സെക്സ് എജ്യുക്കേഷൻ വീഡിയോയൊന്നും ഇപ്പോൾ ചെയ്യുന്നില്ല, അവൾ നന്നായിയെന്ന് തോന്നുന്നു; മറുപടിയുമായി അസ്ല മാർലി

യുട്യൂബർ, വ്ലോഗർ, ഇൻഫ്ലൂവൻസർ എന്നീ ലേബലുകളിൽ സോഷ്യൽ മീഡിയയിൽ സജീവമാണ് അസ്ല മാർലി എന്ന ഹില. വിവാഹശേഷം ഭർത്താവ് അംജുവിനൊപ്പം യുകെയിലേക്ക് പോയിരുന്നെങ്കിലും പിന്നീട് പ്രസവത്തിനായി നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ഏഴ് മാസമായ പെൺകുഞ്ഞിന്റെ അമ്മയായ അസ്ല സെക്സ് എജ്യുക്കേഷൻ വീഡിയോകൾ വഴിയാണ് ശ്രദ്ധ നേടിയത്. കുറച്ച് നാളുകളായി സെക്സ് എജ്യുക്കേഷൻ വീഡിയോകൾ ഹില പോസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോഴിതാ വീണ്ടും റീ സ്റ്റാർട്ട് ചെയ്തിരിക്കുന്നു.

ഉണ്ണിയേട്ടൻ ബിയറിന്റെയാൾ, ഉച്ചയൂണിന് ശേഷം രണ്ടെണ്ണം അടിക്കുന്ന തിലകൻ ചേട്ടൻ, സംവിധായകൻ ദേഷ്യപ്പെട്ടപ്പോൾ!
ഉണ്ണിയേട്ടൻ ബിയറിന്റെയാൾ, ഉച്ചയൂണിന് ശേഷം രണ്ടെണ്ണം അടിക്കുന്ന തിലകൻ ചേട്ടൻ, സംവിധായകൻ ദേഷ്യപ്പെട്ടപ്പോൾ!

ചിലരുടെ കമന്റുകളാണ് സെക്സ് എജ്യുക്കേഷൻ വീഡിയോകൾ വീണ്ടും ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഹില പറയുന്നു. സെക്സ് എജ്യുക്കേഷൻ വീഡിയോകൾ ഞാൻ വീണ്ടും സ്റ്റാർട്ട് ചെയ്യുകയാണ്. എന്നെ അസ്ല മാർലിയാക്കി എടുത്തത് എന്റെ സെക്സ് എഡ്യുക്കേഷൻ കണ്ടന്റ്സാണ്. പിന്നെ എപ്പഴോ വഴി മാറി ഫാമിലി വ്ലോ​ഗ്സിലേക്ക് പോവുകയായിരുന്നു. ഇനി ഫ്ലാമിലി വ്ലോ​ഗ്സ് ഉണ്ടാവില്ലെന്നല്ല.

Asla Marley

പഴയതുപോലെ സെക്സ് എ‌ജ്യുക്കേഷനാകും ഞാൻ പ്രാധാന്യം കൊടുക്കുക എന്നാണ് ഉദ്ദേശിച്ചത്. വിവാഹം, പ്ര​ഗ്നൻസി, ഡെലിവറി എല്ലാം കൊണ്ട് പഴയതുപോലെ എനിക്ക് സമയം കിട്ടിയിരുന്നില്ല. ഒരുപാട് പഠിക്കുകയും റിസേർച്ച് ചെയ്യുകയും എല്ലാം ചെയ്തശേഷമാണ് ഞാൻ സെക്സ് എജ്യുക്കേഷൻ കണ്ടന്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ആരോ പറയുന്നത് ഞാൻ കേട്ടു സെക്സ് എജ്യുക്കേഷൻ വീഡിയോ ഒന്നും അസ്ല ചെയ്യുന്നില്ല. അവൾ നന്നായിയെന്ന്.

അത് കേട്ടപ്പോൾ ഞാൻ കരുതി പഴയതുപോലെ തുടങ്ങാമെന്ന്. എങ്ങനെയാണ് അത് നന്നാവലാവുക?. സെക്സ് എ‌ജ്യുക്കേഷൻ വീഡിയോ ചെയ്തില്ലെങ്കിൽ ‍ഞാൻ മോശമായി എന്നല്ലേ നിങ്ങൾ കരുതേണ്ടത്?. അലസത വന്നുവെന്നല്ലേ കരുതേണ്ടത്?. ഇന്ന് ഞാൻ പ്രസവത്തിന് ശേഷം വരുന്ന ആദ്യത്തെ പീരിഡ്സിനെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.

അവന്‍ വന്നതോടെ എല്ലാം മാറി! പട്ടിയുടെ അമ്മയായി ജീവിച്ചാല്‍ മതിയോ? ജാസ്മിന്റെ മറുപടി വൈറലാവുന്നു
അവന്‍ വന്നതോടെ എല്ലാം മാറി! പട്ടിയുടെ അമ്മയായി ജീവിച്ചാല്‍ മതിയോ? ജാസ്മിന്റെ മറുപടി വൈറലാവുന്നു

പ്രസവശേഷമുള്ള പീരിയഡ്സിനെ കുറിച്ച അധികം ആരും സംസാരിക്കാറില്ല. പക്ഷെ അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. പ്രസവശേഷം ഒറ്റയടിക്ക് ശരീരം റിക്കവറായി പഴയതുപോലെയാവില്ല. ഹീലാകാൻ ഒരുപാട് സമയം വേണം. നെല്ല് കുത്താൻ പോകാനോ ഡാൻസ് കളിക്കാനോ കഴിയില്ല. ഹോർമോൺ മാറിയിട്ടുണ്ടാക്കും. സ്ലീപ് സൈക്കിൾ തെറ്റിയിട്ടുണ്ടാവും. ഇതെല്ലാം പതിയെ റീ ബിൽഡ് ചെയ്ത് എടുക്കണം.

