മകളെ കണ്‍നിറയെ കണ്ടു! അസ്ലയ്‌ക്കൊപ്പം തായ്‌ലന്‍ഡിലേക്ക്! ഡിവോഴ്‌സായെന്ന് വിമര്‍ശിച്ചവര്‍ കാണേണ്ട നിമിഷങ്ങള്‍

കാത്തിരിപ്പിനൊടുവിലായി അംജു നാട്ടിലേക്ക് എത്തിയിരിക്കുകയാണ്. ഗര്‍ഭകാലത്ത് ഇടയ്ക്ക് നാട്ടിലേക്ക് വന്നിരുന്നുവെങ്കിലും പിന്നീട് വരാന്‍ പറ്റിയിരുന്നില്ല. പ്രസവത്തിന് കൂടെയുണ്ടാവണമെന്ന് ആഗ്രഹിച്ചെങ്കിലും അതും നടന്നില്ല. പ്രസവ ശേഷം മകളെ കാണാനായി ദിവസമെണ്ണി കാത്തിരിക്കുകയായിരുന്നു. പുതിയ ജോലിയിലേക്ക് മാറിയതോടെ വിസ വരാന്‍ വൈകിയിരുന്നു. അതോടെയായിരുന്നു യാത്രയും വൈകിയത്. അംജുക്കയെ കാണാനായി ഞാനും മോളും അക്ഷമയോടെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ കുറച്ച് തടസങ്ങളുണ്ട്, അത് മാറിയാല്‍ അദ്ദേഹം എത്തുമെന്ന് അസ്ല വ്യക്തമാക്കിയിരുന്നു. വ്‌ളോഗിലൊന്നും അംജുവിനെ കാണുന്നില്ല. അംജുക്കയെക്കുറിച്ച് ഒന്നും പറയുന്നുമില്ല, ഇതോടെയായിരുന്നു ഡിവോഴ്‌സായോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നത്.

പോസ്റ്റ്പാര്‍ട്ടം സമയത്ത് ഡിവോഴ്‌സിനെക്കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളായിരുന്നു അസ്ല നേരിട്ടത്. മകള്‍ ജനിച്ചതോടെ അവന്‍ ഇട്ടിട്ട് പോയെന്ന കമന്റ് വല്ലാതെ വേദനിപ്പിച്ചുവെന്ന് അസ്ല പറഞ്ഞിരുന്നു. ഇത്രയധികം വിശദീകരണം തന്നിട്ടും എന്താണ് ആളുകള്‍ നെഗറ്റീവ് തന്നെ പറയുന്നതെന്നായിരുന്നു അസ്ലയുടെ ചോദ്യം. ഇടയില്‍ വീഡിയോ കോളിലൂടെയായി അസ്ലയും അംജുവും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. വിസ കാലാവധി തീര്‍ന്നതും, പുതിയ ജോലിയേക്ക് മാറിയതുമൊക്കെയായി കുറച്ച് കാര്യങ്ങളുണ്ടായിരുന്നു. അംജുക്കയ്ക്ക് ഇങ്ങോട്ട് വരാനോ, ഞങ്ങള്‍ക്ക് അങ്ങോട്ട് പോവാനോ പറ്റുന്നുണ്ടായിരുന്നില്ല. വിസ വന്നാല്‍ പിറ്റേ ദിവസം തന്നെ ടിക്കറ്റെടുത്ത് നാട്ടിലേക്ക് വരുമെന്ന് ഉറപ്പിച്ചതാണെന്നും അസ്ല പറഞ്ഞിരുന്നു.

