twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനഃപൂർവം തോൽപ്പിക്കരുതെന്ന് സൂരജിനോട് ആരാധകർ, തോൽക്കുമ്പോഴുണ്ടാകുന്ന ശക്തിയെ കുറിച്ച് താരം

    |

    പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് സൺ. സീരിയലിൽ വരുന്നതിന് മുൻപ് തന്നെ നടന് കൈനിറയെ ആരാധകരുണ്ടായിരുന്നു. മോട്ടിവേഷൻ വീഡിയോയുമായി സമൂഹമാധ്യമങ്ങളിൽ തിളങ്ങി നിൽക്കുമ്പോഴാണ് പരമ്പരയിൽ ദേവ എന്ന കഥാപാത്രവുമായി നടൻ എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ സൂരജ് കുടുംബപ്രേക്ഷകരുടേയും പ്രിയങ്കരനായി മാറുകയായിരുന്നു, യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് സൂരജ് സൺ.

    ബാത്ത് റൂമിൽ നടി സംയുക്ത മേനോന്റെ ഫോട്ടോഷൂട്ട്, ചിത്രം കാണൂ

    പാടാത്ത പൈങ്കിളിയിൽ ദേവയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ പരമ്പരയിൽ നിന്ന് പിൻമാറുന്നത്. ആരോഗ്യപ്രശ്യനങ്ങളെ തുടർന്നാണ് സീരിയൽ വിടേണ്ടി വന്നതെന്നാണ് സൂരജും പാടാത്ത പൈങ്കിളിയുടെ അധികൃതരും പ്രേക്ഷകരെ അറിയിച്ചത്. എന്നാൽ ഇത് വിശ്വസിക്കാൻ പ്രേക്ഷകർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. സൂരജിന് പകരം പുതിയ ദേവയെത്തിയിട്ടുണ്ട്. കാസർഗോഡ് സ്വദേശിയായ ലക്ജിത്ത് സൈനിയാണ് ഇപ്പോൾ ഈ കഥാപാത്രം അവതരിപ്പിക്കുന്നത്. പുതിയ ദേവ എത്തിയിട്ടും സൂരജിനെ മടക്കി കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ നിരന്തരം രംഗത്ത് എത്തുന്നുണ്ട്

    അഭിനയത്തിൽ സജീവമല്ല

    പാടാത്ത പൈങ്കിളിക്ക് ശേഷം സൂരജ് മറ്റൊരു പരമ്പരയിൽ എത്തിയിട്ടില്ല. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മോട്ടിവേഷൻ വീഡിയോകളും തന്റെ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് നടൻ എത്താറുണ്ട്. ഇവയെല്ലാം വൈറലുമാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സൂരജിന്റെ പുതിയ വീഡിയോയാണ്. തോൽവി മനുഷ്യന് വിജയിക്കാൻ ഊർജം തരുമെന്നാണ് താരം പറയുന്നത്. നടൻ വാക്കുകൾ ഇങ്ങനെ...

    പുതിയ വീഡിയോ

    അനുഭവം ഗുരു എന്നാണ് വീഡിയോയിൽ താരം പറയുന്നത്. ''ജീവിതത്തിൽ തോൽക്കുമെന്ന ഭയം നമ്മളെ പിടികൂടുമ്പോഴാണ് നമ്മൾ തോറ്റു പോകുന്നത്. ആ ഭയം നമുക്ക് വേണ്ടെന്നാണ് നടൻ പറയുന്നത്. ലക്ഷ്യത്തിലുള്ള ഊർജ്ജവും ആവേശവും ആത്മവിശ്വാസവും നമുക്ക് ഉണ്ടെങ്കിൽ തുടക്കത്തിൽ ഒരു തോൽവി നല്ലതാണ്. ആ തോൽവി നമുക്ക് ആസ്വാദിക്കാൻ പറ്റും. നമ്മൾ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ തോറ്റതും തോറ്റ് പോകനുള്ള സാഹചര്യവും ഓർക്കുമ്പോൾ നമുക്ക് കിട്ടുന്ന സുഖവും എനർജിയുമുണ്ട്. അത് അനുഭവിക്കണമെങ്കിൽ ഒരു തോൽവിയിൽ നിന്ന് നമ്മൾ തുടങ്ങണം. ഉറപ്പാണ് അനുഭവം ഗുരു'' എന്നാണു എന്നാണ് നടൻ വീഡിയോയിൽ പറയുന്നത്.

    അനുഭവം ഗുരു

    സൂരജിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്റെ ഇതുപോലെയുള്ള വീഡിയോകൾ അപ്ലോഡ് ആവുന്ന സമയം പലരുടേയും ജീവിതത്തിൽ ഈ വീഡിയോ ആവശ്യമായി വരുമ്പോഴാണ്.. അനുഭവം ഗുരു എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിമിഷ നേരം കൊണ്ട് നടന്റെ പുതിയ വീഡിയോ വൈറലാവുകയായിരുന്നു. മികച്ച കമന്റുകളാണ്ലഭിക്കുന്നത്. തോൽവി വിജയത്തിന്റെ ചവിട്ടു പടി എന്നല്ലേ.... ഇനി ഒരു ഒന്ന് ഒന്നര വരവ് വരൂ... അത് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

    മനഃപൂർവം തോൽപ്പിക്കരുത്

    കൂടാതെ സൂരജിനോട് മടങ്ങി വരാനും പ്രേക്ഷകർ അഭ്യർഥിച്ചിട്ടുണ്ട്. ആരും ആദ്യം തന്നെ വിജയിച്ചല്ല മുന്നോട്ട് വന്നിരിക്കുന്നത്. ഒരു കുഞ്ഞു നടക്കാൻ പഠിക്കുമ്പോഴും ഒന്ന് വീണ് അവിടെന്ന് എഴുനേറ് പിന്നീടാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ തോറ്റുപോയി എന്ന തോന്നൽ ഒഴുവാക്കം അത് വിജയത്തിന് മുന്നോടിയാണ്. ഒരിക്കൽ അനുഭവം ഉണ്ടായാൽ അതു നമ്മളെ പിന്നീട് ഉള്ള തോൽവികളിൽ നിന്നും വിജയത്തിലേക്കുള്ള വഴിയെ എളുപ്പം കാണിച്ചു തരും. അതുപോലെ ഏട്ടന്റ വിജയത്തിലേക്ക കൂടെ നിന്നു കരുത്തു പകരാൻ ഞങ്ങളുണ്ട്, തോറ്റു പോകുമോ എന്ന ഭയമില്ല, പക്ഷെ ഞങ്ങളെ മനഃപൂർവം തോൽപ്പിക്കരുത് എന്നിങ്ങനെയുള്ള മികച്ച കമന്റുകളാണ് ലഭിക്കുന്നത്.

    Recommended Video

    Prithviraj Sukumaran Talks about his latest movie Cold Case | FilmiBeat Malayalam

    വീഡിയോ; സൂരജ് ഇൻസ്റ്റഗ്രാം പോസ്റ്റ്

    Read more about: serial
    English summary
    Asianet Serial Padatha Painkili Fame Sooraj Sun Shares His experience Of Success ,New Video Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X