For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഋഷിയെ വിമർശിച്ച് സൂര്യ, പൊട്ടിത്തെറിച്ച് മിത്ര, കൂടെവിടെയുടെ പുതിയ എപ്പിസോഡ്

  |

  ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മികച്ച സീരിയലുകളിലൊന്നാണ് കൂടെവിടെ. . 2021 ജനുവരി 4 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ് . ഒരു റൊമാന്റിക് കുടുംബകഥയാണ് കൂടെവിടെ. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ അൻഷിത, ബിബിൻ ജോസ്, ശ്രീധന്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നടൻ കൃഷ്ണ കുമാറും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ താരം സീരിയലിൽ നിന്ന് അപ്രപത്യക്ഷമായിട്ടുണ്ട്. ഇതിന്റെ കാരണം വെളിപ്പെടുത്തി കൃഷ്ണകുമാർ തന്നെ രംഗത്ത് എത്തിയിരുന്നു.

  സാരിയില്‍ ഗ്ലാമറസായി സംയുക്തയുടെ കിടിലന്‍ ചിത്രങ്ങള്‍, വൈറല്‍ ഫോട്ടോസ് കാണാം

  എലീനയുടെ അച്ഛനും അമ്മയ്ക്കും പറയാനുള്ള സന്ദേശം എന്താണ്, വിവാഹ സാരിയിലെ സർപ്രൈസ് തിരഞ്ഞ് ആരാധകർ

  അൻഷിത, ബിബിൻ ജോസ്, ശ്രീധന്യ എന്നിവരെ കൂടാതെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും പരമ്പരയിൽ എത്തുന്നുണ്ട്. നിഷ മാത്യൂ, കൊച്ചുണ്ണി പ്രാകാശ്, ചിലങ്ക എന്നിവരാണ് മറ്റ് താരങ്ങൾ. അൻഷിത അവതരിപ്പിക്കുന്ന സൂര്യ കൈമൽ ബിപിന്റെ കഥാപാത്രമായ ഋഷികേശ് ആദിത്യൻ എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോവുന്നത്. കുടുംബപ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് മികച്ച കാഴ്ചക്കാരുണ്ട്.

  എലീനയുടെ അച്ഛനും അമ്മയ്ക്കും പറയാനുള്ള സന്ദേശം എന്താണ്, വിവാഹ സാരിയിലെ സർപ്രൈസ് തിരഞ്ഞ് ആരാധകർ

  പഠിക്കാൻ വേണ്ടി ജീവിതം മാറ്റിവെച്ച പെൺകുട്ടിയാണ് സൂര്യ. പഠിച്ച് ഒരു അധ്യാപികയാവണം എന്നാണ് സൂര്യയുടെ ആഗ്രഹം. സ്വപ്നങ്ങളുടെ പിന്നാലെ യാത്ര ചെയ്യുമ്പോൾ നിരവധി പ്രതിസന്ധികൾ ആ പാവം പെൺകുട്ടിയെ തേടി എത്തുകയാണ്. അനീതിയ്ക്കെതിരെ മുഖം നോക്കാതെ ശബ്ദം ഉയർത്തുന്ന സൂര്യയ്ക്ക് ശത്രുക്കളുടെ എണ്ണം വർധിക്കുകയായിരുന്നു. കേളേജ് മാനേജ്മെന്റ് പോലും സൂര്യയ്ക്ക് എതിരായാണ്. ഈ പാവം പെൺകുട്ടിയെ പിന്തുണക്കുന്നത് അതിഥി ടീച്ചറും ഋഷി എന്ന് അധ്യാപകനും മാത്രമായിരുന്നു. അദിതി ടീച്ചറിന്‌റേയും ആദിത്യൻ സാറിന്റേയും മകനാണ് ഋഷി. അമ്മയിൽ നിന്ന് അകന്ന് കഴിയുകയാണ് ഋഷി.

  അമ്മയേയും മകനേയും ഒന്നിപ്പിക്കാനുളള ശ്രമവും സൂര്യ നടത്തുണ്ട്. സൂര്യയും ഋഷിയും പ്രണയത്തിവുന്നതോടെയാണ് കഥ മാറുന്നത്. പരസ്പരം ഇഷ്ണമാണെങ്കിലും ഇരുവരം തുറന്ന് പറയുന്നില്ല. ഉള്ളിലുള്ള ഇഷ്ടം മനസ്സിൽ കൊണ്ട്. നടക്കുകയാണ് ഇവർ. പ്രണയം പരസ്പരം തുറന്ന് പറഞ്ഞ് സൂര്യയും ഋഷിയും വേഗം ഒന്നാവണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. മിത്ര എത്തിയതോടെ സൂര്യയുടെ ശത്രുപാളയത്തിലെ എണ്ണം കൂടിയിരിക്കുകയാണ്. ഋഷിയെ വിവാഹം കഴിക്കണമെന്നാണ് മിത്രയുടെ ആഗ്രഹം. വിവാഹം ഉറപ്പിച്ചതാണെങ്കിലും സൂര്യയോടാണ് ഋഷിയ്ക്ക് സ്നേഹം. സൂര്യയോടുള്ള ഋഷിയുടെ അടുപ്പം മിത്രയെ ചൊടിപ്പിച്ചിട്ടുണ്ട്.