Asla Marley about her happiness
Photo Credit: Asla Marley / Instagram

കഴിഞ്ഞ ദിവസമായിരുന്നു അംജു നാട്ടിലേക്ക് എത്തിയത്. അംജുവിന്റെ സഹോദരനും ഭാര്യയും, അസ്ലയും മകളും, ഉമ്മയുമെല്ലാം എയര്‍പോര്‍ട്ടിലേക്ക് പോയിരുന്നു. ഇത്രയുംനാളും കടിച്ചുപിടിച്ച സങ്കടങ്ങളൊക്കെ ഇനി മാറിക്കോളും. പൂക്കള്‍ നല്‍കിയായിരുന്നു അസ്ലയും മകളും, അംജുവിനെ സ്വീകരിച്ചത്. ഇപ്പോഴിതാ കുടുംബസമേതമായി തായ്‌ലന്‍ഡിലേക്ക് പോയിരിക്കുകയാണ് ഇവര്‍. വെക്കേഷന്‍ ആഘോഷം തുടങ്ങിയെന്നായിരുന്നു ഇരുവരും പറഞ്ഞത്. സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഞങ്ങള്‍ കാണാനാഗ്രഹിച്ച കാഴ്ചയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. വിമര്‍ശനങ്ങള്‍ക്കിടയിലും തന്നെ ആശ്വസിപ്പിച്ചുള്ള കമന്റുകള്‍ വരാറുണ്ടെന്ന് നേരത്തെ അസ്ല പറഞ്ഞിരുന്നു.

ഡിവോഴ്‌സായെന്ന് പറഞ്ഞവര്‍ക്ക് ഇതിലും വലിയ മറുപടി കിട്ടാനില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ആ കമന്റുകളൊക്കെ കണ്ടപ്പോള്‍ നല്ല സങ്കടമായിരുന്നു. വ്‌ളോഗിലൂടെ പറഞ്ഞില്ല എന്ന് കരുതി അവര്‍ ബന്ധം പിരിഞ്ഞു എന്നര്‍ത്ഥമില്ല. എല്ലാ വീഡിയോയിലും നേരത്തെ അംജുക്ക എന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ആ പേര് തീരെ കേള്‍ക്കുന്നുണ്ടായിരുന്നില്ല. അതായിരിക്കാം, ആളുകള്‍ തെറ്റിദ്ധരിച്ചത്. എല്ലാം എല്ലാവരെയും കാണിക്കണമെന്നില്ലല്ലോ. ഇനിയെന്തായാലും ഡിവോഴ്‌സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിര്‍ത്തിക്കോളൂയെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. കഥ മെനയുന്നവര്‍ക്ക് ഇനി വിശ്രമിക്കാം.

ഇനിയെങ്കിലും സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കുക. നിങ്ങളുടെ ജീവിതം ഇതുപോലെ പബ്ലിക് ഫ്ലാറ്റ് ഫോമിൽ തുറന്നിട്ടു കൊടുത്തിട്ട് പിന്നെ ആൾക്കാർ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെ പരാതി പറയുന്നത് ശരിയല്ല. ഇവിടെ നിങ്ങളെ സപ്പോർട്ട് ചെയ്യുന്നവരൊക്കെ നിങ്ങളോട് ആത്മാർത്ഥത ഉള്ളവരാണ് എന്നും കരുതരുത്. ദാമ്പത്യ ജീവിതത്തിന്റെ ഓരോ സെക്കന്റ്‌ വെച്ചു യൂ ട്യൂബിൽ പ്രദർശിപ്പിച്ച ഒരാൾ പിന്നീട് ഒറ്റയ്ക്കുള്ള വീഡിയോ മാത്രം ഇടുമ്പോൾ കാണുന്നവർക്ക് ഉണ്ടാകുന്ന സ്വഭാവികമായ സംശയങ്ങളെ അവരൊക്കെ പറഞ്ഞിട്ടുള്ളു. ജീവിതമാണ്. ഇനിയും പ്രശ്നങ്ങൾ വരാം. അതുകൊണ്ട് സ്വകാര്യത വില്പനക്ക് വെക്കാതിരിക്കുക. (ഇത് സ്വകാര്യ ജീവിതം കാഴ്ച്ച വെച്ച് പണമുണ്ടാക്കിയിട്ട് പിന്നെ എന്തെങ്കിലും നെഗറ്റീവ് കമന്റ്‌ വരുമ്പോൾ വിലപിക്കുന്ന എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്. അല്ലെങ്കിൽ പിന്നെ വിമർശനങ്ങളെ അതിന്റെ വഴിക്ക് വിടാൻ കഴിയണം എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X