അവര്‍ക്ക് ഒത്തുപോവാന്‍ പറ്റിയില്ല! പിരിഞ്ഞു! മരിച്ചപ്പോള്‍ അറിയിച്ചില്ല! ഉപ്പയെക്കുറിച്ച് അസ്ല

വ്‌ളോഗിലൂടെയായി പ്രേക്ഷക ശ്രദ്ധ നേടിയതാണ് അസ്ല മാര്‍ലി. വ്യത്യസ്തമായ കണ്ടന്റുകളുമായാണ് അസ്ല എത്താറുള്ളത്. അംജുവും അസ്ലയും വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. അംജു യുകെയില്‍ നിന്നും വന്നതോടെയായിരുന്നു ചര്‍ച്ചകള്‍ അവസാനിച്ചത്. ഞാന്‍ ആഗ്രഹിച്ച് അമ്മയായതാണ്. കല്യാണം കഴിക്കണം, പ്രസവിക്കണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ മോളെയാണ് ഞങ്ങള്‍ക്ക് കൂടുതലിഷ്ടം. മോളുണ്ടായ ശേഷം അംജുക്കയോടുള്ള സമീപനത്തില്‍ മാറ്റമൊന്നും വന്നിട്ടില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഫ്രീ ടൈമുണ്ടായിരുന്നു. കുറേ റെസ്‌പോണ്‍ബിലിറ്റീസ് വന്നാല്‍ ചിലപ്പോള്‍ മാറുമായിരിക്കും. എനിക്ക് അങ്ങനെയൊന്നും വന്നിട്ടില്ല. നേരത്തെ പോലെ തന്നെയാണ് ഇപ്പോഴും. മോളും കൂടെയുണ്ടെന്ന് മാത്രം.

ഞങ്ങള്‍ ഡിവോഴ്‌സായി എന്ന് പറഞ്ഞ് കേട്ടപ്പോള്‍ നന്നായി വിഷമം തോന്നിയിരുന്നു. ഇല്ലാത്ത കഥകള്‍ പറയുമ്പോള്‍ അത് ദഹിക്കാന്‍ പ്രയാസമാണ്. വീഡിയോസില്‍ കാണുന്നില്ല. കുഞ്ഞിനെ കാണുന്നില്ല, അതൊന്നും പറഞ്ഞ് പ്രചരിപ്പിക്കേണ്ട കാര്യമല്ല. ഡിവോഴ്‌സായാല്‍ ഞാന്‍ തന്നെ അത് പറയും. ഞങ്ങള്‍ക്ക് ഒത്തുപോവാന്‍ പറ്റിയില്ല, പിരിഞ്ഞു എന്ന് പറയാന്‍ എനിക്ക് മടിയൊന്നുമില്ല എന്നായിരുന്നു അസ്ല പറഞ്ഞത്.

Asla Marley about her father
Photo Credit: Asla Marley / Instagram

എന്റെ ബയോളജിക്കല്‍ ഫാദറിന് എന്നോട് നല്ല സ്‌നേഹമായിരുന്നു. എന്നെ നന്നായി നോക്കിയിട്ടുണ്ട്. അതിലൊന്നും ഒരു പരാതിയുമില്ല. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഉപ്പയ്ക്കും ഉമ്മയ്ക്കും ഒന്നിച്ച് പോവാന്‍ പറ്റിയില്ല. അവര്‍ക്ക് അവരുടേതായിട്ടുള്ള ഇഷ്യൂസ് കാണും. ഡിവോഴ്‌സായപ്പോള്‍ ഉമ്മയുടെ കൂടെയായിരുന്നു ഞാന്‍. ഉപ്പയ്ക്ക് വേറെ ഭാര്യയും മക്കളുമുണ്ടായിരുന്നു. ഞാനുമായി കോണ്ടാക്‌റ്റൊന്നുമില്ലായിരുന്നു, ആരേയും ബ്ലെയിം ചെയ്യാനില്ല. ഞാന്‍ പത്താം ക്ലാസ് പഠിക്കുമ്പോഴായിരുന്നു അവരുടെ ഡിവോഴ്‌സ്. ഉപ്പ ഗള്‍ഫിലൊക്കെയായിരുന്നു. രണ്ട് വര്‍ഷം കൂടുമ്പോഴൊക്കെയായിരുന്നു വരുന്നത്.

