ബിസ്മി ചൊല്ലിയാണ് കൊടുത്തത്! ആദ്യത്തേതല്ലേ, അളവ് നിയന്ത്രണം വേണം! വിമര്‍ശനങ്ങളെ തള്ളി അസ്ല മാര്‍ലി

യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് അസ്ല മാര്‍ലി. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു അസ്ല അമ്മയായത്. മകളുടെ വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെ കാണിക്കാറുണ്ടായിരുന്നു. പ്രസവ സമയത്ത് അംജു എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും, ഉദ്ദേശിച്ചത് പോലെ വരാന്‍ കഴിഞ്ഞിരുന്നില്ല. വീഡിയോകളിലൊന്നും അംജുവിനെ കാണാതെയായതോടെയായിരുന്നു ഇവര്‍ പിരിഞ്ഞോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നത്. പൊതുവെ എപ്പോഴും അംജുവിനെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട്. എന്നാല്‍ അതും കാണുന്നില്ല, ഇതോടെയായിരുന്നു ഇവര്‍ വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. പോസ്റ്റ്പാര്‍ട്ടം സമയം കൂടിയായതിനാല്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ തന്നെ വിഷമിപ്പിക്കുന്നതായി അവര്‍ പറഞ്ഞിരുന്നു. കാര്യങ്ങള്‍ കൃത്യമായി വിവരിച്ചപ്പോഴും ചര്‍ച്ചകള്‍ അവസാനിച്ചിരുന്നില്ല.

കാത്തിരിപ്പിന് ശേഷമായി അസ്ലയ്ക്കും, മോള്‍ക്കും അരികിലേക്ക് അംജു എത്തിയത് കണ്ടപ്പോഴായിരുന്നു ചര്‍ച്ചകള്‍ നിര്‍ത്തിയത്. പുതിയ ജോലിയിലേക്ക് മാറിയതിനാലാണ് വരവ് വൈകിയത്. നാട്ടിലേക്ക് വന്നതിന് പിന്നാലെ ഇവര്‍ മലേഷ്യയിലേക്ക് പോയിരുന്നു. ആ വിശേഷങ്ങളും വ്‌ളോഗിലൂടെ കാണിച്ചിരുന്നു. മോള്‍ പപ്പയോടൊപ്പം തന്നെയായിരുന്നു. പൊതുവെ വേറെ ആരുടെ അടുത്തും അങ്ങനെ പോവാറില്ലായിരുന്നു. എന്നാല്‍ അംജുക്ക വന്നതോടെ ആളോടൊപ്പം തന്നെയായിരുന്നു. അംജുവും ആ നിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു. ഇപ്പോഴിതാ മകള്‍ക്ക് ഭക്ഷണം കൊടുത്തിയതിനെക്കുറിച്ച് പറഞ്ഞുള്ള അസ്ലയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോള്‍ക്കിപ്പോള്‍ ആറ് മാസമായി. ഇനി സോളിഡൊക്കെ കൊടുത്ത് തുടങ്ങാം. കണ്ണന്‍കായ പൊടി കുറുക്കായിരുന്നു ആദ്യം കൊടുത്തത്. ഇവിടങ്ങളിലൊക്കെ ഇതാണ് ആദ്യം കൊടുക്കുന്നത്.

Asla Marley about her daughter
Photo Credit: Asla Marley / Instagram

ആദ്യം കൊടുക്കുന്നത് തന്നെ മൂന്നാല് ദിവസം കൊടുക്കും. അധികം കൊടുക്കരുത്. മൂന്ന് ടീസ്പൂണൊക്കെയേ ആദ്യം കൊടുക്കാന്‍ പാടുള്ളൂ. മോള്‍ക്ക് വീണ്ടും വേണമെന്നുണ്ടായിരുന്നു. പക്ഷേ, അസ്ല കൊടുത്തിരുന്നില്ല. തുടക്കത്തില്‍ വളരെ കുറച്ചേ കൊടുക്കാനാവൂ. ഞാനും മോളും ഹാപ്പിയാണ്. ഉമ്മച്ചിയാണ് വിഷമിക്കുന്നത്. കുറച്ചുകൂടെ കൊടുക്കാമായിരുന്നു എന്നായിരുന്നു ഉമ്മ പറഞ്ഞത്. ഇനി പതിയെയായി അളവ് കൂട്ടിക്കോളാമെന്നായിരുന്നു മകളുടെ മറുപടി. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. കുഞ്ഞിന് കൊടുക്കുന്നത് ഇങ്ങനെ പബ്ലിക്കായി കാണിക്കല്ലേ, കണ്ണേറ് കിട്ടും, അത് സത്യമായ കാര്യമാണ്. മോള്‍ക്ക് കൊടുക്കുന്ന ഭക്ഷണം ഊൗതിക്കൊടുക്കരുത്. കുഞ്ഞിന് വിശന്നിട്ടാവും, നിങ്ങളെന്തിനാണ് ഇങ്ങനെ കണക്കാക്കി കൊടുത്തുന്നത്. നിങ്ങള്‍ വയറ് നിറയെ കഴിക്കുന്നില്ലേ, അതുപോലെ തന്നെയല്ലേ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്.

അസ്ല അളവ് നിയന്ത്രിച്ചത് ശരിയായില്ലെന്നായിരുന്നു കുറച്ചുപേരുടെ അഭിപ്രായം. ഓരോന്നിനും ഓരോ രീതിയുണ്ട്. ആദ്യമായി പാല്‍ അല്ലാതെ കഴിക്കുന്ന ഭക്ഷണമാണ്, കുട്ടിക്ക് പറ്റുന്നുണ്ടോ എന്ന് നോക്കണം എന്നായിരുന്നു അസ്ലയുടെ മറുപടി. ഫുഡ് കൊടുക്കാന്‍ തുടങ്ങിയാല്‍ മോള്‍ മെലിഞ്ഞ് തുടങ്ങും എന്ന് പറഞ്ഞ ആളോട് ഒരു നേരം മാത്രമാണെന്നായിരുന്നു അസ്ല പറഞ്ഞത്. ഉപ്പും മധുരവുമൊന്നും ചേര്‍ത്തിട്ടില്ല. ബിസ്മി ചൊല്ലിയാണ് ആദ്യത്തെ ഭക്ഷണം കൊടുത്തത് എന്നും അവര്‍ വിശദീകരിച്ചിരുന്നു. അംജു എവിടെ എന്ന് ചോദിച്ചവരോട് തിരിച്ച് പോയി എന്നായിരുന്നു മറുപടി.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X