മികച്ച നടന്‍ ടൊവിനോ തോമസ്, മികച്ച നടി മഞ്ജു വാര്യര്‍! പുരസ്‌കാര നിശ ഉടന്‍ ടെലിവിഷനില്‍
വീണ്ടുമൊരു പുരസ്‌കാരനിശയ്ക്ക് മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ സാക്ഷിയാവുന്നു. ഇന്ത്യന്‍ സിനിമയിലെ യുവതാരങ്ങള്‍ അണിനിരക്കുന്ന ഏഷ്യാവിഷന്‍ ഫിലിം അവാര്‍ഡ് നിശയാണ് ടെലിവിഷന്‍ സംപ്രേക്ഷണത്തിന് ഒരുങ്ങുന്നത്. ദിവസങ്ങളായി മലയാള സിനിമാ പ്രേമികളടക്കം അവാര്‍ഡ് ഷോ കാണാന്‍ കാത്തിരിക്കുകയായിരുന്നു.

ഒക്ടോബര്‍ ആറാം തീയ്യതി ഞായാറഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഏഷ്യാനെറ്റിലാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. മലയാളത്തില്‍ നിന്നും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ടൊവിനോ തോമസ് ആണ്. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് മഞ്ജു വാര്യരാണ്. ഇരുവരും പുരസ്‌കാരം ഏറ്റ് വാങ്ങിയിരുന്നു.
മലയാളത്തിന് പുറമേ ഹിന്ദി, തമിഴ് ഭാഷ ചലച്ചിത്രങ്ങളിലെ പ്രകടനത്തിന് രണ്‍വീര്‍ സിംഗ്, ആയുഷ്മാന്‍ ഖുറാന, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ധനുഷ്, തൃഷ, ഐശ്വര്യ ലക്ഷ്മി, മാളവിക മോഹനന്‍, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും പുരസ്‌കാരങ്ങള്‍ ഏറ്റ് വാങ്ങി. ടെലിവിഷന്‍ പ്രേക്ഷകരെ ആവേശത്തിലാക്കാന്‍ പ്രമുഖ താരങ്ങളുടെ നൃത്ത, സംഗീത, ഹാസ്യ പരിപാടികളും ഉണ്ടാവും.


Click it and Unblock the Notifications