ഉപ്പ എന്ത് ചെയ്യുന്നു, എവിടെയാണ് എന്നൊക്കെ ചോദിക്കുമ്പോള്‍ സ്റ്റക്കായി പോയിട്ടുണ്ട്. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. പിന്നെപ്പിന്നെ റിയാലിറ്റി ആസപ്റ്റ് ചെയ്ത് തുടങ്ങും. ഉപ്പയ്ക്ക് കാന്‍സറായിരുന്നു. എന്നെ അറിയിച്ചിട്ടില്ലായിരുന്നു. യൂട്യൂബില്‍ കമന്റുകള്‍ വന്നപ്പോഴാണ് അദ്ദേഹം വയ്യാതെ കിടക്കുകയാണെന്ന് ഞാന്‍ അറിഞ്ഞത്. നിന്റെ ഉപ്പ വയ്യാണ്ട് ചാവാന്‍ കിടക്കുകയാണല്ലോ എന്നായിരുന്നു കമന്റുകള്‍. ഞാന്‍ അതറിഞ്ഞ് പിറ്റേ ദിവസം അന്വേഷിച്ച് പോയിരുന്നു. മരിച്ചു എന്നാണ് കേട്ടത്.

ഉപ്പ എന്ന് പറയുമ്പോള്‍ കൂടെ നിന്ന് ഞാന്‍ അറിഞ്ഞിരിക്കുന്നത് ഈ ഉപ്പയെയാണ്. ഡിഗ്രി പഠിക്കുന്ന ടൈമിലായിരുന്നു ഉപ്പയുടെയും ഉമ്മയുടെയും വിവാഹം. ഞാന്‍ തന്നെയായിരുന്നു ഉപ്പയെ കണ്ടെത്തിയത്. മനസറിഞ്ഞ് തന്നെയാണ് അദ്ദേഹത്തെ ഉപ്പ എന്ന് വിളിക്കുന്നത്. ഞാന്‍ ചെറുപ്പത്തില്‍ ഒരുപാട് കാര്യങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ട്. അതിനെല്ലാമുള്ള ഉത്തരമാണ് ഉപ്പ. ഉമ്മയ്ക്ക് കല്യാണം കഴിക്കാനൊന്നും താല്‍പര്യമില്ലായിരുന്നു. ഞാന്‍ ജോലിയും കല്യാണവുമൊക്കെയായി പോയിക്കഴിഞ്ഞാല്‍ ഉമ്മ ഒറ്റയ്ക്കാവില്ലേ എന്നായിരുന്നു എനിക്ക്. ഞാനെന്തായാലും എന്നും കൂടെയുണ്ടാവും. അതുപോരല്ലോ.

ഉമ്മയുടെ സ്ട്രഗിളൊക്കെ ഞാന്‍ നേരില്‍ കണ്ടതാണ്. ട്യൂഷനെടുത്താണ് എന്നെ വളര്‍ത്തിയത്. എന്റെ മോളെ ഞാന്‍ തന്നെ നോക്കും. വേറെ ആരേയും ഡിപ്പെന്‍ഡ് ചെയ്യാതെ വളര്‍ത്തണമെന്നുണ്ടായിരുന്നു. ട്യൂഷനിലൂടെയായിരുന്നു പ്രധാന വരുമാനം. ബ്യൂട്ടീഷ്യനായും പോയിരുന്നു. ഞങ്ങളാണ് ചെലവ് നോക്കിയത്, അവളെ വളര്‍ത്തിയത് എന്നെ വേറെയാരും പറയരുതെന്ന കാര്യത്തില്‍ ഉമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

എങ്ങനെയൊക്കെ നോക്കാന്‍ പറ്റുമോ, അതൊക്കെ ഉമ്മ ചെയ്തിട്ടുണ്ട്. അടുത്ത സ്‌റ്റേജില്‍ വളരെ റിലാക്‌സ്ഡായി അടിച്ചുപൊളിച്ച് ജീവിക്കുന്ന ഉമ്മയേയും ഞാന്‍ കാണുന്നുണ്ട്. ഒരു പേരന്റിംഗ് എന്നത് ഇങ്ങനെ ചെയ്യണം, അങ്ങനെ ചെയ്യണം എന്നതിലുപരി നമ്മള്‍ അറിഞ്ഞ് മനസിലാക്കുന്നതാണ്. നല്ല രീതിയില്‍ ഞാന്‍ ജീവിച്ച് കാണിച്ച് കൊടുത്താല്‍ അതായിരിക്കും നല്ല പേരന്റിംഗ്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X