കാവ്യയുമായുള്ള ജീവിതം തുടങ്ങാൻ ദിവസങ്ങൾ മാത്രം, വിവാഹ വിശേഷം പങ്കുവെച്ച് പൗർണ്ണമിതിങ്കൾ താരം വിഷ്ണു

പൗർണ്ണമിതിങ്കൾ എന്ന പരമ്പരയിലൂടെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിഷ്ണു നായർ. സ്വന്തം പേരിനെക്കാളും പ്രേം എന്ന പേരിലൂടെയാണ് നടനെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് . വളരെ ചെറിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ ഇടയിൽ താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ സൂര്യ ടിവി സംപ്രേക്ഷണ ചെയ്യുന്ന മനസ്സിനക്കരെയിലാണ് നടൻ അഭിനയിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് വിഷ്ണു. സീരിയൽ വിശേഷങ്ങളും ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ പ്രേക്ഷകരുടെ ഇടയിൽ വൈറലുമാണ്. മികച്ച ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിത തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് വിഷ്ണു. വിവാഹത്തെ കുറിച്ചാണ് നടൻ തന്റെ ആരാധകരോട് പറയുന്നത്. സോവ് ദ് ഡേറ്റ് പങ്കുവെച്ച് കെണ്ട് ജീവിത്തിലെ പുതിയ ഘട്ടത്തെ കുറിച്ച് നടൻ പറയുന്നത്.

വിവാഹം

ആഗസ്റ്റ് 18 നാണ് വിഷ്ണുവിന്റേയും കാവ്യയുടേയും വിവാഹം. സേവ് ദ് ഡേറ്റ് ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടാണ് ഈ സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്. വളരെ രഹസ്യമായിട്ടായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇതിൽ പരാതി അറിയിച്ച് പ്രേക്ഷകർ എത്തിയിരുന്നു. എന്നാൽ വിവാഹം എല്ലാവരേയും അറിയിച്ചിരിക്കുകയാണ് വിഷ്ണു. നടന് ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും വിവാഹം നടക്കുക.

ആശംസയുമായി ആരാധകർ

ബിഗ് ബോസ് സീസൺ 3 താരം അനൂപ് കൃഷ്ണൻ, നടൻ ഗിരീഷ് നമ്പ്യാർ, ഗൗരി കൃഷ്ണ, തുടങ്ങിയവർ നടന് ആശംസയുമായി രംഗത്ത് എത്തിയിട്ടുണ്ട്. കൂടാതെ ആരാധകരും വിഷ്ണുവിനും കാവ്യയ്ക്കും ആശംസ അറിയിച്ചിട്ടുണ്ട്. സുഹൃത്തുക്കൾക്കും ആരാധകർക്കും വിഷ്ണു നന്ദിയും അറിയിച്ചിട്ടുണ്ട്. പൗർണ്ണമിത്തിങ്കൾ പരമ്പര അവസാനിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ പ്രേമും പൗർണ്ണമിയും ചർച്ച വിഷയമാണ്. ഇവരുടെ ഫാൻസ് ഗ്രൂപ്പുകളും സജീവമാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഇവർ. ഒരു കാലത്ത് താരങ്ങളെ ചുറ്റിപ്പറ്റി ഗോസിപ്പുകൾ സജീവമായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിക്കുമ്പോഴായിരുന്നു വിഷ്ണുവിന്റെ വിവാഹ നിശ്ചയം കഴിയുന്നത്. ഗൗരിയാണ് പൗർണ്ണമിയായി എത്തിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

പ്രണയ വിവാഹമല്ല

പ്രണയ വിവാഹമല്ല ഇവരുടേത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. നേരത്തെ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു.'പ്രേമ വിവാഹം ഒന്നും അല്ല. പ്രൊപ്പോസൽ ആയിട്ടാണ് വന്നത്. ശേഷം വീട്ടുകാർ തന്നെ മുൻകൈ എടുത്താണ് വിവാഹം നടത്തുന്നത്. എന്നാൽ ഞങ്ങൾ ഒരേ നാട്ടുകാരും കോളേജിൽ തന്റെ ജൂനിയറുമായിരുന്നു കാവ്യയെന്നും വിവാഹ വിശേഷം പങ്കുവെച്ച് കൊണ്ട് നടൻ പറഞ്ഞിരുന്നു,
'എന്റെ ജീവിതത്തിൽ ഞാൻ മുൻ‌തൂക്കം നൽകുന്നത് അമ്മയ്ക്കാണ്. ഈ ബന്ധത്തിൽ അമ്മ ഹാപ്പിയാണ് ഒപ്പം ഞാനും.. ഞാൻ എന്റെ അമ്മയെ നോക്കും പോലെ തന്നെ കാവ്യയും വീട്ടുകാരും അമ്മയെ സ്നേഹിക്കും, നോക്കും എന്നാണ് എന്റെ വിശ്വാസം,' വിഷ്ണു അന്ന് പറഞ്ഞിരുന്നു.

Recommended Video

ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി
പുതിയ പരമ്പര

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഭാഗ്യജാതകത്തിലെ അനന്തൻ എന്ന കഥാപാത്രത്തിലൂടെയാണ് വിഷ്ണു ആദ്യം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പൗർണ്ണമിതിങ്കളിലൂടെയാണ് കൂടുതൽ ആരാധകരെ നേടുന്നത്. ഇപ്പോൾ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന മനസ്സിനക്കരെ എന്ന പരമ്പരയിലാണ് നടൻ അഭിനയിക്കുന്നത്. പൗർണ്ണമിതിങ്കളിലെ പോലെ ഭാഗ്യജാതകത്തിലേയും കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more about: serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X