twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ കമന്റുകൾ ആദ്യം അൽപം വേദനിപ്പിച്ചിരുന്നു, പേടിയുണ്ടായിരുന്നു, ഋഷി- സൂര്യ വിവാഹത്തെ കുറിച്ച് അൻഷിത

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആണ് പരമ്പര ആരംഭിക്കുന്നത്. പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. അൻഷിതയാണ് സൂര്യ എന്ന ബോൾഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിബിൻ ജോസ് ആണ് ഋഷിയായി എത്തുന്നത്. നടൻ കൃഷ്ണകുമാറും പരമ്പരയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കൃഷ്ണകുമാർ മിനിസ്ക്രീനിൽ മടങ്ങി എത്തിയിരിക്കുന്നത്.

    anshitha

    സുന്ദരിയായി മേഘ്ന വിൻസെൻ്റ്, പുത്തൻ ചിത്രങ്ങൾ കാണാംസുന്ദരിയായി മേഘ്ന വിൻസെൻ്റ്, പുത്തൻ ചിത്രങ്ങൾ കാണാം

    സാധാരണ കണ്ടുവരുന്ന സീരിയൽ കഥകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കൂടെവിടെ കഥ പറയുന്നത്. കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് കൈനിറയെ ആരാധകരുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നേറുമ്പോഴും വിമർശനങ്ങൾ തലപൊക്കുന്നുണ്ട്. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയുമായി അൻഷിത രംഗത്ത് എത്തിയിരിക്കുകയാണ്. ആരോഗ്യകരമായ ട്രോളുകളെ സ്വാഗതം ചെയ്യുന്നുവെന്നാണ് ഫിൽമീബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. കൂടാതെ കൂടെവിടെ സീരിയൽ വിശേഷങ്ങളും അൻഷിത പങ്കുവെയ്ക്കുന്നുണ്ട്.

    അഭിനയത്തിലേയ്ക്ക് വരുന്നത്

    അഭിനയത്തിലേയ്ക്ക് വരുന്നത്

    വളരെ ചെറുപ്പം മുതൽ തന്നെ അഭിനയിക്കണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. ബാലതാരമായിട്ടായിരുന്നു സീരിയലിൽ എത്തുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത അമ്മയായിരുന്നു ആദ്യത്തെ പരമ്പര. വളരെ ചെറിയൊരു കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. പിന്നീട് കബനി ചെയ്തു. അതിന് ശേഷമാണ് കൂടെവിടെയിൽ എത്തുന്നത്.

     നെഗറ്റീവിൽ  നിന്ന്  നായികയിലേയ്ക്ക്

    നെഗറ്റീവ് നിന്ന് നായികയിലേയ്ക്ക്

    കബനിയിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു. ആ സമയത്ത് പ്രേക്ഷകരിൽ നിന്ന് ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്നു. അന്ന് പലരും തന്നോട് ചോദിച്ചിരുന്നു. എന്തിനാണ് ആ പാവം കബനിയെ ഇങ്ങനെ ദ്രോഹിക്കുന്നതെന്ന്. കൂടെവിടെയുടെ പ്രെമോ വീഡിയോ കണ്ടപ്പോൾ പലർക്കും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് നെഗറ്റീവ് കഥാപാത്രം ചെയ്യുന്ന കുട്ടിയല്ലേ എന്നായിരുന്നു പലരും ചോദിച്ചത്. അന്ന് ശരിക്കും സങ്കടം തോന്നിയിരുന്നു. ഇതെന്താ എല്ലാവരും ഇങ്ങനെ പറയുന്നതെന്നും ചിന്തിച്ചിരുന്നു. തനിക്കൊരു നെഗറ്റീവ് ഇമേജ് ആയി മാറുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ പന്നീട് സീരിയലിന്റെ എപ്പിസോഡുകൾ വന്ന് തുടങ്ങിയപ്പോൾ എല്ലാം മാറുകയായിരുന്നു. ആളുകൾ ഫോണിലൂടേയും മെസേജിലൂടേയും നല്ല അഭിപ്രായം പറയാൻ തുടങ്ങി. അത് തനിക്ക് വലിയ സന്തോഷമായിരുന്നു. ഒരു ആർട്ടിസ്റ്റിന് നെഗറ്റീവ് റോൾ മാത്രമല്ല പോസിറ്റീവ് കഥാപാത്രങ്ങളും ചെയ്യാൻ സാധിക്കുമെന്നും അൻഷിത പറയുന്നു.

