണ് ചെയ്തതിരിക്കുന്നത്. സ്‌നേഹം, വാത്സല്യവുമൊക്കെ ആവാം. പക്ഷെ ഏട്ടത്തിയുടെ കാര്യത്തില്‍ ശിവന്‍ കുറച്ചു ഓവര്‍ ആണ്.

  അഞ്ജുവിന് നടുവേദനയ്ക്കുള്ള മരുന്ന് കൊണ്ടു വന്ന ശിവേട്ടന്റെ സ്‌നേഹം ആരും കാണാതെ പോകരുത്. കട്ടിലിലും നിലത്തുമാണ് കിടക്കുന്നതെങ്കിലും ഒരേ റൂമില്‍ കിടന്ന് ഇരുവര്‍ക്കും ശീലമായി പോയി. മാറി കിടക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് അഞ്ജലി സ്വന്തം വീട്ടില്‍ പോയപ്പോള്‍ തന്നെ ഇരുവര്‍ക്കും മനസിലായി. ഇച്ചേച്ചിയും, കല്ലുസും പോകുന്നത് മുമ്പ് ശിവാഞ്ജലിയുടെ പ്രണയം ഒന്നുകൂടി അടുത്ത് കൊണ്ടേയിരിക്കുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വിവാഹം കഴിഞ്ഞിട്ടും ഇരുവര്‍ക്കും സിംഗിള്‍ ബെഡ് കൊടുത്തതിനെ വരെ ഇച്ചേച്ചി ചോദ്യം ചെയ്യുന്നുണ്ട്.

  കാന്‍സറിനോട് പൊരുതി ശരണ്യ വിടവാങ്ങി | FIlmiBeat Malayalam

  അധികം വൈകാതെ സാന്ത്വനത്തിലേക്ക് ഒരു ഡബിള്‍ കട്ടില്‍ വരികയും അഞ്ജലിയ്ക്കും ശിവനും അതില്‍ കിടക്കേണ്ടതായിട്ടും വരും. ഇതൊക്കെ ഞങ്ങള്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നു. എന്നാലും ഇപ്പോള്‍ ഇച്ചേച്ചി ശിവനെ റൂമില്‍ നിന്നും പുറത്താക്കിയത് രണ്ടാള്‍ക്കും ഗുണമേ ചെയ്യു. ശിവേട്ടന്റെ അവസാനത്തെ ഇരിപ്പ് കണ്ടിട്ട് വിഷമം തോന്നിയവരുണ്ടോ? ശിവനെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ അഞ്ജലിക്ക് പറ്റില്ലെന്ന് ഇപ്പൊ മനസ്സിലായി. ഇവര് ഒരു നിമിഷം പോലും പിരിഞ്ഞിരിക്കുന്നത് കാണാന്‍ വയ്യാത്ത അവസ്ഥ ആയല്ലോ. അവരെക്കാളും വിഷമം ഇപ്പോള്‍ എനിക്കാണ് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

  Read more about: serial
  English summary
  Asianet Santhwanam Promo: Shivan And Anjali Romance Landed In Trouble After Vanaja Arrival
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X