കണ്ണീരും വഴക്കും മാത്രമല്ല സാന്ത്വനം കുടുംബത്തിലുള്ളത്, ചെറിയ പണികളുമുണ്ട്, ട്രോള്‍ വീഡിയോ വൈറലാകുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യനെറ്റ് സംപേക്ഷണം ചെയ്യുന്ന സാന്ത്വനം. സിനിമ- സീരിയൽ താരം ചിപ്പിയും രാജീവ് പരമേശ്വറും പ്രധാന വേഷത്തിലെത്തുന്ന സീരിയലിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ഒരു സാധാരണ കുടുംബകഥ പറയുന്ന ഒരു ഫീൽ ഗുഡ് പരമ്പരയാണ് സാന്ത്വനം. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ വാനമ്പാടി അവസാനിച്ചതിന് തൊട്ട് പിന്നാലെയാണ് ഏഷ്യനെറ്റിൽ സാന്ത്വനം ആരംക്കുന്നത്. സെപ്റ്റംബർ 21 ന് തുടങ്ങിയ പരമ്പയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മൂന്ന് സഹോദരന്മാരുടേയും ഏട്ടത്തിയുടേയും ജീവിത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.

Santhwanam

സമാധനത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിലേയ്ക്ക് രണ്ട് സഹോദരന്മാരുടെ ഭാര്യമാർ എത്തുന്നതോട് കൂടിയാണ് കഥ മാറുന്നത്. പരമ്പരയിലെ ശ്രീദേവി എന്ന പ്രധാന കഥാപാത്രത്തെയാണ് ചിപ്പി അവതരിപ്പിക്കുന്നത്. ശ്രീദേവിയുടെ ഭാർത്താവ് ബാലകൃഷ്ണനായിട്ടാണ് രജീവ് എത്തുന്നത്. ഹരികൃഷ്ണൻ, ശിവരാമകൃഷ്ണൻ, കണ്ണൻ എന്നിവരാണ് ബാലന്റെ സഹോദരന്മാർ. അപ്രതീക്ഷിതമായി ശിവന്റെ ഭാര്യയായി അഞ്ജലിയും ഹരിയുടെ ഭാര്യയായി അപർണ്ണയും എത്തുന്നതോടെയാണ് പരമ്പര സംഭവബഹുലമാകുന്നത്.

സാന്ത്വനം പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ് അഞ്ജലിയും-ശിവനും. ശത്രുക്കളായ ഇവർ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കേണ്ടി വരുന്നു. വിവാഹ ശേഷവും പാമ്പും കീരിയുമായി ഇരുവരും തുടരുകയാണ്. ഇവരുടെ രസകരമായ വഴക്കിലും പരസ്പരംസ്നേഹമുണ്ടെന്നാണ് ആരാധകർ പറയുന്നത്. വളരെ വേഗം അഞ്ജലിയും ശിവനും ഒന്നാകുമെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാന്ത്വനം സീരിയലുമായി ബന്ധപ്പെട്ട രസകരമായ ട്രോള്‍ വീഡിയോയാണ്.

വെറൈറ്റി കുടുംബകഥയുടെ വെറൈറ്റി ട്രോള്‍ എന്നാണ് ആരാധകര്‍ പറഞ്ഞത്. ഇത്രയും മികച്ചൊരു വീഡിയോ ഇതിന് മുന്‍പ് കണ്ടിട്ടില്ല, ചിരിച്ച് ചിരിച്ച് ഒരുവഴിക്കായെന്നും പ്രേക്ഷകർ പറയുന്നു. ഇവര്‍ ശരിക്കും കഥാപാത്രങ്ങളായി ജീവിക്കുകയാണെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. ഇടയ്ക്ക് ഇത്തരത്തിലുള്ള വെറൈറ്റി വീഡിയോ വേണമെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. സാന്ത്വനത്തിലെ ലൊക്കേഷൻ വീഡിയോയും ചിത്രങ്ങളും താരങ്ങളും അണിയറ പ്രവർത്തകരും പങ്കുവെയ്ക്കാറുണ്ട്. താരങ്ങളുടെ രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.

വീഡിയോ കാണാം

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X