അംജുക്ക മോളെ കാണാന്‍ വന്നില്ല! സങ്കടമുണ്ട്! ഡിവോഴ്‌സായോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അസ്ല മാര്‍ലി
വ്‌ളോഗിലൂടെയായി ശ്രദ്ധിക്കപ്പെട്ടതാണ് അസ്ല മാര്‍ലി. ഇടയ്ക്ക് ചില ചാനല്‍ പരിപാടികളിലും പങ്കെടുത്തിരുന്നു. അസ്ലയുടെ ഭര്‍ത്താവ് അംജു വ്‌ളോഗിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതനാണ്. അടുത്തിടെയായിരുന്നു ഇവര്‍ക്ക് മകള്‍ ജനിച്ചത്. ആ വിശേഷങ്ങളും അസ്ല വ്‌ളോഗിലൂടെയായി പങ്കുവെച്ചിരുന്നു. വീഡിയോകളിലൊന്നും അംജുവിനെ കാണാത്തതും, അംജുക്ക എന്ന് പറയുന്നത് കേള്‍ക്കുന്നുമില്ല. നിങ്ങള്‍ പിരിഞ്ഞോ എന്നാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്.
അത്രയധികം കമന്റുകളാണ് തനിക്ക് വന്നുകൊണ്ടിരിക്കുന്നതെന്ന് അസ്ല പറയുന്നു. നിങ്ങളുടെ സംശയങ്ങളെല്ലാം മാറ്റിത്തരാം. ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടിയായിരുന്നു പുതിയ വീഡിയോയില്‍. എന്റെ ജീവിതത്തില്‍ എനിക്കൊരിക്കലും ഒരു വ്യക്തിയെ മടുക്കില്ല. സ്‌നേഹം ഒരുപാട് ആഗ്രഹിക്കുന്ന ആളാണ്. എന്നെ സ്‌നേഹിക്കുന്നവരെ നൂറിരട്ടിയായി തിരിച്ച് സ്‌നേഹിക്കുന്ന പ്രകൃതമാണ്.

അംജുക്ക എന്താണ് കുഞ്ഞിനെ കാണാന്‍ വരാത്തത്. അംജു വന്നപ്പോള്‍ അസ്ല ദുബായിലേക്ക് പോയതെന്താണ് എന്നൊക്കെയാണ് ചിലരുടെ സംശയം. കുറേ ചോദ്യങ്ങളൊക്കെ വരുമ്പോള്‍ ഇതിനൊക്കെയെങ്ങനെയാണ് മറുപടി കൊടുക്കുന്നത്. എങ്ങനെയാണ് എല്ലാവരെയും ബോധ്യപ്പെടുത്തുന്നത്. ആകെ ബ്ലാങ്കായാണ് ഞാനിപ്പോള്‍ സംസാരിക്കുന്നത്. എപ്പോഴും കാണുന്നൊരാളെ കണ്ടില്ലെങ്കില്‍ ചോദ്യം ആവാം. പക്ഷേ, നിങ്ങളായിട്ട് കണ്‍ക്ലൂഷനിലെത്തരുത്. യൂട്യൂബേഴ്‌സാണെന്ന് കരുതി എല്ലാം നിങ്ങളെ കാണിക്കാറില്ല. പൊതുവെ എല്ലാ കുടുംബത്തിലും നടക്കുന്ന കാര്യങ്ങളൊക്കെ യൂട്യൂബേഴ്‌സിന്റെ ജീവിതത്തിലും നടക്കും. എന്തെങ്കിലും കാര്യത്തെക്കുറിച്ച് പറയാനുണ്ടെങ്കില്‍ അവര്‍ പറഞ്ഞോളും. നിങ്ങളായിട്ട് എന്തിനാണ് അത് പറയിപ്പിക്കുന്നത്.
