ഇതെന്ത് പറ്റി, ഒരു മുന്നറിയിപ്പില്ലാതെയെന്ന് ആരാധകർ, ബിഗ് ബോസ് വീഡിയോ വീണ്ടും വൈറലാകുന്നു...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. 2018 ൽ ആരംഭിച്ച ഷോ, മൂന്നാം സീസൺ ആയതോടെ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയായിരിക്കുകയാണ്. തുടകത്തിൽ സമ്മിശ്ര പ്രതികരണമായിരുന്നു ഷോയ്ക്ക് ലഭിച്ചിരുന്നത്. നല്ല കമന്റുകളെക്കാളും വിമർശനങ്ങളായിരുന്നു ഉയർന്നിരുന്നത്. ആദ്യകാലത്ത് ഷോയുടെ പ്രമേയത്തേയും ടാസ്ക്കുകളേയും ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ അതിപ്പോൾ മാറിയിരിക്കുകയാണ്. അകത്തുള്ള മത്സരാർഥികളെക്കാൾ മികച്ച ഗെയിം പ്ലാനുകളാണ് പുറത്ത് നടക്കുന്നത്.

bigg boss

മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച മലയാളം ബിഗ് ബോസ് ഷോയായിരുന്നു സീസൺ3. ഫെബ്രുവരി14 ന് ആരംഭിച്ച ഷോ ഫിനാലെയിലേയ്ക്ക് അടുക്കുമ്പോഴാണ്നിർത്തി വയ്ക്കുന്നത്. 95 ദിവസമാണ് ഷോ നിർത്തി വയ്ക്കുന്നത്. മത്സരം അവസാനിപ്പിച്ചെങ്കിലും ഫിനാലെ നടത്താൻ തയ്യാറെടുക്കുകയാണ് അണിയറ പ്രവർത്തകർ. വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഇക്കുറി വിജയിയെ കണ്ടെത്തുക.

 ബിഗ് ബോസ് സീസൺ 3

വോട്ടിങ്ങ് അവസാനിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഫിനാലെയെ കുറിച്ചുള്ള വിവരങ്ങൾ ബിഗ് ബോസ് അധികൃതർ പുറത്ത് വിട്ടിട്ടില്ല. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ബിഗ് ബോസ് സീസൺ 3 യിൽ ഫിനാലെ ഉണ്ടായിരിക്കുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കൂടാതെ ഫിനാലെ പിന്നെ നടത്താമെന്നും വിജയിയെ ആദ്യം പ്രഖ്യാപിക്കാനും പ്രേക്ഷകർ പറയുന്നുണ്ട്. എന്നാൽ ബിഗ് ബോസ് ചാനൽ അധികൃതരുടെ ഭാഗത്ത് നിന്ന് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന അറിയിപ്പൊന്നും വന്നിട്ടില്ല.

വീഡിയോ  പങ്കുവെച്ച്  ചാനൽ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് സീസൺ 3 യുടെ പഴയ വീഡിയോയാണ്. വീക്കിലി ടാസ്ക്ക് ആയിരുന്ന സർവ്വകലാശാലയിലെ ഒരു ക്ലിപ്പാണ് ചാനൽ അധികൃതർ പങ്കുവെച്ചിരിക്കുന്നത്. ബിഗ്ഗ്‌ബോസ് സർവ്വകലാശാല ഓർക്കുന്നോ ? താരങ്ങൾ പൊളിച്ചു അടുക്കിയ നിമിഷങ്ങൾ... എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ വീണ്ടും ബിഗ് ബോസ് ചർച്ച സോഷ്യൽ മീഡിയയിൽ കനക്കുകയാണ്. മത്സരാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച ഒരു ടാസ്ക്ക് ആയിരുന്നു സർവകലാശാല. മികച്ച അഭിപ്രായമായിരുന്നു മത്സരാർഥികൾക്ക് ലഭിച്ചത്. മണിക്കുട്ടനും നോബിയുടേയും പ്രകടനങ്ങൾ വലിയ ചർച്ചയായിരുന്നു, ഇന്നും താരങ്ങളുടെ ഈ കഥപാത്രങ്ങളെ പ്രേക്ഷകർ ഓർമിക്കുന്നുണ്ട്.

പുതിയ ചർച്ച

ഈ ടാസ്ക്ക് കാണുമ്പോൾ ആദ്യം ഓർമ വരുന്നത് മണിക്കുട്ടനെയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. പെട്ടെന്ന് നോട്ടിഫിക്കേഷൻ വന്നപ്പോൾ ആ ബിഗ് ബോസ് കാലം ഓർമ്മ വന്നു...ഉം.. അതൊരു കാലമെന്നും ആരാധകർ പറയുന്നുണ്ട്. എംകെ ഡിംപൽ അൺസീൻ കോമ്പോ ഇടുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ടാസ്ക്കിനെ കുറിച്ചുള്ള ചർച്ച നടക്കുമ്പോഴും ഫിനാലെയെ കുറിച്ചുള്ള ചോദ്യങ്ങൾ പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട്. ഇത് ഓർമയുണ്ടായിരുന്നോ ??വളരെ സന്തോഷം,ഇതിന്റെ ഫിനാലെ ഒന്ന് വേഗം നടത്തുമോ, ഞങ്ങൾ ചെയ്ത വോട്ടൊക്കെ വെറുതേ ആയോ ബിഗ് ബോസേ എന്നുളള കമന്റുകളും ഇടം പിടിക്കുന്നുണ്ട്. ഫിനാലെയുടെ പ്രെമോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ഓർമിപ്പിക്കുന്നുണ്ട്. ഈ വീഡിയോ വീണ്ടുമൊരു ബിഗ് ബോസ് ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale
ഫെബ്രുവരി 14 ന്

ഫെബ്രുവരി 14 ന് പതിനാല് പേരുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഇക്കുറി ഷോയിൽ എത്തിയിരുന്നു. വളരെ പെട്ടെന്ന തന്നെ സീസൺ 3 താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായി മാറുകയായിരുന്നു. താരമൂല്യം നോക്കാതെ മികച്ച രീതിയിൽ ഗെയിം കളിക്കുന്ന മത്സരാർഥികളെ പിന്തുണക്കുകയായിരുന്നു അവസാനം 8 പേരാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. ഇതിൽ മണിക്കുട്ടന്റെ പേരാണ് വിജയിയുടെ സ്ഥാനത്തേയ്ക്ക് ഉയർന്ന് കേൾക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X