പ്രിയപ്പെട്ടവൾക്ക് പിറന്നാൾ സർപ്രൈസുമായി സാന്ത്വനത്തിലെ ശിവൻ, ആശംസകളുമായി അഞ്ജലി...

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഷഫ്നയും സജിനും. ഷഫ്ന സിനിമയിലും സീരിയലിലും സജീവമാണെങ്കിലും ഇന്ന് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് ശിവേട്ടന്റെ പ്രിയപ്പെട്ടവളായിട്ടാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് സജിൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്. നടന്റെ ആദ്യത്തെ സീരിയലാണിത്. ശിവാഞ്ജാലി എന്ന പേരിൽ നടന് നിരവധി ഫാൻസ് ഗ്രൂപ്പുകളുമുണ്ട്. നടി ഗോപിക അനിലാണ് സജിന്‌റെ ജോഡിയായി പരമ്പരയിൽ എത്തുന്നത്.

ഇന്ന് ഷഫ്നയുടെ പിറന്നാളാണ്. പ്രിയപ്പെട്ടവളുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സജിൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഷഫ്നയുടെ പിറന്നാൾ ആഘോഷം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. സജിന്റേയും ഷഫ്നയുടേയും സന്തോഷത്തിൽ പ്രേക്ഷകരും പങ്കുചേർന്നിട്ടുണ്ട് .

പിറന്നാൾ സർപ്രൈസ്

ഉഗ്രൻ പിറന്നാൾ ആശംസയാണ് സജിൻ പ്രിയപ്പെട്ടവൾക്ക് നേർന്നിരിക്കുന്നത്. ആഘോഷത്തിന്റെ ചിത്രം സേഷ്യൽമീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് ആംശംസ നേർന്നിരിക്കുന്നത്. പ്രിയപ്പെട്ടവളെ ചേർത്ത് നിർത്തി സ്നേഹചുംബനം നൽകുന്ന മൂന്ന് ചിത്രങ്ങളാണ് സജിൻ പങ്കുവെച്ചിരിക്കുന്നത്. ലവ് ഇമോജിക്കൊപ്പം ഹാപ്പി ബെർത്ത് ഡേ ഷഫ്ന എന്ന് കുറിച്ചിട്ടുമുണ്ട്. സജിന്റെ പിറന്നാൾ ആശംസ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട് .

ആശംസയുമായി ഗോപിക

ഷഫ്നയ്ക്ക് പിറന്നാൾ ആശംസയുമായി നടി ഗോപിക അനിലും എത്തിയിട്ടുണ്ട്. നടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഗോപിക പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. മിസ് ചെയ്യുന്നുവെന്നും ഗോപിക പിറന്നാൾ ആശംസയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്. സഹോദരി കീർത്തനയും ആശംസയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇവർ മൂന്ന് പേരും അടുത്ത സുഹൃത്തുക്കളാണ്. ലൊക്കേഷൻ ചിത്രങ്ങളും മറ്റും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലുമാണ്.

പിറന്നാൾ ആശംസയുമായി  ഹരി

ഗോപികയും കീർത്തനയും മാത്രമല്ല നടൻ ഗിരീഷ് നമ്പ്യാരും ഷഫ്നയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച് ഭാഗ്യജാതകത്തിലെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. സന്തോഷകരമായ പിറന്നാൾ ആശംസകൾ ഷഫ്. സൂരക്ഷിതയായി ആഘോഷിക്കാനും താരം കുറിച്ചു.. സജിനുള്‍പ്പടെയുള്ളവര്‍ പോസ്റ്റിന് കീഴില്‍ കമന്റുമായെത്തിയിട്ടുണ്ട്.

പ്രണയ വിവാഹം

പ്രണയ വിവാഹമായിരുന്നു ഷഫ്നയുടേയും സജിന്റേയും. 2013 ലാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ട് മതവിഭാഗത്തിൽപ്പെട്ടവരായത് കൊണ്ട് തുടക്കത്തിൽ ഷഫ്നയുടെ വീട്ടിൽ ചെറിയ പ്രശ്നമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാ മാറി എല്ലാവരും ഹാപ്പിയായി ജീവിക്കുകയാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഷഫ്ന തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോഴും അഭിനയത്തിൽ സജീവമാണ് താരം. മലയാളത്തിൽ മാത്രമല്ല തമിഴിലും നടി സജീവമാണ്. ഫ്ലവേഴ്സ ടിവി സംപ്രേക്ഷണം ചെയ്യുന്ന പ്രിയങ്കരിയാണ് ഷഫ്നയുടെ ഏറ്റവും പുതിയ പരമ്പര.

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X