  സൂര്യയെ കേളോജിൽ നിന്ന് തുരത്താനുളള മാർഗം തേടി നടക്കുകയാണ് റാണിയമ്മയും കൂട്ടരും. ഇപ്പോഴിത സൂര്യയോട് പൊട്ടിത്തെറിച്ച് മിത്ര എത്തുകയാണ്. ഋഷിയെ വിമർശിച്ചതാണ് മിത്രയെ ചൊടിപ്പിച്ചത്. ഉത്തര കടലാസ് പരിശോധിച്ചതിൽ പിഴവ് ചൂണ്ടി കാണിച്ച് സൂര്യ ഋഷിയെ സമീപിച്ചിരുന്നു. ഋഷിയെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതാണ് മിത്രയെ കുപിതയാക്കിയത്. ഇനിയുള്ള ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശത്രുക്കൾ ഒരുക്കുന്ന ചതിക്കുഴയിൽ നിന്ന സൂര്യയെ രക്ഷിക്കുന്നത് ഋഷിയാണ്. ഇതിൽ എല്ലാവർക്കും നീരസവുമുണ്ട്.

  ബംഗാളി സീരിയൽ മോഹറിന്റെ റീമേക്കാണ് കൂടെവിടെ. മലയാളം കൂടാതെ ബംഗാളി, കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, മറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്, മലയാളത്തെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മറ്റുള്ള ഭാഷകളിൽ നിന്നും ലഭിക്കുന്നത്. സൂര്യ അൽപം ബോൾഡായി എന്നാണ് പ്രേക്ഷകർ പറയുന്നത്.ഇപ്പോഴത്തെ എപ്പിസോഡിലൊക്കെ സ്കോർ ചെയ്യുന്നത് ഋഷി സാർ തന്നെയാണ്. ഡയലോഗ്സ് ഒക്കെ ഒരേ പൊളിയാണെന്നും ആരാധകർ പറയുന്നു,

  Actor Tovino Thomas recieved Golden Visa from UAE | FiilmiBeat Malayalam

  സൂര്യയുടെ ക്യാരക്ടർ വളരെ ബോർ ആയി തോന്നുന്നു. ബോൾഡാക്കാൻ പറഞ്ഞത് ഞങ്ങൾ തിരിച്ചെടുത്തിരിക്കുന്നു. ഇത് ബോൾഡ് അല്ല, അഹങ്കാരിയായി. പഴയ ബോൾഡ് ആയ എന്നാൽ നിഷ്കളങ്കത തോന്നുന്ന സൂര്യ കൈമളിനെ തിരിച്ചു കൊണ്ടുവരാൻ പറ്റിയാൽ കൊണ്ടുവരൂ, അഭിനന്ദിക്കാതിരിക്കാൻ വയ്യ. ഇന്നലത്തെ പ്രോമോ ഒരു സിനിമ ട്രൈയിലറിന്റെ ഫീൽ കിട്ടി.സ്വപ്നം ആക്കാൻ നിർമ്മാതാവ് ഒരു മണ്ടനല്ല എന്ന് 'ഞാൻ' വിശ്വസിക്കുന്നു.
  എന്തായാലും ഋഷ്യ വിവാഹം ഇപ്പൊത്തന്നെ വേണ്ട. ആദ്യം അവർ പറയാതെ കുറച്ചു കാലം പ്രണയിക്കട്ടെ, എന്നിട്ട് കുറച്ചു കാലം പറഞ്ഞിട്ട് പ്രണയിക്കട്ടെ, എന്നിട്ട് കുറേ പ്രണയിച്ചതിന് ശേഷം മതി കല്യാണം.സൂര്യയുടെ കഥാപാത്രം ഒരു രക്ഷയുമില്ല...ഒട്ടും ഓവറാക്കാതെ എത്ര മനോഹരമായാണ് സ്‌ക്രീനിൽ എത്തിക്കുന്നത്. ഒപ്പം അതിഗംഭീര പ്രകടനവുമായി ഋഷിയും. മറ്റൊരു സീരിയലിനും ഇല്ലാത്ത മികവ് കൂടെവിടെക്ക് നൽകുന്നത് ഋഷി - സൂര്യ മാജിക്കൽ കോമ്പിനേഷൻ സീനുകളാണ്. കൂടെ ആദി സാർ മടങ്ങി വരണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

  Read more about: serial
  English summary
  Asianet Serial Koodevide Latest Episode; Soorya criticizing Rishi For Exam Paper Valuvation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X