'അപ്പച്ചി ട്രാക്ക് മാറിയതിൽ സന്തോഷം'; ആ​രാധകരുടെ ആ​ഗ്രഹം മനസിലാക്കിയ സാന്ത്വനം ടീമിനെ അഭിനന്ദിച്ച് കമന്റുകൾ!

കുടുംബബന്ധങ്ങളുടെ സങ്കീർണതകൾ മനോഹരമായ നിറക്കൂട്ടുകളോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. കൂട്ടുകുടുംബത്തിന്റെ നന്മയും പ്രശ്‌നങ്ങളുമെല്ലാം പരമ്പര തുറന്ന് കാണിക്കുന്നു. എവിടേയും കാണുന്നതുപോലെയുള്ള രസകരമായ നിമിഷങ്ങളും ചെറിയ പ്രശ്നങ്ങളുമെല്ലാം സാന്ത്വനം വീട്ടിലും ഉണ്ട്. സീരിയൽ കാഴ്ചക്കാരുടെ ഉള്ളിലും തങ്ങളും സാന്ത്വനം വീട്ടിലെ അം​ഗങ്ങളാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പരമ്പര ഒരുക്കിയിരിക്കുന്നത്. സഹോദരങ്ങളും അവരുടെ ഭാര്യമാരും അമ്മയുമെല്ലാം അടങ്ങിയ കൂട്ടുകുടുംബമായ സാന്ത്വനം ഇതിനോടകം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറി കഴി‍ഞ്ഞു.

ബാലൻ, ഹരി, ശിവൻ, കണ്ണൻ എന്നീ സഹോദരങ്ങളിൽ മൂന്ന് പേർ വിവാഹിതരാണ്. ഹരി വിവാഹം കഴിച്ചത് നാട്ടുപ്രമാണിയായ തമ്പിയുടെ മകളായ അപർണയെയാണ്. അപർണ്ണയും കുടുംബക്കാരും ചേർന്ന് നടത്തുന്ന കോലാഹലങ്ങാണ് ഇപ്പോൾ പരമ്പരയിലെ മുഖ്യവിഷയം. വിവാഹം കഴിഞ്ഞ് ചെറിയ വീട്ടിൽ കഴിയുന്ന മകളെയോർത്ത് തമ്പിക്ക് ആശങ്കകളാണ്. ഒരു അച്ഛന്റെ വേദനകളെ പ്രേക്ഷകർക്ക് മനസിലാകുന്നുണ്ടെങ്കിലും ഒരച്ഛന്റെ ആശങ്കകൾ മറികടക്കാനായി തമ്പി ചെയ്യുന്നത് സാന്ത്വനത്തിലെ മറ്റ് അം​ഗങ്ങളെ വിഷമിപ്പിക്കുന്ന തരത്തിലുള്ളതാണ്. മകളേയും മരുമകനേയും വീട്ടിലേക്ക് കൊണ്ടുപോകാനായി തമ്പി പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഹരി അതിന് സമ്മതിക്കുന്നില്ല.

തമ്പിയുടെ കുതന്ത്രങ്ങൾ

തന്റെ സാന്ത്വനം വീട്ടുകാരെ മറന്നുള്ള ഒരു ജീവിതം വേണ്ട എന്നാണ് ഹരി പറയുന്നത്. അതുകൊണ്ടുതന്നെ മകളെ വീട്ടിലേക്ക് കൊണ്ടുവരാനായി ഏറ്റവും മോശമായ പലതും തമ്പി കാണിക്കുന്നുണ്ട്. സാന്ത്വനം വീട്ടിലുള്ളവരെ പൊലീസ് കേസിൽ പെടുത്തുക, മറ്റ് ആളുകളെ ഉപയോഗിച്ച് അപമാനിക്കുക തുടങ്ങിയ മോശം കാര്യങ്ങളെല്ലാം തമ്പി കാണിക്കുന്നുണ്ട്. ഇവയൊന്നും ഫലിക്കാതെ വന്നതോടെ പതിനെട്ടാമത്തെ അടവായി തമ്പി ചെയ്തത് തന്റെ പെങ്ങൾ ലക്ഷ്മിയെ കളത്തിൽ ഇറക്കുക എന്നതായിരുന്നു. അപ്പുവിനെ ശുശ്രൂഷിക്കാൻ എന്ന വ്യാജേനയാണ് ലക്ഷ്മിയെ തമ്പി സാന്ത്വനത്തിൽ‍ കൊണ്ടുവിട്ടത്. സാന്ത്വനത്തിലെ എല്ലാവരിൽ നിന്നും അപ്പുവിനേയും ഹരിയേയും പിരിച്ചെടുക്കുകയായിരുന്നു യഥാർഥ ലക്ഷ്യം. തമ്പി ഏൽപ്പിച്ച കർത്തവ്യം വളരെ മനോഹരമായി ലക്ഷ്മി സാന്ത്വനത്തിൽ നടപ്പിലാക്കുകയും ചെയ്തു.

