കൂടെവിടെ സീരിയലിന്റെ പേര് ഫയലെവിടെ എന്നാക്കണോ; ട്രോളുന്നവർക്ക് രസകരമായ മറുപടിയുമായി അൻഷിത

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അൻഷിത. യഥാർഥ പേരിനെക്കാളും സൂര്യ എന്ന പേരിലൂടെയാണ് നടി അറിയപ്പെടുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയിലൂടെയാണ് അൻഷിത പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്.

anshitha

സാധാരണ കണ്ട് വരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കൂടെവിടെ കഥ പറയുന്നത്. ഫാമിലി റൊമാന്റിക് പരമ്പരയാണിത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി പരമ്പര മുന്നോട്ട് പോകുമ്പോഴും വിമശർനങ്ങളും ട്രോളുകളും സീരിയലിനെ തേടി എത്തുന്നുണ്ട്. ഇപ്പോഴിതാ വിമർശകർക്ക് മറുപടിയുമായി അൻഷിത എത്തുകയാണ്. ഫിൽമീബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ട്രോളുകൾക്ക് ഉഗ്രൻ മറുപടി നൽകിയിരിക്കുന്നത്. ആരോഗ്യകരമായ ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നാണ് കൂടെവിടെ താരം പറയുന്നത്.

സീരിയലിന്റെ പേര് മാറ്റണോ?

സീരിയലിന്റെ പേര് മാറ്റണോ?

സീരിയലിൽ അൻഷിത അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സെക്കൻഡ് റാങ്ക് ലഭിച്ചതിനെ ചുറ്റിപ്പറ്റിയായിരുന്നു ട്രോൾ ഉയർന്നത്. ഫസ്റ്റ് റാങ്ക് കൊടുക്കാമായിരുന്നു എന്നായിരുന്നു പ്രേക്ഷകരുടെ കമന്റ്. കൂടാതെ പരമ്പരയുടെ പേര് കൂടെവിടെയ്ക്ക് പകരം ഫയലെവിടെ എന്ന് മാറ്റണമെന്നും ട്രോളുകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് അൻഷിത. ഫയൽ അവസാനം വരെ കൂടെയുണ്ടാകും. പഠിക്കാൻ വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തിയാണ് സൂര്യ. അത്രയധികം പ്രശ്നങ്ങൾ തരണം ചെയ്താണ് കേളേജിൽ എത്തുന്നതെന്നു ട്രോളിന് രസകരമായ മറുപടി നൽകി കൊണ്ട് അൻഷിത പറഞ്ഞു. അത് പോലെ തന്നെ ട്രോളുകളെ വളരെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നും താരം കൂട്ടിച്ചേർത്തു.

സിനിമയാണോ സീരിയലാണോ ഇഷ്ടം

സിനിമയാണോ സീരിയലാണോ ഇഷ്ടം

സിനിമയെക്കാളും സിരിയലിനോടാണ് കൂടുതൽ താൽപര്യമെന്നും അൻഷിത പറയുന്നു. എന്നാൽ നല്ല സിനിമ വന്നാൽ ഉറപ്പായും ചെയ്യും. ഒരു തമിഴ് ചിത്രം ചെയ്തിരുന്നു. എന്നാൽ അത് ഒന്നു ആയില്ലായിരുന്നു. വേറെ സിനിമകളൊന്നും ചെയ്തിട്ടില്ല. സീരിയൽ കൂടുതൽ താൽപര്യമുള്ളത് കൊണ്ട് അതായിരിക്കും കൂടുതൽ ചെയ്യുക എന്നും അൻഷിത പറയുന്നു.

Recommended Video

വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam
ലോക്ക് ഡൗൺ കാലത്തെ സെറ്റ്

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നിലവിൽ ഷൂട്ടിങ്ങ് നടക്കുന്നത്. മാസ്ക്കും സാനിറ്റൈസറുമൊക്കെ സെറ്റിൽ ഉപയോഗിക്കാറുണ്ട്. മേക്കപ്പ് ചെയ്യുന്നത് കൊണ്ട് ആർട്ടിസ്റ്റുകൾക്ക് മാസ്ക്ക് എപ്പോഴും ധരിക്കാൻ പറ്റില്ല. എന്നാൽ സെറ്റിലുള്ള ബാക്കിയെല്ലാവരും മാസ്ക്ക് നിർബന്ധമായും ഉപയോഗിക്കാറുണ്ട്. കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ഷൂട്ടിങ്ങിനായി എത്തുന്നത്. ഷെഡ്യൂൾ കഴിഞ്ഞ് പോകുമ്പോഴും കൊവിഡ് ടെസ്റ്റ് നടത്താറുണ്ട്. സർക്കാർ നിർദ്ദേശം പാലിച്ച് ആളുകളുടെ എണ്ണം ചുരിക്കിയതായും താരം പറഞ്ഞു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X