For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാവർക്കും മുന്നിൽ നാണം കെട്ട് സിദ്ധാർത്ഥ്, സംഭവിച്ചതിനെ കുറിച്ച് പറഞ്ഞ് വേദിക, പാവമാണെന്ന് പ്രേക്ഷകർ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നാട്ട് പോവുകയാണ്. ദിവസനേനെ നിരവധി ട്വിസ്റ്റുകളാണ് കുടുംബവിളക്കിൽ സംഭവിക്കുന്നത്. 2020 ആണ് സീരിയൽ ഏഷ്യനെറ്റിൽ ആരംഭിക്കുന്നത്. തുടക്കം സമത്ത് സീരിയൽ അൽപം പിന്നീട്ടോട്ട് പോയിരുന്നുവെങ്കിലും പിന്നീട് റേറ്റിംഗിൽ മുൻനിരയൽ തന്നെ ഇടം പിടിക്കുകയായിരുന്നു. സുമിത്ര എന്ന സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്.

  Sidharth Menon

  ഹിമാചല്‍ ട്രിപ്പ് ചിത്രങ്ങളുമായി സാനിയ, വൈറല്‍ ഫോട്ടോസ് കാണാം

  ദൈവം നൽകിയ ആ വലിയ അനുഗ്രഹത്തിന് നന്ദി പറഞ്ഞ് മല്ലിക സുകുമാരൻ, ആശംസകളുമായി ആരാധകർ

  നടി മീര വാസുദേവാണ് സുമിത്രയായി എത്തുന്നത്. താരത്തിന്റെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയാണിത്. സിനമ താരം ശരണ്യ ആനന്ദ് സീരിയലിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നെഗറ്റീവ് കഥാപാത്രമാണിത്. സുമിത്രയെ പോലെ ശരണ്യ അവതരിപ്പിക്കുന്ന വേദികയ്ക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വളരെ മകച്ച രീതിയിലാണ് നടി കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. നടി അമേയ ആയിരുന്നു നേരത്തെ വേദികയെ അവതരിപ്പിച്ചിരുന്നത്. ഇതിന് ശേഷമാണ് ശരണ്യ ഈ കഥാപാത്രത്തിലേയ്ക്ക് എത്തുന്നത്. തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷ പ്രതികരണം ലഭിച്ചിരുന്നു.

  നാഗാർജുനയുടെ പിറന്നാളിന് സാമന്ത എത്തിയില്ല, കാരണം.. നാഗചൈതന്യയുമായി നടി പിരിയുന്നോ?

  ബംഗാളി സീരിയൽ ശ്രീമോയീയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. തമിഴ്, തെലുങ്ക്. കന്നഡ, മറാത്തി, ഹിന്ദി ഭാഷകളിലും സീരിയൽ റീമേക്ക് ചെയ്യുന്നുണ്ട്. മലയാളത്തിലേത് പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മറ്റുളള ഭാഷകളിലും പരമ്പരകൾക്ക് ലഭിക്കുന്നത്. മീര വാസുദേവ്, കൃഷ്ണ കുമാർ മേനോൻ, ആനന്ദ് നാരായൺ, അമൃത നായർ, ആതിര മാധവ്, നൂപൻ ജോണി, ശരണ്യ ആനന്ദ്, എഫ്. ജെ. തരകൻ-, ദേവി മേനോൻ, ഡോ ഷാജു എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 ആണ് സംപ്രേക്ഷണം ചെയ്യുന്നത്.

  സുമിത്ര എന്ന പാവം വീട്ടമ്മയുടെ അതിജീവനത്തിന്റേയും ഉന്നമനത്തിന്റേയും കഥയാണ് കുടുംബവിളക്ക്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സുമിത്ര സ്വന്തം കാലിൽ നിന്ന് ജീവിതം കൈപ്പിടിയിൽ ഒതുക്കുകയാണ്. സീരിയലിന്റെ തുടക്കത്തിൽ ടിപ്പിക്കൽ കണ്ണീർ പരമ്പരയുടെ സ്റ്റൈലിലായിരുന്നു സീരിയൽ സഞ്ചരിച്ചിരുന്നത്. ഇത് എല്ലാത്തരം പ്രേക്ഷകരേയും പ്രീതിപ്പെടുത്താൻ സീരിയൽ അണിയറപ്രവർത്തകർകർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ സുമിത്ര ബോൾഡ് ആയതോടെ സീരിയലും മാറുകയായിരുന്നു. ഇപ്പോൾ നിരവധി ആരാധകരാണ് സീരിയലിനുള്ളത്. സുമിത്രയുടെ വിവാഹമോചനത്തിന് ശേഷമാണ് സീരിയലിന്റെ കഥ മാറുന്നത്.

