ജാസ്മിനുമായി കോൺടാക്ടില്ല, ഇനിയും പ്രശ്നങ്ങളാണെങ്കിൽ...; കിട്ടിയ അനുഭവങ്ങൾ നോക്കിയേ തീരുമാനിക്കൂ: അസ്ല മാർലി

അടുത്ത സുഹൃത്തുക്കളായിരുന്നു ഇൻഫ്ലുവൻസേർസായ ജാസ്മിൻ ജാഫറും അസ്ല മാർലിയും. എന്നാൽ ഒരു ഘട്ടത്തിൽ ഇവർ അകന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ജാസ്മിൻ ബി​ഗ് ബോസിലെത്തിയപ്പോഴും ഈ വിഷയം പുറത്ത് ചർച്ചയായിരുന്നു. ജാസ്മിനുമായുള്ള അകൽച്ചയെക്കുറിച്ച് സംസാരിക്കുകയാണ് അസ്ല മാർലിയിപ്പോൾ. മെയിൻസ്ട്രീം വണിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ജാസ്മിനുമായി ഇപ്പോൾ കോൺടാക്ടില്ലെന്ന് അസ്ല പറയുന്നു. ഇനി ഭാവിയിൽ പിണക്കം മാറുമോ എന്ന ചോദ്യത്തിനും അസ്ല മാർലി മറുപടി നൽകി. സ്കൂളിലും കോളേജിലും പല ബന്ധങ്ങൾ വഴക്കിട്ട് പോയിട്ടുണ്ടാകും. അത് കുറേ വർഷങ്ങൾ കഴിഞ്ഞാൽ പാച്ചപ്പ് ആയിട്ടുമുണ്ട്. ഏത് റിലേഷൻഷിപ്പിലായാലും ആ ബന്ധത്തിൽ നിന്നപ്പോൾ എത്രത്തോളം മുറിവ് കിട്ടിയിട്ടുണ്ട്, എന്താണ് അതിൽ നിന്ന് കിട്ടിയ അനുഭവങ്ങൾ എന്നതിനുസരിച്ചാണ് പിന്നീട് കോൺടാക്ട് ചെയ്യുമോ ഇല്ലയോ എന്നുള്ളത്.

Asla Marley  Jasmine Jaffer

എനിക്ക് നല്ലതെന്ന് തോന്നുന്നതെന്താണോ അതേ ഞാൻ ചെയ്യുള്ളൂ. ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നാൽ ഇനിയും പ്രശ്നങ്ങളാണെങ്കിൽ ഉറപ്പായും ആ കോൺടാക്ട് നിലനിർത്തില്ല. അതല്ല, കുറച്ച് കാലം കഴിഞ്ഞ് കോൺടാക്ട് ചെയ്യണമെന്ന് തോന്നിയാൽ ഉറപ്പായും ഞാൻ കോൺടാക്‌ട് ചെയ്യും. ഒരു ബന്ധം വന്നെന്ന് കരുതി മരണം വരെ ആ ബന്ധം എന്റെ കൂടെയുണ്ടാകുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ല. രക്ത ബന്ധമാണെങ്കിൽ പോലും എനിക്കാ ഉറപ്പ് പറയാൻ പറ്റില്ല.

മനുഷ്യൻമാരാണ് മാറും. ചെറുപ്പം തൊട്ടേ ഞാൻ എന്നെ പഠിപ്പിച്ച കാര്യം മനുഷ്യൻമാർ സീസണുകൾ പോലെയാണ്. അവരുടെ ക്യാരക്ടർ മാറിക്കൊണ്ടിരിക്കും. എന്റെയും ക്യാരക്ടേർസ് മാറിക്കൊണ്ടിരിക്കും. ഞാനൊരാൾക്ക് സ്നേഹം കൊടുക്കുന്നുണ്ടെങ്കിലും ആ ആൾക്കും മാറ്റം വരുമെന്ന് ഞാൻ മനസിൽ തയ്യാറെടുക്കും. എന്താണെങ്കിലും താങ്ങാൻ ഞാൻ തയ്യാറായിരിക്കണം.

Asla Marley  Jasmine Jaffer

എന്നാൽ മാത്രമേ തനിക്ക് ജീവിക്കാൻ പറ്റൂയെന്നും അസ്ല മറിയ വ്യക്തമാക്കി. ബി​ഗ് ബോസിലേക്ക് രണ്ട് സീസണുകളിൽ നിന്ന് കോൾ വന്നിരുന്നു. ഇനി ഞാൻ പോകുമെന്ന് തോന്നുന്നില്ല. ഓരോ സീസൺ കഴിയുമ്പോഴും എനിക്ക് പറ്റിയ ഷോ അല്ലെന്നാണ് തോന്നുന്നതെന്നും അസ്ല വ്യക്തമാക്കി.‌

തന്റെ വിവാഹത്തെക്കുറിച്ചും അസ്ല മാർലി സംസാരിക്കുന്നുണ്ട്. മുൻ പ്രണയബന്ധം ബ്രേക്കപ്പായി രണ്ട് വർഷം കഴിഞ്ഞായിരുന്നു വിവാഹം. ഹീൽ ആകാൻ രണ്ട് വർഷമുണ്ടായിരുന്നു. പ്രോപ്പർ അറേഞ്ച് മാര്യേജായിരുന്നു. മാട്രിമോണിയലിൽ നിന്ന് പാരന്റ്സ് കണ്ടെത്തിയതാണ്. ഞങ്ങൾ നേരിട്ട് കണ്ടിട്ട് പോലുമില്ല. ഞങ്ങൾ തമ്മിൽ വെെബ് സെറ്റാവുന്നുണ്ടോ എന്ന് മാത്രമേ ഞാൻ നോക്കിയിട്ടുള്ളൂയെന്നും അസ്ല മാർലി പറഞ്ഞു.

ഇൻഫ്ലുവൻസറെന്ന നിലയിൽ തങ്ങളുടേതായ സ്ഥാനം ഇന്ന് ജാസ്മിനും അസ്ലയ്ക്കുമുണ്ട്. ഏകദേശം ഒരേ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ കരിയർ വളർത്തിയെടുത്തവരാണ് അസ്ലയും ജാസ്മിനും. ബി​ഗ് ബോസിലേക്ക് പോയതോടെ ജാസ്മിന് ലഭിക്കുന്ന ജനശ്രദ്ധ ഇരട്ടിയായി. കടുത്ത സെെബർ ആക്രമണവും ജാസ്മിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ജാസ്മിൻ-​ഗബ്രി സൗഹൃദമായിരുന്നു വിമർശനത്തിന് കാരണം. സഹമത്സരാർത്ഥികളെല്ലാം എതിർത്തിട്ടും ഇവരുടെ സൗഹൃദം തുടർന്നു. ബി​ഗ് ബോസിൽ നിന്ന് പുറത്ത് വന്ന ശേഷവും ഈ ബന്ധം നിലനിന്നു. ​ഗബ്രിക്കൊപ്പമുള്ള യാത്രകളുടെ വീഡിയോകൾ ജാസ്മിൻ യൂട്യൂബ് ചാനലിൽ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയ വിമർശനങ്ങൾ ജാസ്മിൻ ഇന്ന് കാര്യമാക്കുന്നില്ല. ബി​ഗ് ബാസ് മലയാളം ആറാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X