എന്തൊരു സന്തോഷം! സമാധാനം! ഇനി ആ ചോദ്യം കേള്‍ക്കേണ്ടല്ലോ! അസ്ല ങ്കിട്ട പുത്തന്‍ വിശേഷം
കാത്തിരിപ്പിനൊടുവിലായി പ്രിയപ്പെട്ടവൻ നാട്ടിലെത്തിയ സന്തോഷത്തിലാണ് അസ്ല മാർലി. പ്രസവ സമയത്ത് കൂടെയുണ്ടാവുമെന്ന് അംജു പറഞ്ഞിരുന്നുവെങ്കിലും നാട്ടിലേക്ക് വരാനായിരുന്നില്ല. പുതിയ ജോലിയിലേക്ക് മാറിയതോടെയായിരുന്നു കാര്യങ്ങളെല്ലാം മാറിമറിഞ്ഞത്. മകളെ കാണാനും അദ്ദേഹം എത്തുന്നത് ഇപ്പോഴാണ്. എപ്പോഴും വ്‌ളോഗുകളില്‍ അംജുവിനെക്കുറിച്ച് വാചാലയാവുന്ന ആള്‍ ഇപ്പോള്‍ ആ പേര് പോലും പറയുന്നേയില്ലല്ലോ. നിങ്ങള്‍ പിരിഞ്ഞോ, കുഞ്ഞ് വന്നതോടെ വിവാഹമോചനം എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍.
പ്രസവാനന്തര വിഷാദത്തിലായിരുന്ന സമയമായിരുന്നു. പ്രത്യേകിച്ച് എടുത്ത് പറയാനും മാത്രമുള്ള കാര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. അതാണ് അംജുക്കയെക്കുറിച്ച് ഒന്നും പറയാതെയിരുന്നത്. അത് ഇത്ര വലിയ വിഷയമായി മാറുമെന്ന് കരുതിയതല്ല. ഇടയിൽ അംജുവിനെ വീഡിയോ കോളിൽ വിളിച്ചും അസ്ല ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അംജു നാട്ടിലെത്തിയ സന്തോഷം പങ്കിട്ടുള്ള പോസ്റ്റ് നേരത്തെ വൈറലായിരുന്നു.
ഇപ്പോഴിതാ അംജു വന്നതിന് ശേഷമുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ്. അംജുക്ക നേരെ എന്റെ വീട്ടിലേക്ക് വന്നതാണ്.

ഇപ്പോള്‍ ഞങ്ങളെല്ലാം ഒന്നിച്ച് അംജുക്കയുടെ വീട്ടിലേക്ക് പോവുകയാണ്. മോളിങ്ങനെ, ഇതാരാണ് എന്ന കണ്‍ഫ്യൂഷനില്‍ അംജുക്കയെ തന്നെ നോക്കിനില്‍ക്കുകയായിരുന്നു. പുള്ളി എടുക്കുമ്പോള്‍ അടങ്ങി ഇരിക്കുന്നുണ്ട്. വീഡിയോ കോളിലൂടെയായി ആ ശബ്ദം അവള്‍ക്ക് ഫെമിലിയറാണ്. വന്നപ്പോള്‍ തൊട്ട് അംജുക്ക അവളെ കൈയ്യില്‍ നിന്നും താഴെ വെച്ചിട്ടില്ല. ചിരിയൊന്നുമില്ലെങ്കിലും അവള്‍ വഴക്കുണ്ടാക്കുന്നില്ല. ക്യാമറ കാണുമ്പോള്‍ അപ്പോള്‍ തന്നെ പോസ് ചെയ്ത് തുടങ്ങും. അങ്ങനെ അംജുക്കയുടെ കൂടെയായി ഞാനും മോളും വീട്ടിലെത്തി.
എല്ലാരും കൂടെയായപ്പോള്‍ ഭയങ്കര ചിരിയും കളിയുമായിരുന്നു. ഈ നിമിഷങ്ങള്‍ ഞങ്ങളൊരിക്കലും മറക്കില്ല. മോളെ സന്തോഷിപ്പിക്കാനായി എല്ലാവരും ആടിപ്പാടുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ വ്‌ളോഗ് എടുക്കുന്ന കാര്യം തന്നെ മറന്നുപോയിരുന്നു. അംജു വന്നതിന് പിന്നാലെയായി ബാലിയിലേക്കും, മലേഷ്യയിലേക്കുമൊക്കെ പോയിരുന്നു. ട്രിപ്പില്‍ ഞങ്ങള്‍ വീഡിയോ ഒന്നും എടുക്കുന്നില്ലെന്നും അസ്ല പറഞ്ഞിരുന്നു.
അവള്‍ ഡാഡിയെ നിരീക്ഷിക്കുകയാണ്. അവര്‍ തമ്മിലുള്ള ബോണ്ട് കാണാന്‍ തന്നെ രസമുണ്ട്. അംജുക്കയുടെ പേരന്‍സ് എത്ര കൂളാണ്, മക്കളെ നന്നായി സപ്പോര്‍ട്ട് ചെയ്യുന്നവരാണ്. അഫ്‌സുവിന്റേത് ഇന്റര്‍കാസ്റ്റ് മാര്യേജായിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അസ്ലയുടെ മറുപടി. വ്‌ളോഗിലൂടെ കാണിച്ചിരുന്നു. അംജു ഇല്ലാത്ത സമയമായതിനാല്‍ അസ്ല വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. അംജുക്ക വന്ന ശേഷം അങ്ങോട്ടേക്ക് പോവാമെന്നായിരുന്നു തീരുമാനിച്ചത്. അംജുക്കയ്ക്കും വീട്ടുകാര്‍ക്കും എന്റെ തീരുമാനത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. എന്നെ മനസിലാക്കി കൂടെ നില്‍ക്കുന്നവരാണ് അവരെല്ലാം എന്നും അസ്ല വ്യക്തമാക്കിയിരുന്നു.
ഭര്‍ത്താവും വീട്ടുകാരുമായുമൊക്കെ പ്രശ്‌നങ്ങളാണ്, അതിനാലാണ് അസ്ല വിവാഹത്തില്‍ പങ്കെടുക്കാതെയിരുന്നത്. സ്വന്തം സഹോദരന്റെ വിവാഹത്തിന് അംജു വരാതെയിരുന്നത് മന:പ്പൂര്‍വ്വമാണ്, തുടങ്ങിയ വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു. കാര്യങ്ങളെന്താണെന്ന് എന്റെ കൂടെയുള്ളവര്‍ക്ക് അറിയാം. എല്ലാവരെയും അത് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. മനസിലാക്കുന്നവര്‍ മനസിലാക്കട്ടെ എന്നായിരുന്നു അസ്ല പറഞ്ഞത്. മകളെക്കുറിച്ച് വരെ മോശം കമന്റുകള്‍ വന്നത് തന്നെ ശരിക്കും തളര്‍ത്തിയ കാര്യമാണെന്നും അസ്ല അന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications











