പൈസ കൊടുത്താണ് പ്രൈസ് നേടിയെന്ന് പറയുന്നത് ക്രൂരതയാണ്! സ്റ്റാര്‍ സിംഗറിലെ വിജയത്തെ കുറിച്ച് സോഷ്യല്‍ മീഡിയ

ജനപ്രീതി നേടിയ സംഗീത റിയാലിറ്റി ഷോയാണ് സ്റ്റാര്‍ സിംഗര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഷോയുടെ ഗ്രാന്‍ഡ്ഫിനാലെ ആയിരുന്നു കഴിഞ്ഞദിവസം. പ്രേക്ഷകര്‍ ആകാംഷയോടെ ഉറ്റുനോക്കിയ ഫൈനലില്‍ അരവിന്ദ് ആണ് വിജയിച്ചത്. എറണാകുളം സ്വദേശിയായ അരവിന്ദാണ് ഫൈനലില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ചത്.

സാധാരണ റിയാലിറ്റി ഷോകളിലെ പോലെ ചില വിമര്‍ശനങ്ങളും അതിലുപരി അഭിനന്ദനങ്ങള്‍ കൊണ്ടാണ് അരവിന്ദിന്റെ വിജയം ആരാധകര്‍ ആഘോഷിക്കുന്നത്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍നടക്കുന്ന ചില അഭിപ്രായങ്ങള്‍ പുതിയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്.

star-singer

'ആദ്യ റൗണ്ടില്‍ പുറത്തായവര്‍ തൊട്ട് ഇന്നലെ പട്ടം നേടിയ അരവിന്ദ് വരെയുള്ള എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുന്ന ആ വേദി നിങ്ങളുടെ സംഗീത വഴികള്‍ക്ക് കൂട്ടാവും എന്നുള്ളത് അന്ന് അഞ്ചാം റൗണ്ടില്‍ പുറത്തായ ഈ എളിയ സ്റ്റാര്‍ സിംഗര്‍കാരന്റെ ഉറപ്പ്...' എന്ന് പറഞ്ഞ് സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ഥിയായിരുന്ന രഞ്ജിന്‍ ആര്‍ രംഗത്ത് വന്നിരുന്നു.

ഇതിന് താഴെ നിരവധി കമന്റുമായിട്ടാണ് ആരാധകര്‍ എത്തിയത്. ഈ ഗ്രൂപ്പിലെ മികച്ച ഗായകന്‍ അരവിന്ദ് തന്നെയാണ്. ഫൈനലിലെ പ്രകടനം വെച്ചല്ല ടോട്ടല്‍ സീസണില്‍ അങ്ങനെ തന്നെ ആയിരുന്നു. ചിലര്‍ ചില ദിവസങ്ങളില്‍ നന്നായി പാടും. പക്ഷേ ഷോ യുടെ തുടക്കം മുതല്‍ക്ക് മികച്ച ഗായകന്‍ അരവിന്ദ് തന്നെ ആയിരുന്നുവെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അതല്ല മറ്റ് ചിലര്‍ കൂടി വിജയിക്കാന്‍ യോഗ്യരായിരുന്നു എന്നും അഭിപ്രായം വരുന്നുണ്ട്.

ആദ്യമായിട്ടാണ് ഒരു റിയാലിറ്റി ഷോ മുഴുവനായി ഇരുന്ന് കാണുന്നത്. അതിന് കാരണം ഈ കാണുന്ന 3 പേരുടെ അസാധ്യമായ പെര്‍ഫോമന്‍സ് കൊണ്ട് മാത്രമാണ്. പക്ഷെ അവസാനം 3 പേരും തോറ്റു പോയി എന്ന് പറയുമ്പോള്‍ അത് എന്ത് അടിസ്ഥാനത്തില്‍ ആയിരുന്നു എന്ന് മാത്രം യാതൊരു പിടിത്തവും ഇല്ല. എന്തായാലും പാട്ടുകള്‍ കേട്ട് ആസ്വദിച്ച എന്നെപോലെ ഉള്ളവരുടെ മനസ്സില്‍ നിങ്ങളാണ് വിന്നര്‍... ശ്രീരാഗ്, ബല്‍റാം, ദിഷ....

ശ്രീരാഗിന്റെ ഇന്നലെ പെര്‍ഫോമന്‍സ് കുളമായി പോയി. ബല്‍റാമും വിചാരിച്ചത് പോലെ പ്രകടനം കാഴ്ച വെച്ചില്ല. ഹരിമുരളീരവം, അതുപോലെ ദേവസഭാതലം രണ്ടും പിച്ച് ഇഷ്യൂ, വെള്ളി, സംഗതി പോകല്‍ ഒക്കെ സംഭവിച്ചു. ദിശ അസാധ്യ പെര്‍ഫോമന്‍സ് ആയിരുന്നു. എങ്കിലും അരവിന്ദ് തന്നെ ആണ് ബഹുമുഖപ്രതിഭ. അതാണ് വിന്നര്‍ ആയത്. ഫൈനലില്‍ എത്തിയ എല്ലാവരെയും ഒരേപോലെ ഇഷ്ടമാണ്.

star-singer

പക്ഷേ അരവിന്ദ് പൈസ കൊടുത്താണ് പ്രൈസ് നേടിയത് എന്നൊക്കെ പറയുന്നത് അതിക്രമമാണ്. നിങ്ങള്‍ക്ക് ജഡ്ജസിന്റെ തീരുമാനത്തോട് യോജിക്കാം വിയോജിക്കാം, പക്ഷേ അത് മറ്റൊരാളുടെ പ്രകടനത്തെ വിലകുറച്ച് കണ്ടുകൊണ്ടാകരുത്. അനുശ്രീയും ശ്രീരാഗും പാടിയ പാടാം വനമാലി അവസാനം രണ്ടും കുളമാക്കി. നന്ദ പാടിയ ആരോമളിലും പ്രശ്‌നങ്ങള്‍ വന്നു. സ്‌കോര്‍ വന്നിരിക്കുന്നതും ആ നിരക്കില്‍ തന്നെയാണ്. ദിശ&അരവിന്ദ് ഇവരില്‍ ആര്‍ക്ക് എന്നത് മാത്രം ആണ് തര്‍ക്ക വിഷയം.

അവസാനം വോട്ടിങ്ങ് നടത്തിയത് ശരിയായില്ലെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. 'ശ്രീരാഗ് ഇന്നലെ മൊത്തം മോശം ആയിട്ടാണ് പാടിയതെന്ന് എനിക്ക് തോന്നി. ഗോകുല്‍ അതിലും നന്നായി പാടിയിരുന്നു. ദിശ ആയിരുന്നു ഇന്നലെ അരവിന്ദിന്റെ പാട്ടിനെക്കാളും നന്നായി പാടിയത്. വോട്ടിംഗ് മോശം ആണ്. മാര്‍ക്ക് അടിസ്ഥാനത്തില്‍ ഇത്രേം നാളും എല്ലാരും പാടി മാര്‍ക്ക് മേടിച്ച് ഇരുന്നിട്ട് ഒറ്റ നിമിഷം കൊണ്ട് വോട്ടിംഗ് ഇട്ടത് ശരിയായില്ല. വോട്ടിംഗ് വേണ്ട മാര്‍ക്ക് അടിസ്ഥാനത്തില്‍ കൂടാതെ ഫിനാലെ പെര്‍ഫോമന്‍സ് വെച്ചും മതി സ്റ്റാര്‍ സിങ്ങറിന്റെ വിജയം.

എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. എല്ലാവരുടെയും മാര്‍ക്കും പെര്‍ഫോമന്‍സ് നോക്കിയാല്‍ പോരെ? പിന്നെ എന്തിനാണ് ചിത്ര ചേച്ചി അടക്കമുള്ളവരെ അവിടെ കൊണ്ട് ഇരുത്തിയത്. കമന്റ് പോലും ഇല്ല. ചുമ്മാ കുറെ ജഡ്ജസ് അവിടെ ഇരുപ്പുണ്ടായിരുന്നു. ജനങ്ങള്‍ കണ്ടു പിടിക്കാന്‍ ആയിരുന്നേല്‍ തുടക്കം തൊട്ട് വോട്ടിംഗ് കൊടുത്താല്‍ പോരായിരുന്നോ. അരവിന്ദ് നല്ല പാട്ടുകാരന്‍ ആയത് കൊണ്ട് ഒന്നും പറയാന്‍ ഇല്ല. പക്ഷെ ഇന്നലെ വെച്ച് നോക്കുമ്പോള്‍ നന്ദ, ദിശ ഒക്കെ നന്നായിരുന്നു...' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

More from Filmibeat

Read more about: star singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X