  വേദികയുടെ ചതിക്കുഴിയിൽ കുടുങ്ങിയാണ് സിദ്ധാർത്ഥ് സുമിത്രയെ ഉപേക്ഷിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഉടൻ തന്നെ വേദികയെ വിവാഹം കഴിക്കുകയായിരുന്നു. വേദിക- സിദ്ധാർത്ഥ് വിവാഹത്തിന് ശേഷമാണ് സീരിയൽ സംഭവബഹുലമാവുന്നത്. വീട് ലോകമായി കണ്ട് ജീവിച്ച സുമിത്രയ്ക്ക് വലിയ ഷോക്കായിരുന്നു സിദ്ധാർത്ഥുമായുളള വിവാഹമോചനം. എന്നാൽ ബന്ധം വേർപിരിഞ്ഞതിന് ശേഷം മറ്റൊരു സുമിത്രയെ ആയിരുന്നു എല്ലാവരും കണ്ടത്. സ്വന്തം കാലിൽ നിന്ന് വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ജീവിതത്തിൽ ചുവടുകൾ വയ്ക്കുമ്പോൾ അതുപോലെ തന്നെ ശത്രുക്കളുടെ എണ്ണവും വർധിക്കുകയായിരുന്നു. എന്നാൽ വീഴ്ചയിൽന നിന്നുളള പാഠം ഉൾക്കൊണ്ട് തന്നെ തോൽപിച്ചവരോട് വിട്ടുവീഴ്ചയില്ലാതെ സുമിത്ര പോരാടുകയായിരുന്നു.

  സുമിത്രയുടെ വിജയവും വേദികയുടെ തോൽവിയുമാണ് പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത്. വേദിക പോലീസിന്റെ പിടിയിലായത് ആഘോഷമാക്കുകയാണ് സുമിത്ര ഫാൻസ്. അവിചാരിതമായിട്ടായിരുന്നു സുമിത്രയും സിദ്ധാർത്ഥിും പോലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ അവിടെ വെച്ച് വേദികയെ കാണുകയായിരുന്നു. ആകെ ചമ്മിയ അവസ്ഥയിലായിരുന്നു ഇന്നലെ എപ്പിസോഡ് അവസാനിച്ചത്. ഇന്നത്തെ എപ്പിസോഡിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വേദികയെ പോലീസ് പിടിച്ച വിവരം സിദ്ധു അറിഞ്ഞിരിക്കുകയാണ് . പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സുമിത്ര കണ്ട വിവരം സിദ്ധാർത്ഥ് അറിയുന്നത്. വേദികയുടെ കയ്യിലിരുപ്പ് കൊണ്ട് . എല്ലാവർക്കും മുന്നിൽ നാണംകെട്ട് തലതാഴ്ത്തി നിൽക്കുകയാണ് സിദ്ധാർത്ഥ്. ഇന്നത്തെ എപ്പിസോഡ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

  സുമിത്ര ഫാൻസ് വേദിക പോലീസ് സ്റ്റേഷനിലായതിന്റെ സന്തോഷത്തിലാണ്. ഇന്നലെ മുതൽ വേദികയെ കാണുമ്പോൾ ചിരിയാണ് വരുന്നതെന്നണ് ആരാധകർ പറയുന്നത്."വേദിക വീണ്ടും സുമിത്രയുടെ മുമ്പിൽ തോറ്റ് പോകുവാണല്ലോ,തോൽക്കുംതോറും വേദികയുടെ പ്രതികാരം കൂടുന്നു, എന്തായാലും സുമിത്ര ആ പോലീസ് സ്റ്റേഷനിൽ വന്നത് നന്നായി ,സുമിത്രയുടെയും,സിദ്ധാർഥ്വിന്റെയും പുതിയ നീക്കങ്ങൾ അറിയാൻ ഫോളോ ചെയ്ത വേദികക്ക് ഇത് തന്നെ വേണം,വേദിക വീണ്ടും വീണ്ടും സുമിത്രയുടെ മുമ്പിൽ താഴുന്നു, കാറ്റ് അടിച്ചാൽ കറന്റ് പോകും.. കറന്റ് അടിച്ചാൽ കാറ്റ് പോകും "എന്ന് പറയുന്നതുപോലെയാണ് വേദികയുടെ ഇപ്പോളത്തെ അവസ്ഥ,എന്നാലും വല്ലാത്തൊരു നാണംകെടൽ ആയിപോയി അത് വേദികയെ കണ്ടിട്ട് ചിരി അടക്കാൻ പറ്റുന്നില്ല... എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്..

  Actor Indrans thanks to everyone for home movie success-Video

  സുമിത്ര കുറച്ച് കൂടി ബോൾഡായി എന്നും പ്രേക്ഷകർ പറയുന്നത്. സുമിത്രയിപ്പോൾ പഴയപോലെയല്ല, അൽപ്പമൊക്കെ തന്റേടം വന്നിട്ടുണ്ട്...!! ഇതുപോലെ സ്ട്രോങ്ങ്‌ ആയി തന്നെ മുന്നോട്ട് പോകട്ടെ,വേദികയ്ക്ക് ഇപ്പോൾ കണ്ടകശനി ആണെന്ന് തോന്നുന്നു എന്നും പ്രേക്ഷകർ പറയുന്നു. വേദിക പ്രേക്ഷകരുടെ കരട് ആണെങ്കിലും ശരണ്യയോട് പ്രേക്ഷകർക്ക് വലി സ്നേഹമാണ്. വേദികയെ വെറുക്കാൻ പറ്റുന്നില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. പാവം വേദിക. പ്രോഗ്രാം കണ്ടതിനു ശേഷം വേദികയെ ഇഷ്ടം ആയി. വെറുക്കാൻ പറ്റുന്നില്ല, വേദിക ചേച്ചി പാവമാണെന്നും പറയുന്നുണ്ട്.

  Read more about: serial
  English summary
  Asainet Seraial Kudumbavilakku Latest Episode Sidharth Menon Visit Vedhika At Police Staion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X