ലച്ചു അപ്പച്ചിയും സാന്ത്വനവും

തുടക്കത്തിൽ ലച്ചു അപ്പച്ചിയുടെ ഉദ്ദേശം അപ്പുവിന് മനസിലായിരുന്നില്ല. എന്നാൽ ഇപ്പോൾ അപ്പു കാര്യങ്ങൾ മനസിലാക്കുകയും അതിന് അനുസരിച്ച് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. വീട്ടിലേക്ക് പുതിയ ഇലക്ട്രോണിക്ക് സാധനങ്ങളും, നിത്യോപയോഗ സാധനങ്ങളും വാങ്ങി സാന്ത്വനത്തിലുള്ളവരെ കൊച്ചാക്കാനുള്ള ശ്രമം ലച്ചു നടത്തിയപ്പോൾ അപ്പുവും ഒപ്പം നിന്നിരുന്നു. കൂടാതെ ഹരിയുടെ സഹോദരൻ കണ്ണനെ ലച്ചു അപ്പച്ചി പരിഹസിച്ചപ്പോഴും സത്യാവസ്ഥ തിരക്കാൻ അപ്പു വന്നിരുന്നില്ല. ലച്ചു അപ്പച്ചി എന്ന കഥാപാത്രം സാന്ത്വനത്തിന്റെ ഭാ​ഗമായത് യഥാർഥത്തിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കലും ഒരു കുടുംബത്തിലും നടക്കാത്ത കാര്യങ്ങളാണ് ലച്ചു അപ്പച്ചി സാന്ത്വനത്തിന്റെ ഭാ​ഗമായതോടെ സീരിയലിൽ കാണിച്ചുകൊണ്ടിരുന്നത് എന്നാണ് സാന്ത്വനം ആരാധകർ പരാതിപ്പെട്ടത്. സീരിയലിന്റെ നിലവാരം ഇടിഞ്ഞു എന്ന തരത്തിലടക്കം വിമർശനങ്ങൾ ഉയർന്നതോടെ ലച്ചു അപ്പച്ചി ട്രാക്ക് എടുത്ത് കളഞ്ഞ് പഴയ സാന്ത്വനം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. അത് സൂചിപ്പിക്കുന്ന പുതിയ പ്രമോയും പുറത്തിറക്കിയിട്ടുണ്ട്.

പഴയ സാന്ത്വനം തിരികെ വരുന്നു

പഴയ പരസ്പര സ്നേഹവും ശിവാഞ്ജലി സീനുകളുമെല്ലാം ഇനി മുതൽ സാന്ത്വനത്തിൽ കാണാൻ‍ കഴിയുമെന്നാണ് പുതിയ പ്രമോ സൂചിപ്പിക്കുന്നത്. പുതിയ പ്രമോ കണ്ട് ആരാധകരും ആവേശത്തിലാണ്. 'അപ്പച്ചി ട്രാക് കഴിഞ്ഞതിൽ സന്തോഷം. കുറേ നാളായി മിസ് ചെയ്ത സാന്ത്വനം തിരിച്ചുകിട്ടി. സന്തോഷകരമായ എപ്പിസോഡുകൾ തിരിച്ചെത്തി. ഒടുവിൽ അപ്പച്ചി ബൈ ബൈ പറഞ്ഞു. ആരാധകരുടെ ആഗ്രഹപ്രകാരം സാന്ത്വനത്തിൽ നിന്ന് പോയി...' തുടങ്ങിയ കമന്റുകളാണ് പുതിയ പ്രമോയ്ക്ക് ലഭിക്കുന്നത്.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X