ഞാന്‍ നാട്ടില്‍ വന്ന് ഡിവോഴ്‌സ് പേപ്പര്‍ ശരിയാക്കാന്‍ കൊടുത്തിട്ട് തിരിച്ച് വന്നു എന്നായിരുന്നു അംജു അസ്ലയോട് പറഞ്ഞത്. അംജുവിനെ വിളിച്ച് സംസാരിക്കുന്നത് അസ്ല കാണിച്ചിരുന്നു. അംജുക്കയും ഞാനും തമ്മില്‍ ഒരു പ്രശ്‌നങ്ങളുമില്ല ഇതുവരെ. അംജുക്ക നാട്ടില്‍ വന്നു എന്ന് പറഞ്ഞത് ആരാണ്. മോളെ കാണാനായി അത്രയും കാത്തിരിക്കുന്നുണ്ട് അംജുക്ക. ഞാനും കാത്തിരിക്കുകയാണ് ഒന്ന് കാണാനായി. ഞങ്ങളിപ്പോഴും ഫോളോ ചെയ്യുന്നുണ്ട്. എവിടെയങ്കിലും ഞാന്‍ ഇക്കയെക്കുറിച്ച് മോശം പറഞ്ഞോ, പിന്നെന്തിനാണ് ഇല്ലാത്ത കാര്യം നിങ്ങള്‍ പ്രചരിപ്പിക്കുന്നത്. അംജുക്ക മോളെ കാണാന്‍ വന്നിട്ടില്ല. പ്രസവം കഴിഞ്ഞ ശേഷം എന്നെ കാണാന്‍ വന്നിട്ടില്ല. അതാണ് വ്‌ളോഗിലും കാണാത്തത്. എനിക്ക് തന്നെ ഇതില്‍ എത്ര വിഷമം കാണും. അത് ഞങ്ങളുടെ ഇടയിലുള്ള പ്രശ്‌നങ്ങളല്ല.
ജോലി കളഞ്ഞാണെങ്കിലും എന്റെ ഡെലിവറിക്ക് വരണമെന്ന് കരുതിയാണ് അംജുക്ക. യുകെയിലെ നിയമം ഇപ്പോള്‍ മാറി. എന്റെ ഡെലിവറിക്ക് തൊട്ടുമുന്നെയാണ് ജോലി മാറിയത്. സ്‌പോണ്‍സര്‍ഷിപ്പ് കിട്ടാന്‍ വൈകി. വിസ എക്‌സപയറായി. ആ സമയത്ത് ട്രാവല്‍ ചെയ്യാന്‍ പറ്റില്ല. എനിക്ക് അങ്ങോട്ട് പോവാനും പറ്റില്ലാത്ത അവസ്ഥയായിരുന്നു. എനിക്കും അംജുക്കയ്ക്കും ഇതില്‍ നല്ല വിഷമമുണ്ട്. അതില്‍ ഞങ്ങള്‍ കരഞ്ഞിരിക്കണോ. ഡെലിവറി സമയത്ത് ഇക്ക കൂടെ വേണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. സാഹചര്യം കൂടി നമുക്ക് അനുകൂലമായാലല്ലേ വരാന്‍ പറ്റൂ. പേഴ്‌സണലി ഭയങ്കര വിഷമമുള്ള കാര്യമാണ്.
അത് എന്റെ പേഴ്‌സണല്‍ കാര്യങ്ങളാണ്. ഇപ്പോളത്തെ ജീവിതത്തില്‍ സന്തോഷം കണ്ടെത്തി മുന്നേറുകയാണ്. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കുന്നില്ല. മോളുടെ കാര്യങ്ങളൊക്കെ നോക്കി ഹാപ്പിയായാണ് ജീവിക്കുന്നത്. കുറേ കാര്യങ്ങള്‍ അറിയാനുണ്ടായിരിക്കും നിങ്ങള്‍. അത് തികച്ചും പേഴ്‌സണലാണ്. അംജുക്കയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എല്ലാവര്‍ക്കും റിപ്ലേ കൊടുക്കാന്‍ എനിക്ക് പറ്റില്ല. പോസ്റ്റ്പാര്‍ട്ടം ഫേസിലാണ് ഞാനിപ്പോള്‍. സന്തോഷം തന്നില്ലെങ്കിലും വേണ്ട, മനസ് വേദനിപ്പിക്കാതെയിരിക്കാന്‍ നോക്കുക. ഇങ്ങനെയൊരു ചോദ്യം വരാന്‍ കാരണം എന്താണെന്ന് എനിക്കിപ്പോഴും മനസിലാവുന്നില്ലെന്നും അസ്ല പറയുന്നുണ്ടായിരുന്നു.


Click it and Unblock the Notifications
















