വൈകാതെ കുഞ്ഞതിഥി എത്തുന്ന സന്തോഷത്തില്‍ നടന്‍ കൗശിക്കും ഭാര്യയും; ബേബി ഷവര്‍ ചിത്രങ്ങളുമായി താരം
ലോക്ഡൗണ്‍ കാലം പലരും കുടുംബത്തോടൊപ്പം സന്തുഷ്ടരായി കഴിയുകയായിരുന്നു. ഇടയ്ക്ക് ഗര്‍ഭിണിയാണെന്ന് അറിയിച്ച് ബോളിവുഡില്‍ നിന്നടക്കം നിരവധി നടിമാരാണ് വന്നത്. ഇപ്പോഴിതാ ടെലിവിഷന്‍ താരം കൗഷിക് ബാബുവും തന്റെ കുടുംബത്തിലെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ്. തന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും കുഞ്ഞതിഥി വൈകാതെ എത്തുമെന്നും താരം അറിയിച്ചു.
ഭാര്യയുടെ വളൈക്കാപ്പ് ചടങ്ങുകള്‍ നടത്തിയതിന് ശേഷമുള്ള ഫോട്ടോസ് കൗശിക് തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ഇതോടെ താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് പ്രിയപ്പെട്ടവരും എത്തി. 2019 ലാണ് കൗശികും ചെന്നൈ സ്വദേശിനിയായ രത്‌ന ഭവ്യയും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷമുള്ള ഫോട്ടോസ് പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

വിവാഹശേഷം ഭാര്യയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോസുമെല്ലാം കൗശിക് പങ്കുവെക്കാറുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്വാമി അയ്യപ്പനിലൂടെയാണ് കൗശിക് ബാബു മലയാളക്കരയില്‍ ശ്രദ്ധേയനാവുന്നത്. പരമ്പരയില്‍ സ്വാമി അയ്യപ്പന്റെ വേഷം അവതരിപ്പിച്ച് കൈയ്യടി വാങ്ങിയ താരം സമാനമായ കഥാപാത്രങ്ങളാണ് പില്‍ക്കാലത്തും ചെയ്തിരുന്നത്.
പ്രായം ഒന്നിനും തടസമല്ലെന്ന് തെളിയിച്ച് മലൈക അറോറ, ഹോട്ട് ലുക്കിലുള്ള നടിയുടെ ഫോട്ടോസ് കാണാം
മലയാളത്തില്‍ അയ്യപ്പനായതിന് ശേഷം തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമൊക്കെയായി പുരാണ കഥാപാത്രങ്ങളില്‍ കൗശിക് തിളങ്ങി നിന്നു. സീരിയലുകളില്‍ മാത്രമല്ല വെള്ളിത്തിരയിലും ശ്രദ്ധേയ സാന്നിധ്യമാണ്. വൈറ്റ് ബോയ്സ് എന്ന സിനിമയില്‍ നായകനായിട്ടെത്തിയ താരം ബികോം ബിരുദധാരിയും നൃത്തത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.


Click it and Unblock the Notifications











