തനിക്ക് മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ല, ശിവേട്ടനെ കുറിച്ച് സാന്ത്വനത്തിലെ അഞ്ജലി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. സീരിയൽ ആരംഭിച്ച് വളരെ ചെറിയ സമയം കൊണ്ട് തന്നെ സ്വാന്തനം പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണിത്. ദേവിയും ബാലനും ശിവനും അഞ്ജലിയും ഹരിയും അപ്പുവുമെല്ലാം ഇന്ന് മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളാണ്.
അമല പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു
സാന്ത്വനത്തിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ് ശിവനും അഞ്ജലിയും. കലിപ്പനും കാന്തരിയുമെന്നാണ് സോഷ്യൽ മീഡിയയിൽ താരങ്ങളെ അറിയപ്പെടുന്നത്. സജിനും ഗോപികയുമാണ് അഞ്ജലിയും ശിവനുമായി എത്തുന്നത്. അഞ്ജലിയുടേയും ശിവന്റേയും പിണക്കവും ഇണക്കവും ഇന്ന് മലയാളി പ്രേക്ഷകരുടേത് കൂടിയാണ്. ഇപ്പോഴിത സ്വാന്തനത്തിലെ വിശേഷം പങ്കുവെച്ച് ഗോപിക രംഗത്തെത്തുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകി അഭിമുഖത്തിലാണ് കലിപ്പന്റേയും കാന്താരിയുടേയും ഓൺ സ്ക്രീൻ വിശേഷം പങ്കുവെച്ചത്.

ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നാണ് ഗോപിക പറയുന്നത്. ഇതൊരു വലിയ അംഗീകാരമാണെന്നും നടി പറയുന്നു. കൂടാതെ മറ്റൊരു വലിയ അത്ഭുതം എന്ന് പറയുന്നത്, ആണുങ്ങളാണ് ഞങ്ങളുടെ സീരിയൽ ഏറ്റവുമധികം കാണുന്നത്. ആണുങ്ങൾ ഒരിക്കലും സീരിയൽ കാണില്ല അവർക്കത് ഇഷ്ടമല്ല എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ, സാന്ത്വനത്തിന്റെ കാര്യം മറ്റൊന്നാണ്. പുറത്തൊക്കെ പോകുമ്പോൾ ആണുങ്ങളാണ് ഏറ്റവും ആദ്യം തിരിച്ചറിയുന്നത്. കൂടാതെ ഞങ്ങളുടെ വിഡിയോകൾ എഡിറ്റ് ചെയ്ത് അയച്ചു തരുന്നതിൽ അധികവും പുരുഷന്മാരാണെന്നും ഗോപിക പറയുന്നു.

ശിവൻ-അഞ്ജലി ജോഡിയെ പ്രേക്ഷകർ സ്വീകരിക്കുമോ എന്നുള്ള കാര്യത്തിൽ ആദ്യം പേടിയുണ്ടായിരുന്നു. സീരിയലിലെ ഒരുപാട് പ്രതീക്ഷയുള്ള ജോഡിയായിരുന്നു ശിവനും അഞ്ജലിയും. അതുകൊണ്ട് തന്നെ ആ പ്രതീക്ഷക്കൊത്ത് എത്താൻ പറ്റുമോ എന്ന കാര്യത്തിൽ വല്ലാത്ത പേടിയുണ്ടായിരുന്നു. കല്യാണത്തിന് മുൻപ് ശിവനും അഞ്ജലിയും ഒരുമുച്ചുള്ള നാലോ അഞ്ചോ സീനുകളെ ഉണ്ടായിരുന്നുള്ളൂ. അതെല്ലാം വഴക്കുമായിരുന്നു.എന്തായാലും, ഇപ്പോൾ സന്തോഷമായി," താരം പറഞ്ഞു.

റൊമാൻസ് കണ്ട് ബോറടിച്ചിരുന്ന പ്രേക്ഷകരുടെ ഇടയിലേയ്ക്കാണ് തല്ലുംവഴക്കുമായി ശിവനും അഞ്ജലിയും എത്തുന്നത്. അവരുടെ പ്രണയം ഒട്ടും ഫിലിമി അല്ല, വളരെ റിയലിസ്റ്റിക് ആണ്. കൂടാതെ സജിൻ വളരെ നല്ലൊരു അഭിനേതാവാണ്, അദ്ദേഹത്തിന് പകരം ശിവനായി എനിക്ക് മറ്റാരെയും സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും ഗോപിക അഭിമുഖത്തിൽ പറയുന്നു. ഇതുവരെ കണ്ടു വന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി സഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റേയും ചെറിയ സ്വരച്ചേർച്ചകളുടേയും കഥയാണ് സാന്ത്വനത്തിൽ പറയുന്നത്.
Recommended Video

പരമ്പരയിലേത് പോലെ ഒരു കുടുംബത്തെ പോലെയാണ് എല്ലാവരും. ഇപ്പോൾ ഒരുപാട് ചേട്ടന്മാരുടെ കുഞ്ഞനിയത്തിയാണ് ഞാൻ. ആദ്യം ചിപ്പി ചേച്ചിയോട് ഇടപഴകുമ്പോൾ ഒരു പേടി ഉണ്ടായിരുന്നു, ഇത്രയും സീനിയർ ആര്‍ടിസ്റ്റ് ആണല്ലോ, എന്നാൽ ആ ഒരു അകലം ചേച്ചി തന്നെയാണ് ഇല്ലാതെ ആക്കിയത്. എന്റെ യഥാത്ഥ മാതാപിതാക്കളെക്കാൾ ശ്രദ്ധയാണ് എന്റെ ഓൺസ്ക്രീൻ അച്ഛനമ്മമാർക്ക്. അഞ്ജലിയുടെ കല്യാണം സീൻ ചെയ്തപ്പോൾ അച്ഛനായി അഭിനയിക്കുന്ന യതികുമാർ പറഞ്ഞത്, 'എനിക്ക് പെണ്മക്കളില്ല, മോൾടെ കൈ പിടിച്ചുകൊടുക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായല്ലോ'. ഞാൻ അദ്ദേഹത്തെ ഡാഡി കൂൾ എന്നാണ് വിളിക്കുന്നതെന്നും അഞ്ജലി പറഞ്ഞി


Click it and Unblock the Notifications