അങ്ങനെ റീ ബിൽഡ് ചെയ്യുന്നതിന് ഇടയിലാകും ഒരു മാനേഴ്സുമില്ലാതെ സർപ്രൈസ് ​ഗസ്റ്റായി പീരിഡ്സ് വരുന്നത്. ഡെലിവറിക്കുശേഷം എപ്പോൾ മുതൽ പീരിഡ്സ് വന്ന് തുടങ്ങുമെന്ന് ആർക്കും പറയാനാവില്ല. ഡോക്ടർമാർക്ക് പോലും. ചിലർക്ക് ഡെലിവറി കഴിഞ്ഞ് 28 ദിവസത്തിനുള്ളിൽ പഴയതുപോലെ സൈക്കിൾ സ്റ്റാർട്ട് ചെയ്യും. ചിലർക്ക് ഒന്നര വർഷം വരെ പീരിഡ്സ് വരില്ല.

Asla Marley

എക്സ്ക്ലൂസീവ് ബ്രെസ്റ്റ് മിൽക്ക് കൊടുക്കുന്ന അമ്മമാർക്ക് 28 ദിവസത്തിനുള്ളിൽ പീരിഡ്സ് വരാതെയും ഇരിക്കില്ല. ചിലർക്ക് വരും. പൊതുവെ പറയാറ് എക്സ്ക്ലൂസീവ് ബ്രെസ്റ്റ് മിൽക്ക് ആറ് മാസം കൊടുക്കുന്ന അമ്മമാർക്ക് പീരിഡ്സ് ഒരു വർഷത്തേക്ക് ഉണ്ടായിരിക്കില്ല എന്നൊക്കെ പറ‍ഞ്ഞ് കേൾക്കാറുമുണ്ട്. എന്റെ ഉമ്മയ്ക്കും ആന്റിമാർക്കും പ്രസവം കഴി‍ഞ്ഞ് 40 കഴിഞ്ഞപ്പോൾ പീരിഡ്സായി. എനിക്ക് രണ്ട് ദിവസം മുമ്പാണ് ആയത്. എന്റെ പ്രസവം കഴിഞ്ഞിട്ട് ഏഴ് മാസം ആകാനായി.

ഓരോരുത്തരുടേയും ശരീരത്തെ ആശ്രയിച്ചാണ് എപ്പോൾ പീരിഡ്സാകും ആവില്ലെന്നത്. പീരിഡ്സ് തിരിച്ച് വന്നാൽ പലർക്കും പലത് പോലെയായിരിക്കും. മൂഡ്സ്വിങ്സ് എക്സ്ട്രീമായിരിക്കാം. ക്രാപ്സ് എക്സ്ട്രീമായിരിക്കാം. ഇമോഷൻസിന്റെ കളിയായിരിക്കും. ചിലർക്ക് ഒരു കുഴപ്പവുമുണ്ടാവില്ല. ഞാൻ വളരെ അധികം ക്ഷീണിതയായിരുന്നു. ആശുപത്രിയിൽ പോയി ഡ്രിപ് ഇടേണ്ടി വന്നു.

ലക്ഷ്വറി ഞങ്ങൾക്കില്ലായിരുന്നു. പക്ഷെ അച്ഛൻ എന്നെ രാജാവിനെ പോലെ നോക്കി; അശ്വിന്റെ ദുഖം മനസിലാകുന്നെന്ന് വാദം
ലക്ഷ്വറി ഞങ്ങൾക്കില്ലായിരുന്നു. പക്ഷെ അച്ഛൻ എന്നെ രാജാവിനെ പോലെ നോക്കി; അശ്വിന്റെ ദുഖം മനസിലാകുന്നെന്ന് വാദം

ഒട്ടും മര്യാദയില്ലാത്ത രീതിയിലായിരിക്കും തിരിച്ച് വരവ്. പീരിഡ്സ് വരാത്തതുകൊണ്ട് ഭർത്താവുമായി ലൈം​ഗീക ബന്ധത്തിൽ ഏർപ്പെട്ടാൽ ​ഗർഭിണിയാവില്ലെന്ന് ധരിക്കരുത്. ആക്സിഡന്റൽ പ്ര​ഗ്നൻസിക്ക് ചാൻസ് കൂടുതലാണ്. രണ്ടാമത് ഒരു പ്ര​ഗ്നൻസി ഉടനെ താൽപര്യമില്ലെങ്കിൽ പ്രൊട്ടക്ഷൻ ഉപയോ​ഗിക്കുക. പീരിഡ്സും പ്ര​ഗ്നൻസിയും തമ്മിൽ ബന്ധമില്ല.

ശരീരത്തിലെ പ്രൊജസ്ട്രോണിന്റേയും ഈസ്ട്രജന്റേയും അളവ് ഡെലവറിക്കുശേഷം പെട്ടന്ന് കുറയും. അതിനാലാണ് പോസ്റ്റ്പാർട്ടം ഇമോഷൻസ് ആഴമേറിയതായി തോന്നുന്നത്. പീരിഡ്സ് ഡിലേയാകാൻ കാരണം പ്രൊലാക്ടിൻ എന്ന ഹോർമോണാണ്. പീരിഡ്സ് ആകാത്തതിൽ ടെൻഷനാവേണ്ടതുമില്ലെന്നും ഹില പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X