    ട്രോളുകളോടുള്ള പ്രതികരണം

    ട്രോളുകളോടുള്ള പ്രതികരണം

    ട്രോളുകളെ വളരെ പോസിറ്റീവ് ആയിട്ട് എടുക്കുന്ന വ്യക്തിയാണ് ഞാൻ. തങ്ങളുടെ ഭാഗത്ത് നിന്ന് വരുന്ന പ്രശ്നങ്ങളായിരിക്കാം പ്രേക്ഷകർ ചൂണ്ടി കാണിക്കുന്നത്. ആരോഗ്യകരമായ വിമർശനങ്ങൾ നല്ലതാണ്. എന്നാൽ അത് പരിധി വിടാതിരുന്നാൽ മാത്രം മതി. അതുപോലെ തന്നെ യൂട്യൂബിൽ വരുന്ന കമന്റുകളും താൻ വായിക്കാറുണ്ട്. വളരെ ചിരിച്ച് കൊണ്ടാണ് കമന്റ് വായിക്കാറുള്ളതെന്നും താരം പറഞ്ഞു.

    കെമിസ്ട്രിയും ഗോസിപ്പും

    കെമിസ്ട്രിയും ഗോസിപ്പും

    എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ബിപിൻ ചേട്ടൻ. ഇതിന് മുൻപും ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ജോഡിയായിട്ടായിരുന്നു അഭിനയിച്ചത്. ഷോട്ടിലൊക്കെ അദ്ദേഹം സഹായിക്കാറുണ്ട്. അതുപോലെ തന്നെ നിർദ്ദേശങ്ങളും തരാറുണ്ട്. അടുത്ത സുഹൃത്തുക്കളായത് കൊണ്ട് തന്നെ ബിപിൻ ചേട്ടനോടൊപ്പം അഭിനയിക്കാൻ തനിക്ക് ബുദ്ധിമുട്ടില്ല. അതുകൊണ്ട് ആയിരിക്കാം അഭിനയിക്കുന്നത് ശരിയായി വരുന്നത്. ഗോസിപ്പുകളൊന്നും കാര്യമാക്കാറില്ല. അതൊന്നും നമുക്ക് മാറ്റാൻ പറ്റാത്ത കാര്യമാണ്. ആണിനും പെണ്ണിനും സുഹൃത്തുക്കളായി ഇരുന്നൂടേ എന്നൊക്കെ ആളുകൾ ചോദിക്കും. എന്നാൽ ഇതൊക്കെ എല്ലാം പറച്ചിലിൽ മാത്രമേയുള്ളൂ. മറ്റൊരു അവസരം വരുമ്പോൾ ഇവരൊക്കെ തന്നെ കഥയുണ്ടാക്കും.

    കൃഷ്ണകുമാറുമായുള്ള അനുഭവം

    കൃഷ്ണകുമാറുമായുള്ള അനുഭവം

    വളരെ പോസിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ് കിച്ചുവേട്ടൻ. ജാഡയൊന്നുമില്ലാത്ത നല്ലൊരു മനുഷ്യനാണ്. അതുപോലെ തന്നെ അഭിനയിക്കുമ്പോൾ സഹായിക്കാറുണ്ട്. സെറ്റിൽ വളരെ ആക്ടീവാണെന്നും അൻഷിത പറയുന്നു.

    Recommended Video

    Mohanlal appreciates amazing drawing by fan KP rohit
    ഋഷി-സൂര്യ വിവാഹം

    ഋഷി-സൂര്യ വിവാഹം

    ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്ന ചോദ്യമാണ് എപ്പോഴാണ് ഋഷി സാറും സൂര്യയുമായിട്ടുള്ള വിവാഹം. വീട്ടിലുള്ളവർ പോലും ഇതിനെ കുറിച്ച് ചോദിക്കാറുണ്ട്. ഒരിക്കൽ ഉമ്മൂമ്മ തന്നോട് പറഞ്ഞു, ആ എസ്പി സൂരജുമായി നിന്നപ്പോൾ ഋഷിയ്ക്ക് ഭയങ്കര വിഷമം വന്നു. ഇനി ആ പയ്യൻ നിന്നെ മൈന്റ് ചെയ്യില്ല. ഇനി എസ്പി സൂരജുമായി അധികം അടുപ്പം വേണ്ട എന്നൊക്കെ പറഞ്ഞിരുന്നു. ബംഗാളി സീരിയൽ മെഹറിന്റെ റീമേക്ക് ആണ് കൂടെവിടെ. കഥ നേരത്തെ തന്നെ എഴുതിവെച്ചിട്ടുണ്ട്. നമ്മുടെ സീരിയലിൽ പെട്ടെന്ന് കഥയുണ്ടാക്കേണ്ട. അവസാനം വരെയുള്ളത് ഉണ്ട്. അത് അനുസരിച്ചാണ് സീരിയൽ മുന്നോട്ട് പോകുന്നതെന്നും അൻഷിത പറഞ്ഞു. ജീവിതത്തിൽ സൂര്യയെ പോലെ തന്നെ താനും ഒരു പരിധിവരെ ബോൾഡാണെന്നും അൻഷിത അഭിമുഖത്തിൽ പറഞ്ഞു

    Read more about: serial
    English summary
    Asianet Serial Koodevide Fame Anshitha Opens up linkup rumours With co-star Bipin Jose
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X